Menu Close
സർക്കാർ നയങ്ങൾക്ക് എതിരെ ഏകദിന ഉപവാസ സമരം
August 26, 2020

News Headline

പാലക്കാട് :പാലക്കാട് രൂപതാ KCYM പ്രസ്ഥാന ത്തിന്റെ ആഭി മുഖ്യത്തി ൽ ഏകദിന ഉപവാസ സമരം (പ്രതിഷേധ സദസ്സ്) ആഗസ്റ്റ് 26ന് (ബുധൻ) പാലക്കാട് കത്തീഡ്രലിൽവെച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തപ്പെട്ടു.

കേന്ദ്രസർക്കാരിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനവും നീതിനിഷേധവും അവസാനിപ്പിക്കണമന്ന് ആവശ്യപ്പെട്ടുകൊണ്ടും, വനംവകുപ്പിൻ്റെ കർഷ കദ്രോഹ നടപടികൾ ക്കെതിരെയും, പിൻവാ തിൽ നിയമനങ്ങൾ അവ സാനിപ്പിക്കുക എന്ന ആവശ്യത്തോടെയും മാണ് പാലക്കാട് രൂപതാ KCYM പ്രസ്ഥാനം ഈ പ്രതിഷേധ സദസ്സ് സംഘ ടിപ്പിച്ചത്.

പാലക്കാട് രൂപതാ മെത്രാ ൻ അഭിവന്ദ്യ മാർ.ജേക്ക ബ്  മനത്തോടത്ത് പിതാ വ്‌ ഉദ്ഘാടനം നടത്തു കയും, സഹായമെത്രാൻ അഭിവന്ദ്യ മാർ.പീറ്റർ കൊച്ചുപുരയ്ക്കൽ ആശംസകൾ അറിയി ക്കുകയും ചെയ്ത ഉപവാ സ സമരത്തിന് പ്രസി ഡന്റ് ശ്രീ. റെൽബിൻ മറ്റത്തിൽ അധ്യക്ഷത വഹിച്ചു. രൂപതാ ജനറൽ സെക്രട്ടറി ഷാലിൻ ജോസഫ് സ്വാഗതം ആ ശംസിക്കുകയും , രൂപതാ ഡയറക്ടർ ഫാ. ടോണി അറക്കൽ ആമുഖ പ്രഭാ ഷണം നടത്തുകയും ചെ യ്തു.

KCYM പാലക്കാട് രൂപതാ പ്രസിഡന്റ് ശ്രീ. റെൽബി ൻ മറ്റത്തിൽ, ജനറൽ സെക്രട്ടറി ശ്രീ. ഷാലിൻ ജോസഫ്, ഡയറക്ടർ ഫാ. ടോണി അറക്കൽ,  രൂപ താ സെക്രട്ടറി ശ്രീ. ജേക്ക ബ് പീറ്റർ, വടക്കഞ്ചേരി ഫൊറോനാ പ്രസിഡന്റ് ശ്രീ.അഭിഷേക് പുന്നാം തടത്തിൽ, താവളം ഫൊ റോനാ പ്രസിഡന്റ് ശ്രീ. സനോജ് നെല്ലിക്കാമല, എന്നിവർ നിരാഹാര സമരത്തിന് നേതൃത്ത്വം നൽകി.

തുടർന്ന് സാമൂഹിക  സാംസ്ക്കാരിക മേഖല യിലെയും, കെ.സി. വൈ.എം രൂപതാ , ഫൊ റോനാ, സംസ്ഥാന നേതൃ ത്ത്വത്തിൽ ഉള്ള ഭാര വാഹികൾ മുൻ കാല നേതാക്കന്മാർ എന്നിങ്ങ നെ 40 ഓളം വരുന്ന യുവജന നേതാക്കൾ ഉപവാസ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചു സംസാരിച്ചു.

 ഉപവാസ സമരം വൈ കുന്നേരം 5 മണിയോടു കൂടി പാലക്കാട് ഫൊറോ നാ വികാരി ഫാ. ജീജോ ചാലക്കൽ നാരങ്ങാ നീര് നൽകി കൊണ്ട് അവസാ നിപ്പിച്ചു.

Share on facebook
Share on twitter
Share on whatsapp