Janaprakasam

ത്രിതല പഞ്ചായത്തുകളിലേക്കുള്ള ഇക്ക ഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ വിശകല നങ്ങളില്‍ മതം, വര്‍ഗ്ഗീയത, തീവ്രവാദം, ക്രൈസ്തവരുടെ രാഷ്ട്രീയചായ്വുകള്‍ എന്നിവ അപൂര്‍വമാം വിധം വിഷയമാ കുന്നുണ്ട്; പ്രത്യേകിച്ചും പൊതു പ്രതീക്ഷ യെ വെല്ലുന്ന ജയപരാജയം കൊണ്ട് ഇടതു-വലതു മുന്നണികള്‍ അമ്പരന്നു നില്ക്കുമ്പോള്‍. ഇതില്‍ അസ്വാഭാവി കമായി ഒന്നുമില്ല. തിരഞ്ഞെടുപ്പു കാല ത്തിനപ്പു റത്തും നമ്മുടെ പൊതു മണ്ഡലത്തില്‍ പ്രസക്തമായ വിഷയ ങ്ങള്‍ തന്നെയാണിവ. ഈ സന്ദര്‍ഭ ത്തില്‍ നാം പരിഗണിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ ഒരു വിഷയമുണ്ട്: രാഷ്ട്രീയ ചായ്വുകള്‍ നിറം കൊടുക്ക രുതാത്ത ക്രൈസ്തവരുടെ സമുദായ ബോധം.
സഭയും സമുദായവും
വേണ്ടിവന്നാല്‍ സഭയെക്കുറിച്ച് പറയു കയും എന്നാല്‍ സമുദായത്തെക്കുറിച്ച് മിണ്ടാതിരിക്കുകയും ചെയ്യുന്നതായി രുന്നു ക്രിസ്ത്യാനികളുടെ പൊതുരീതി. പുരോഗമന ചിന്താഗതിക്കാരായ, മതേ തര രാഷ്ട്രീയബോധ മുള്ള ക്രിസ്ത്യാനി കള്‍ ക്രിസ്തീയസമുദായം എന്ന കാര്യത്തെ തങ്ങളുടെ സമൂഹിക പരിഗ ണനകളില്‍നിന്ന് പ്രായേണ മാറ്റി നിര്‍ത്തി. അതൊക്കെ വര്‍ഗീയതയുടെ മൃദുരൂപമായി അവര്‍ ധരിച്ചുവക്കുകയും ചെയ്തു. മാത്രവുമല്ല, മറിച്ച് ചിന്തി ക്കാനുള്ള സാമൂഹിക സാഹചര്യവും ഇന്നാട്ടില്‍ കുറവായിരുന്നു.
യേശുക്രിസ്തുവില്‍ വിശ്വസിച്ച് ദൈവ രാജ്യത്തിനുവേണ്ടി ദൈവിക പുണ്യങ്ങ ളായ വിശ്വാസം, ശരണം, ഉപവി എന്നിവ പാലിച്ച് സുവിശേഷാനുസര ണം ജീവിക്കുന്നവരുടെ കൂട്ടായ്മ യാണ് സഭ എന്ന് ദൈവശാസ്ത്ര സങ്കീര്‍ണ്ണത കള്‍ ഒഴിവാക്കിപ്പറയാം. ഈ സഭാംഗ ങ്ങള്‍ എന്നാല്‍ ജീവിക്കുന്നത് വിവിധ സാമൂഹിക, സാംസ്കാരിക പശ്ചാത്തല ത്തിലാണ്. അവര്‍ക്ക് ഒരു വിശ്വാസ സമൂഹത്തിലെ അംഗമെന്ന നിലയില്‍ ഒരു സമുദായ സ്വത്വം (ശറലിശേ്യേ) കൈവരുന്നുണ്ട്. ക്രിസ്തീയ സമുദായ ത്തില്‍ വിവിധ സഭാംഗങ്ങള്‍ ഉണ്ടാകാം; വിവിധ റീത്തുകളും ഉണ്ടാകാം. ഇത്തര ത്തിലുള്ള സമുദായ സ്വത്വം ക്രൈസ്ത വരുടെ മാത്രം പ്രത്യേകതയല്ല എന്നറിയാന്‍ ഭാര തത്തിലെ വിവിധ മതസമുദായങ്ങളെ ശ്രദ്ധിച്ചാല്‍ മതി.
