Menu Close
കൃഷിയും കര്‍ഷകനും തിരുസഭയും : ഫാ. അരുൺ കലമറ്റത്തിൽ
January 16, 2021

Janaprakasam

“കൃഷി” എന്നത് “നാമെങ്ങനെഭക്ഷണസാധനങ്ങള്‍ വിളയിക്കുന്നു എന്നു സൂചിപ്പിക്കുന്ന ഒരു പദമാണ്” എന്നൊരു വികല ധാരണയിലാണ് നമ്മുടെ ചര്‍ച്ചകള്‍ പലതും. അതുകൊണ്ടുതന്നെ നൂതനകൃഷിരീതികളും വിളയുടെ ഗുണമേന്മയും സാമ്പത്തിക ലാഭവും സാങ്കേതികവിദ്യയുടെ പങ്കാളിത്തവുമൊക്കെയാണ് കൃഷിയെക്കുറിച്ചുള്ള സാമൂഹികവിചാരത്തിന്‍റെ മുന്നാമ്പുറത്തു കേറി നില്‍ക്കുന്നത്. ഭക്ഷ്യ വിഭവങ്ങള്‍ എങ്ങനെവിളയിച്ചെടുക്കുന്നുവെന്നതിന്‍റെയപ്പുറത്ത് നമ്മുടെ മേശപ്പുറത്തേക്ക് ഭക്ഷണമെത്തിക്കുന്ന മനുഷ്യരെ നാമെങ്ങനെപരിഗണിക്കുന്നു എന്ന സാംസ്കാരിക ചിന്തയാണ്  എന്ന പദം കൊണ്ട് ക്രൈസ്തവമായി നാം വിവക്ഷിക്കേണ്ടത്. അതുകൊണ്ട് കൃഷി മനുഷ്യന്‍റെ മഹത്വത്തെ സംബന്ധിക്കുന്ന ധാര്‍മ്മിക വിഷയമാണ്; അവന്‍റെ ആത്മാവിനെയും ബന്ധങ്ങളെയും ചൂഴ്ന്നു നില്‍ക്കുന്ന വിശ്വാസ സംബന്ധിയായ ആത്മീയ വിഷയമാണത്. അതുകൊണ്ടുതന്നെ തിരുസഭയുടെ ഗൗരവമാര്‍ന്ന പരിഗണനാ വിഷയവുമാണിത്.
വി. ഗ്രന്ഥത്തിന്‍റെ കര്‍ഷക വീക്ഷണം
വി. ഗ്രന്ഥത്തിന്‍റെ ആമുഖപുസ്തകത്തില്‍ കൃഷിയെയും കര്‍ഷകനെയും ദൈവത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിശ്രദ്ധേയമായൊരു വാചകമുണ്ട്. “ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെഅവിടെയാക്കി” (ഉല്‍. 2:15)
കൃഷിയെയും കര്‍ഷകനെയും സംബന്ധിക്കുന്ന വി. ഗ്രന്ഥദൈവശാസ്ത്രത്തിന്‍റെ ഹൃദയമാണീ വാചകം. ദൈവവും മനുഷ്യനും മണ്ണും തമ്മിലുള്ള ആന്തരിക പാരസ്പര്യത്തിലേക്കും ബന്ധത്തിലേക്കും കടമകളിലേക്കും വ്യക്തതയോടെ വിരല്‍ചൂണ്ടുന്നു ഈ വചനം. വി. ഗ്രന്ഥം പഠിപ്പിക്കുന്ന ഒന്നാമത്തെ യാഥാര്‍ത്ഥ്യം മനുഷ്യനെകൃഷിഭൂമിയിലാക്കിയത് ദൈവമാണ്! എന്നതുതന്നെയാണ്. അതുകൊണ്ടുതന്നെ കൃഷിയെയും കര്‍ഷകനെയും സംബന്ധിക്കുന്ന മഹത്വം ദൈവത്തോടു ബന്ധപ്പെട്ടിരിക്കുന്നു വെന്ന് അംഗീകരിക്കാന്‍ സമൂഹത്തിനു കടമയുണ്ട്. മനുഷ്യനെവിളഭൂമിയിലാക്കിയത് ദൈവമാണെന്ന യാഥാര്‍ത്ഥ്യത്തിന് കര്‍ഷകന്‍ ദൈവിക ശുശ്രൂഷിയാണെന്ന ആന്തരികാര്‍ത്ഥമുണ്ട്. മനുഷ്യവംശത്തിന്‍റെ ജൈവപരമായ നിലനില്‍പ്പിനുവേണ്ടി അധ്വാനിക്കുന്ന കര്‍ഷകന്‍ തുടരുന്നത് ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മാണ്. ദൈവം മനുഷ്യനു നല്‍കിയ ജീവനെഭൂമിയില്‍ നിലനിര്‍ത്താന്‍ പോഷണം പകരുന്നതവരാണ്. അത് ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തിന്‍റെ തുടര്‍ ശുശ്രൂഷയാണ്.
