പാലക്കാട് : കോവിഡ് മൂലം മരണമടയുന്നവർക്ക് ആദരവപൂർവ്വമായ മൃതസംസ്കാരം ഉറപ്പുവരുത്തുന്നതിനും നേതൃത്വം നൽകുന്നതിനുമായി പാലക്കാട് രൂപതയിലെ വൈദികർ അംഗങ്ങളായ സമരിറ്റൻസ് എന്ന സംഘടന സ്ഥാപിതമായി . രൂപത അദ്ധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് പിതാവിന്റയും സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിന്റെയും ആശീർവ്വാദത്തോടെ ആരംഭിച്ച ഈ സംഘടനയിൽ നാൽപതോളം വൈദികരും, നിരവധി അൽമായരും അംഗങ്ങളാണ് . സ്ഥാപിക്കപ്പെട്ട ആദ്യദിനത്തിൽ തന്നെ കർമ്മ മണ്ഡലത്തിലേക്ക് ഇറങ്ങാൻ സാധിച്ചു . കഴിഞ്ഞ തിങ്കളാഴ്ച കോവിഡ് മൂലം മരണമടഞ്ഞ ഒരു വ്യക്തിയെ ആരോഗ്യ വകുപ്പിന്റെ പിന്തുണയോടെ എല്ലാ പ്രോട്ടോകോളുകളും പാലിച്ചുകൊണ്ട് , ആദരവോടും ബഹുമാനത്തോടും സംസ്കരിച്ചു . തങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും മാറ്റിവെച്ച് സമൂഹനന്മയ്ക്കായ് യത്നിക്കുന്ന പാലക്കാട് രൂപതയുടെ സമരിറ്റൻ സംഘടന പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു .
Janaprakasam is the monthly news paper of diocese of palakkad, which reports on the activities of dicoese of palakkad, events and news taken place in the church and world.