സമുദായബോധവും വര്‍ഗീയതയും
ചിന്താശീലരായ ക്രൈസ്തവര്‍ ആദ്യം തന്നെ ചോദിക്കാനിടയുണ്ട്, വര്‍ഗീയത യല്ലേ ഈ പറഞ്ഞുവരുന്നത്? സമുദായ ബോധം വര്‍ഗീയതയല്ല. താന്‍ ഒരു പ്രത്യേക വിശ്വാസ-സാമൂഹിക കൂട്ടാ യ്മയിലെ അംഗമാണെന്ന് പറയുന്നത് വര്‍ഗീയതയല്ല. സ്വന്തം മതം അല്ലെങ്കില്‍ സ്വന്തം വര്‍ഗം മാത്രം നിലനിന്നാല്‍ മതിയെന്ന ദുഷ്ടലാക്കോടെ മറ്റുള്ളവരെ എതിരാളികളായിക്കണ്ട് രാഷ്ട്രീയമായും സമൂഹികമായും സാമ്പത്തികമായും ഒതുക്കു ന്നതാണ് വര്‍ഗീയത. ശരിയായ സമുദായ ബോധം മറ്റു സമുദായ ങ്ങള്‍ക്ക് എതിരാവുകയില്ല. താന്‍ ഇന്ന കുടുംബാഗമാണെന്ന് പറയുന്നതും അതില്‍ അഭിമാനിക്കുന്നതും മറ്റു കുടുംബങ്ങള്‍ക്കെതിരെ പറയുന്നതല്ല. ഇതുപോലെയാണ് സമുദായബോധം. അനേകം സമൂഹങ്ങളുടെയും സമുദായ ങ്ങളുടെയും നാനാത്വത്തിലാണ് ഭാരതീയ ഏകത്വം ഉണ്ടാകുന്നത്. എല്ലാ വരും ഒരുപോലെ ആകുന്നതോ ഞങ്ങള്‍ ആരുമല്ലേ എന്ന് ചിലര്‍ പറഞ്ഞൊഴിയു ന്നതോ അല്ല രാജ്യത്തെ ഏകത്വം. അതി നാല്‍ താന്‍ ഏതെങ്കിലും സമുദായം ഗമാണെന്ന് പറയുന്നത് അപമാന കരമല്ല; വര്‍ഗീയതയുമാകേണ്ടതില്ല. എന്നാല്‍ തീവ്രസമുദായബോധം ഒരാളെ വര്‍ഗീയ ചിന്താഗതിക്കാരനാ ക്കി മാറ്റാം എന്നത് സത്യമാണ്.
സമുദായബോധം കൊണ്ട് എന്തു നേടാന്‍?
ജാതികളും ഉപജാതികളും സമുദായ ങ്ങളും ഭാരതീയ യാഥാര്‍ഥ്യമാണ്. അവകൂടി പരിഗണിച്ചാണ് ജനങ്ങളുടെ ചില അവകാശങ്ങളെങ്കിലും നിര്‍ണ്ണയി ച്ചിരിക്കുന്നത്. അതേസമയം, സമകാ ലിക ഭാരതത്തില്‍ സാമൂഹികമായും രാഷ്ട്രീയമായും മതവിശ്വാസങ്ങള്‍ വര്‍ഗ്ഗീയവത്ക്കരിക്കപ്പെടുന്നുണ്ട്. അതാ യത്, സമുദായബോധം അപര-വിരുദ്ധ മായി ഉപയോഗിക്കപ്പെടുന്നുണ്ട്. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ് സ്വയം പ്രതിരോ ധിക്കാത്ത സമൂഹങ്ങള്‍ വര്‍ഗീയതയു ടെ ഇരകളായി മാറും. അതിനാല്‍, ക്രൈ സ്തവര്‍ അഭിമാനപൂര്‍വം തങ്ങളുടെ സ്വത്വബോധം സമൂഹത്തില്‍ ഉറപ്പിക്കേണ്ട സാഹചര്യമുണ്ട്. ക്രൈസ്തവരുടെ സാമൂഹികജാഗ്രതയുടെ ഭാഗമാണിത്.