മനുഷ്യന്‍ കൃഷിഭൂമിയില്‍
ദൈവം മനുഷ്യനെകൃഷിഭൂമിയിലാക്കിയത് എന്തിനാണെന്ന ദൗത്യാധിഷ്ഠിതമായ ചോദ്യത്തിന്‍റെ ദാര്‍ശനിക ഉത്തരവും ഈ വചനം നല്‍കുന്നുണ്ട്. രണ്ട് കാര്യങ്ങള്‍ക്കായാണ് മനുഷ്യന്‍ കൃഷിഭൂമിയിലായിരിക്കുന്നത്. ഒന്ന് വിളകള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക പ്രവര്‍ത്തികള്‍ക്കായി മണ്ണിനെഉപയോഗിക്കാന്‍, രണ്ട് മണ്ണിന്‍റെയും പ്രകൃതിയുടെയും സംരക്ഷകരാകാന്‍, ഒന്നാമത്തേത് ഒരു ക്ഷണവും രണ്ടാമത്തേത് ഒരു നിയന്ത്രണവുമാണ്. ക്ഷണം ദൈവത്തിന്‍റെ സൃഷ്ടിയായ ഭൂമിയില്‍ തുടര്‍ സൃഷ്ടികളുടെ സമൃദ്ധിപകരാനും ഭൂമിയെ മനുഷ്യനന്‍മക്കായി ഉപയോഗിച്ച് ഫലം പുറപ്പെടുവിക്കാനുമാണ്. നിയന്ത്രണമാവട്ടെ, മണ്ണിന്‍റെയും പ്രകൃതിയുടെയും ആത്യന്തിക ഉടമസ്ഥാവകാശവാദങ്ങളെ നിയന്ത്രിക്കാനും, എന്നുവച്ചാല്‍ അവന്‍ മണ്ണില്‍ പണിയുമ്പോഴും വേലികള്‍ കെട്ടുമ്പോഴും ദൈവമാണ് ഉടമസ്ഥനെന്നും കര്‍ഷകന്‍ കാര്യസ്ഥനാണെന്നും മറക്കരുതെന്ന് സാരം. മണ്ണിനെയും വിളകളെയും അതുവഴി മനുഷ്യവംശത്തെ മുഴുവനും പരിപാലിക്കാനുള്ള കടമയും ഉത്തരവാദിത്തവും കര്‍ഷകന്‍റെ ശുശ്രൂഷയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ദൈവം നല്‍കുന്ന പരിപാലിക്കലിന്‍റെ നിയന്ത്രണം കര്‍ഷകനെയും അനുസ്മരിപ്പിക്കുന്ന സുപ്രധാനമായ ചില ദൈവിക നിയമങ്ങളുണ്ട്. മനുഷ്യ വംശത്തിന് ഹാനികരമായതൊന്നും കൃഷിയില്‍ സംഭവിക്കരുത് എന്ന്! കൂടുതല്‍ വ്യക്തമാക്കിയാല്‍ ലാഭേച്ച മാത്രം ലക്ഷ്യമാക്കിയുള്ള അമിത വളപ്രയോഗവും ഹാനികരമായ കീടനാശിനികളുടെ ഉപയോഗവും കര്‍ഷകനെദൈവമേല്‍പ്പിച്ച പരിപാലിക്കാനുള്ള ദൗത്യത്തിനെതിരാണ്. ഉല്‍പ്പന്നങ്ങളില്‍ മായവും വിളകളില്‍ വിഷവും ചാലിക്കുമ്പോള്‍ പരിപാലിക്കാന്‍ കടപ്പെട്ടവന്‍ കൊലപാതകിയായിമാറുന്നു. പരിപാലനയുടെ മണ്ണുപുരളേണ്ട കൈകളില്‍ നിഷ്കളങ്ക