Menu Close
കോവിഡ് പ്രതിരോധത്തിന് ” ഫോർ ദ പീപ്പിൾ” പ്രൊജക്റ്റുമായി പാലക്കാട്‌ രൂപത
May 13, 2021

Janaprakasam

പാലക്കാട്‌ : പാലക്കാട്‌ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ (PSSP) നേതൃത്വത്തിൽ കോവിഡ് മഹാമാരിയെ മറികടക്കാനും ജനങ്ങൾക്ക് സ്വാന്തനമേകാനും ഫോർ ദ പീപ്പിൾ പ്രൊജക്റ്റ്‌ നടപ്പിലാക്കുന്നു. രൂപതയിലെ വൈദികർ, സന്യസ്തർ, ആത്മീയ ശുശ്രുഷ മേഖലയിൽ ഉള്ളവർ, സന്നദ്ധ പ്രവർത്തകർ, വിവിധ മേഖലയിലെ വിദഗ്ദർ എന്നിവരെ ഒന്നിച്ചു ചേർത്തു കൊണ്ടാണ് പി.സ്. സ്.പി യുടെ കീഴിൽ പദ്ധതി നടപ്പിലാക്കുന്നത്. രൂപതാ മെത്രാൻ മാർ ജേക്കബ് മനത്തോടാത്ത്, സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ എന്നിവരുടെ നിർദ്ദേശാനുസരണമാണ് പ്രൊജക്റ്റിനു രൂപം നൽകിയത്. രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർക്ക്
വിദഗ്ദരായ ഡോക്ടേഴ്സിന്റെ സേവനം ലഭ്യമാക്കുന്ന ടെലി – മെഡിക്കൽ കൺസൽറ്റേഷൻ, മാനസിക സംഘർഷങ്ങളിൽ വിമുക്തി നൽകുന്നതിന് മാനസികാരോഗ്യ വിദഗ്ദരുടെ സഹായം ലഭ്യമാക്കുന്ന ടെലി – സൈക്കോളജിക്കൽ കൗൺസലിംഗ്, കോവിഡ് ബാധിതർക്കും കുടുംബങ്ങൾക്കും ആത്മീയ ഉണർവ് നൽകുന്നതിന് ആത്മീയ ശുശ്രുഷകരുടെ നേത്രത്വത്തിൽ ടെലി – സ്പിരിച്ചുൽ കൗൺസിലിങ് എന്നിവ നടപ്പിലാക്കുന്നു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ 5 മണി വരെയാണ് ഈ സേവനം ലഭ്യമാകുന്നത്. കോവിഡ് ബാധിച്ചു മരിച്ചവരെ സംസ്കരിക്കുന്നതിന് പാലക്കാട് സമരിറ്റൻസ് എന്ന പേരിൽ സന്നദ്ധ പ്രവർത്തകരുടെ സംഘടന കോവിഡ് ആരംഭിച്ച കാലം മുതൽ സജീവമായി പ്രവർത്തിച്ചു വരുന്നു.
ഭക്ഷ്യ കിറ്റ് വിതരണം, മെഡിക്കൽ കിറ്റ് വിതരണം തുടങ്ങിയവയെല്ലാം സുമനസുകളുടെ സഹായത്തോടെ നടപ്പാക്കുന്നു. ആംബുലൻസ് സർവീസ് ഈ പ്രൊജക്റ്റിന്റെ ഭാഗമായി നടപ്പിലാക്കാനുള്ള ക്രമീകരണം ചെയ്തു വരുന്നു. പി സ് സ് പി യുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയും ഡയറക്ടറുമായ ഫാ. ജസ്റ്റിൻ കോലംകണ്ണി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.