മതേതര രാഷ്ട്രീയപ്രസ്ഥാനങ്ങളെ പൂര്‍ ണ്ണമായി വിശ്വസിച്ചിരുന്നവരാണ് കേരള ത്തിലെ ക്രൈസ്തവര്‍. എന്നാല്‍ അടുത്ത കാലത്തായി തിരഞ്ഞെടുപ്പുകളില്‍ ഇടതു-വലതു മുന്നണികള്‍ മത-തീവ്ര വാദ പ്രസ്ഥാനങ്ങള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും കൈകൊടുക്കുന്ന സാഹച ര്യം ഉണ്ടാകുന്നുണ്ട്. അതായത്, ആരുടെ വോട്ടു നേടിയാ ണെങ്കിലും അധികാരം കൈക്കലാക്കണമെന്ന താണ് ലക്ഷ്യം. മതാധിഷ്ടിത രാജ്യം സ്വപ്നം കാണുന്നവരോട് പല പേരുകളില്‍—അടവുനയം, പ്രാദേശിക നീക്കുപോക്കുകള്‍, സഹകരണം, സഖ്യം, വോട്ടുസ്വീകരിക്കല്‍– ഒട്ടിപ്പി ടിക്കുന്നവരെ എന്തുമാത്രം വിശ്വസിക്കാ നൊക്കും എന്ന സംശയം ക്രിസ്തീയ സമൂഹങ്ങളില്‍ ബലപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇതിന്‍റെ അനുരണ നങ്ങള്‍ കണ്ടതാണ്. സ്വസമുദായ ത്തിന്‍റെ ആവശ്യങ്ങളും ആശങ്കകളും പൊതുവായി പ്രകടിപ്പിക്കാനും അവകാ ശങ്ങള്‍ കൈമോശംവരാതെ സൂക്ഷി ക്കാനും സമുദായസംഘടനകള്‍ ആവ ശ്യമാണ്. കത്തോലിക്കാ കോണ്‍ഗ്രസ്സ് ഇക്കാര്യം ലക്ഷ്യമാക്കുന്ന ്സമുദായ സംഘടനയാണ്. അതില്‍ അംഗമാകു കയും നേതാക്കളെ വളര്‍ത്തുകയും പൊതുരംഗത്ത് ഇടപെടുകയും ചെയ്യേ ണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. നമ്മുടെ രൂപതയില്‍ കത്തോലിക്കാ കോണ്‍ ഗ്രസ്സ് ഇതിനോടകം ഫലപ്രദ മായ പല സാമൂഹിക ഇടപെടലുകളും നടത്തിയിട്ടുണ്ട്.
ഭാരതത്തില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്നു. ന്യൂന പക്ഷങ്ങ ള്‍ക്ക് രാജ്യം അനുവദിച്ചു തരുന്ന അവ കാശങ്ങള്‍ യഥാവിധി ക്രൈസ്തവര്‍ക്ക് ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്. ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷം ന്യൂന പക്ഷങ്ങളിലെ ന്യൂന പക്ഷങ്ങളെ മൂല ക്കിരുത്തുന്ന സാഹചര്യം അനീതി യാണ്; അത് സ്കോളര്‍ഷി പ്പുകളുടെ കാര്യത്തിലാണെങ്കിലും പിന്നാക്കഗണ ങ്ങളില്‍പെടുന്നവര്‍ക്കുള്ള മറ്റ് ആനുകൂ ല്യങ്ങളുടെ കാര്യത്തിലാണെങ്കിലും. കരയുകയും കരുക്കള്‍ നീക്കുകയും ചെയ്യുന്ന കുഞ്ഞിനുമാത്രം പാലു കൊടുക്കുന്ന രാഷ്ട്രീയ അമ്മമാരേ ഇന്നുള്ളൂ. ഒറ്റതിരിഞ്ഞ നെടുവീര്‍ പ്പുകള്‍ക്ക് ഇന്ന് ഒരിടത്തും വിലയില്ല.
ക്രൈസ്തവരെ സംബന്ധിച്ച് അവരുടെ വിശ്വാസം സംരക്ഷിച്ച് ജീവിക്കുന്നത് പരമപ്രധാനമാണ്. അതിനുള്ള സ്വാത ന്ത്ര്യവും അവകാശവും രാജ്യത്തിന്‍റെ ഭരണഘടനനമുക്ക് ഉറപ്പുതരുന്നുണ്ട്. എന്നാല്‍ മതസ്വാതന്ത്ര്യത്തെ വെല്ലു വിളിക്കുന്ന പ്രവണതകള്‍ അങ്ങിങ്ങ് നാം കാണുന്നുണ്ട്. പ്രാദേശികമായി ഭൂരിപക്ഷം ഉറപ്പിക്കുന്ന സമുദാ യങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും മതപരമായി ചാപ്പകുത്താന്‍ ചാടിപ്പുറപ്പെ ടുന്നതിന്‍റെ അടയാളങ്ങള്‍ ഇന്നാട്ടിലുണ്ട്. ന്യൂന പക്ഷമായ ക്രൈസ്തവര്‍ക്ക് സുഖകര മായ ഭാവിയല്ല ഇവ വാഗ്ദാനം ചെയ്യു ന്നത്.
മലയോര കര്‍ഷകരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പലതുണ്ട്. കാട്ടുമൃഗങ്ങളു ടെ ശല്യം തുടങ്ങി നിരവധി ജീവല്‍ പ്രശ്നങ്ങള്‍. പരിസ്ഥിതിലോല മേഖല സംരക്ഷണ നിയമങ്ങള്‍ കര്‍ ഷകരെ അന്യായമായ കുടിയിറക്കിലേക്കാണ് നയിക്കുന്നത്. പക്ഷേ, ഇത്തരം വിഷയ ങ്ങളില്‍ കര്‍ഷകര്‍ക്കൊപ്പം നില്ക്കുന്ന തില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ ആവേശം കാണിക്കുന്നില്ല എന്നതാണ് സത്യം.
