Menu Close
കുടിയിറക്കമെന്ന വ്യാമോഹം വേണ്ട: അഗളി സർവകക്ഷിയോഗം
November 3, 2020

Janaprakasam

അഗളി സൈലന്റ് വാലി ദേശീയ ഉദ്യാനം തോട് ചേർന്ന് കിടക്കുന്ന പാലക്കാട് മലപ്പുറം ജില്ലകളിലെ 12 വില്ലേജുകൾ ഉൾപ്പെടുത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഇക്കോ സെൻസിറ്റീവ് സോൺ പ്രഖ്യാപനം ജനവിരുദ്ധവും കർഷക വിരുദ്ധമാണെന്ന് സർവകക്ഷിയോഗം വിലയിരുത്തി.

അഗളി പഞ്ചായത്ത് അദ്യക്ഷ ശ്രീലക്ഷ്മി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കർഷകനെ അവന്റെ ഭൂമിയിൽനിന്ന് തന്ത്രപൂർവം പുറത്താക്കുന്ന ഇത്തരം അപ്രഖ്യാപിത കുടിയിറക്കിനെതിരെ കർഷകർക്കൊപ്പം നിലകൊള്ളാൻ യോഗം തീരുമാനിച്ചു. ജനകീയ പ്രതിഷേധത്തിന്റെ ആദ്യ പടിയായി വിജ്ഞാപനത്തിനെതിരെ അഗളി പഞ്ചായത്ത്പ്രമേയം പാസാക്കും. പ്രദേശത്തെ കർഷകരെ പങ്കെടുപ്പിച്ച് 1000 ഇ മെയിൽ സന്ദേശം മന്ത്രാലയത്തിന് അയക്കാനും തീരുമാനിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പരാതികൾ തപാലിൽ അയയ്ക്കാനും തീരുമാനിച്ചു. ഈ നടപടികളുടെ ഏകോപനത്തിന് അഗളി പഞ്ചായത്ത് അധ്യക്ഷ ശ്രീലക്ഷ്മി ചെയർപേഴ്ണും താവളം ഫൊറോന വികാരി, ഫാദർ ജോസ് ആലക്കകുന്നേൽ ജനറൽ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു. സി.പി. ബാബു, പി. സി. ബേബി, കെ. ആർ. രവീന്ദ്രദാസ്, നവാസ് പഴേരി, വി.ഡി.ജോസഫ് കെ. എൻ.രാമചന്ദ്രൻ, ഫാ.ബിജു കുമ്മൻ കോട്ടിൽ, എസ്. അല്ലൻ, എ.പി. പളനിസ്വാമി, എം.ടി. സണ്ണി എന്നിവർ അംഗങ്ങളാണ്

Share on facebook
Share on twitter
Share on whatsapp