Menu Close
ഫ്രാൻസിൽ ക്രൈസ്തവ ദേവാലയത്തിൽ ഭീകരാക്രമണം ഞെട്ടലോടെ ക്രൈസ്തവ ലോകം
October 29, 2020

Janaprakasam

പാരീസ്:ഫ്രാൻ‌സിൽ ക്രൈസ്തവ ദേവാലയത്തിൽ നടന്ന ഭീകരാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു.  സാമുവല്‍ പാറ്റി എന്ന അധ്യാപകന്റെ ദാരുണ മരണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ദേവാലയത്തിനു സമീപം ഇസ്ലാമിക തീവ്രവാദി നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്നു പ്രാദേശിക സമയം രാവിലെ ഒൻപത് മണിയോടെ നോട്ര-ഡാം ബസിലിക്കയിലാണ് കത്തി ഉപയോഗിച്ചു ആക്രമണം നടത്തിയത്. അല്ലാഹു അക്ബര്‍ എന്ന്‍ ഉച്ചരിച്ച് തീവ്രവാദി ഒരു സ്ത്രീയുടെ തല അറുത്തു മാറ്റിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണം ഭീകര പ്രവർത്തനമാണെന്ന് നീസ് മേയർ പ്രതികരിച്ചു. നഗരത്തിലെ നോട്രഡാം പള്ളിയിലും സമീപത്തുമായാണ് കത്തി ആക്രമണം നടന്നതെന്നും അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തതായും മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വിറ്ററിൽ വ്യക്തമാക്കി. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫ്രഞ്ച് ആന്റി ടെററിസ്റ്റ് പ്രോസിക്യൂട്ടേഴ്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

നഗരത്തിലെ പ്രധാന വാണിജ്യ തെരുവായ ജീൻ മെഡെസിൻ അവന്യൂവിലുള്ള പള്ളിക്ക് ചുറ്റും ഓട്ടോമാറ്റിക് ആയുധങ്ങൾ സഹിതം പോലീസ് സുരക്ഷാ വലയം സ്ഥാപിച്ചിട്ടുണ്ടെന്ന് സംഭവസ്ഥലത്തെത്തിയ റോയിട്ടേഴ്‌സ് മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിനിടയിലും ശേഷവും ആക്രമണകാരി ആവർത്തിച്ച് “അല്ലാഹു അക്ബർ” എന്ന് ആക്രോശിച്ചതായി ദൃക്സാക്ഷികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


ഈ മാസത്തിന്റെ ആരംഭത്തില്‍ പാരീസിലെ ഫ്രഞ്ച് മിഡിൽ സ്‌കൂൾ അദ്ധ്യാപകൻ സാമുവൽ പാറ്റിയെ തീവ്ര ഇസ്ളാമിക നിലപാടുള്ള യുവാവ് തലവെട്ടി കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ട് മാറുന്നതിനിടെയാണ് പുതിയ ആക്രമണം. പ്രവാചകനിന്ദയുള്ള കാര്‍ട്ടൂണ്‍ കാണിച്ചുവെന്ന ആരോപണം ഉന്നയിച്ചാണ് അധ്യാപകന്റെ തീവ്രവാദി അധ്യാപകന്റെ തലയറുത്തത്. പാറ്റിയുടെ കൊലപാതകത്തിന് ശേഷം ഫ്രഞ്ച് ഉദ്യോഗസ്ഥർ ഇത്തരം കാർട്ടൂണുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവകാശം രാജ്യത്തുണ്ടെന്ന കാര്യം പല തവണ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലേ നടന്ന നീസ് ആക്രമണത്തിനു ബന്ധമുണ്ടോയെന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്.

Share on facebook
Share on twitter
Share on whatsapp