തിരഞ്ഞെടുപ്പിലും ദൈനംദിനരാഷ്ട്രീയ വ്യവഹാരത്തിലും മനുഷ്യരെ ബാധി ക്കുന്ന അതീവ പ്രാധാന്യമുള്ള വിഷയ ങ്ങള്‍ ഒളിച്ചുവച്ച്, ചില തത്പര പ്രമേയ ങ്ങള്‍ മാത്രം ചര്‍ച്ചക്കെടുക്കുന്ന കൗശലം പാര്‍ട്ടികള്‍ എപ്പോഴും പ്രകടിപ്പിക്കു ന്നുണ്ട്. ഉദാഹരണത്തിന്, ഇന്ധനത്തി ന്‍റെയും പാചകവാതകത്തിന്‍റെയും വില വര്‍ദ്ധനവും പുതിയ കാര്‍ഷിക ബില്ലുക ളിലെ അപകടങ്ങളും പരിഗണിക്കാതെ ദേശീയത മാത്രം ചര്‍ച്ചാ വിഷയമാക്കു ന്നത് രാഷ്ട്രീയ സൂത്രമാണ്. രാഷ്ട്രീയപ്ര സ്ഥാനങ്ങള്‍ തമസ്കരിക്കുന്ന മനുഷ്യ ന്‍റെ അതിജീവന പ്രധാനമായ വിഷയ ങ്ങള്‍ ചര്‍ച്ചയാക്കാന്‍ സമുദായ സംഘടനകള്‍ സുപ്രധാന മായ പങ്ക് വഹിക്കേണ്ടതുണ്ട്.
ജനാധിപത്യത്തിലെ അടിസ്ഥാനമൂല്യം പ്രാതിനിധ്യമാണ്. ക്രൈസ്തവ പ്രാതി നിധ്യം പൊതുമണ്ഡലത്തിലും രാഷ്ട്രീയ ത്തിലും കുറയുന്നു എന്നത് നാം ആശ ങ്കയോടെ കാണേണ്ട കാര്യമാണ്. എന്നാല്‍ സമുദായ സംഘ ടനകളില്‍ അംഗമാകുന്നവര്‍ക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയുമാവാം. എല്ലാവരും കൈയിടുന്ന ചക്കരക്കുട ത്തില്‍ കുറച്ചു ക്രിസ്ത്യാനികളും കൈ യിടട്ടെ എന്നതല്ല നമ്മുടെ ലക്ഷ്യം. മറിച്ച്, മൂല്യാധിഷ്ടിത രാഷ്ട്രീയ പ്രവര്‍ ത്തനം സാധിതമാക്കുകയും ക്രൈസ് തവ അവകാശങ്ങള്‍ ന്യായമായി ജനാധി പത്യ വേദികളില്‍ പ്രതിഫലി പ്പിക്കു കയുമാകണം നമ്മുടെ ലക്ഷ്യം.
സമുദായഐക്യവും സമുദായബോധ വും നാം സൃഷ്ടിക്കുന്നത് ആത്യന്തി കമായി ഈ ലോകം ലക്ഷ്യമാക്കിയല്ല. മറിച്ച്, ദൈവരാജ്യസൃഷ്ടിക്കായുള്ള കൂട്ടായ ശ്രമങ്ങള്‍ നടത്താനാണ്. ദരിദ്ര രോട് സുവിശേഷം പ്രസംഗിക്കാനും ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ച്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീ കാര്യ മായ വത്സരം പ്രഖ്യാപിക്കാനും (ലൂക്കാ 4:18) സാമൂദായികമായ കൂട്ടായ്മകള്‍ ഉപയുക്തമാണ്. പക്ഷേ, ഇത് മറ്റു സമുദായങ്ങള്‍ക്കെതിരേ ഏതെങ്കിലും തരത്തിലുള്ള വര്‍ഗീയധ്രുവീകരണം നടത്താനല്ല. ആരുടെയും അവകാശ ങ്ങള്‍ കവരാനും ആകരുത്.
ചുരുക്കത്തില്‍, സഭയെ സമുദായമായി ലഘൂകരിക്കുന്നത് ശരിയല്ല; എന്നാല്‍ ക്രിസ്തീയതയുടെ സാമുദായിക മാനം അവഗണിക്കുന്നത് ഇക്കാലത്ത് അപകടകരവുമാണ്

Share on facebook
Share on twitter
Share on whatsapp