Menu Close
പഠനമുറി ധനസഹായ പദ്ധതി
November 3, 2020

Janaprakasam

എറണാകുളം : സംസ്ഥാനത്തെ പട്ടികജാതി വി ഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി ധനസഹായപദ്ധതി 2020-21 പ്രകാരം ജില്ലയിലെ സര്‍ക്കാര്‍ / എയ്ഡഡ്, സ്‌പെഷ്യല്‍/ ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ പഠിക്കുന്നതും (സ്റ്റേറ്റ് സിലബസ്) ഗ്രാമസഭ ലിസ്റ്റ് നിലവില്‍ ഇല്ലാത്തതുമായ പഞ്ചായത്തുകളിലെ ഹൈസ്‌ക്കൂൾ, പ്ലസ് ടു തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം 100000 രൂപയില്‍ താഴെയുള്ളവരും 800 സ്‌ക്വയര്‍ ഫീറ്റ് വരെ വിസ്തീര്‍ണ്ണമുള്ള വീടുള്ളവരും മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂൾ മേലധികാരിയില്‍ നിന്നുമുള്ള സാക്ഷ്യപത്രം, കൈവശാവകാശം / ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് / മറ്റ് എജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, ബാങ്ക്/ മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഫീസുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും ബന്ധപ്പെട്ട ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

Share on facebook
Share on twitter
Share on whatsapp