രക്തം പുരളരുത്! അതുപോലെ തന്നെ ലാഭകരമാകാമെങ്കില്‍പോലും ഹാനികരമായവ വിളയിക്കുന്നവന്‍ കര്‍ഷകനല്ല! ഉദാഹരണമായി കഞ്ചാവ് കൃഷിചെയ്യുന്നവനെകര്‍ഷകനെന്നോ ആ പ്രവര്‍ത്തിയെ കൃഷിയെന്നോ വിളിക്കാന്‍പാടില്ലല്ലോ. കാരണം നിലത്തിന്‍റെയും വിളയുടെയും ഉടമ ദൈവമാണ്. ദൈവവിരുദ്ധമായതൊന്നും അതില്‍ സംഭവിച്ചുകൂടാ. സങ്കീര്‍ത്തകന്‍ ഇങ്ങനെരേഖപ്പെടുത്തുന്നു” അവിടുന്ന് മനുഷ്യന് ഭൂമിയില്‍ നിന്ന് ആഹാരം ലഭിക്കാന്‍ കൃഷിക്കുവേണ്ട സസ്യങ്ങള്‍ മുളപ്പിക്കുന്നു.” ഓരോ മുളയെടുക്കലും ദൈവിക പ്രവര്‍ത്തിയായി ആദരിക്കപ്പെടണം.
വിളയും വിളക്കാരനും മനുഷ്യമഹത്വവും
മൂന്നാമത്തെ വി. ഗ്രന്ഥദര്‍ശനം കൃഷിയും വിളയും മനുഷ്യനുവേണ്ടിയാണെന്നതാണ്. കൃഷിയുടെയും മണ്ണിന്‍റെയും ലക്ഷ്യം അവയില്‍തന്നെ അവസാനിക്കുന്നില്ല! മനുഷ്യ വ്യക്തിയുടെ മഹത്വത്തിലേക്ക് കൃഷിയെന്ന യാഥാര്‍ത്ഥ്യം വിരല്‍ചൂണ്ടുന്നുണ്ട്. മനുഷ്യന്‍റെ നിലനില്‍പ്പ് വിലയുള്ളതാണെന്ന് ദൈവം കണ്ടു. ഈ പ്രപഞ്ചത്തേക്കാള്‍ അവന് വിലയുണ്ടാകയാല്‍ ദൈവം ഈ പ്രപഞ്ചത്തെ അവന്‍റെ സുരക്ഷയ്ക്കായും പരിപാലനത്തിനായും ഒരുക്കി. കര്‍ഷകന്‍ പ്രകൃതിയെ പരിപാലിക്കണമെന്നുപറയുമ്പോള്‍ കൃഷിവഴി ‘മനുഷ്യന്‍’ പരിപാലിക്കപ്പെടണമെന്നു തന്നെയാണര്‍ത്ഥം. മനുഷ്യന്‍റെ മഹത്വം പ്രപഞ്ചത്തേക്കാള്‍ വലുതാണ്. ഇത് സൂചിപ്പിക്കുന്ന രണ്ട് യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഒന്ന് വിളകള്‍ക്കും ലാഭത്തിനും മനുഷ്യരേക്കാള്‍ വിലയുണ്ടായിക്കൂട! രണ്ട് വിളയിക്കുന്ന കര്‍ഷകന്‍ വിളയെക്കാള്‍ ആദരിക്കപ്പെടണം.
1. വിളകളുടെ കോര്‍പറേറ്റ് നീതി. ആധുനിക കോര്‍പറേറ്റ് സംവിധാനത്തില്‍ മനുഷ്യന്‍ വിളയുല്‍പാദനത്തിനുവേണ്ടിയാണ്. അവന്‍ വെറും തൊഴില്‍ ശക്തി (ഘമയീൃ ളീൃരല) മാത്രമാണ്. വിളയിക്കുന്നവന്‍ നശിച്ചാലും വിളകള്‍ വിലയായി മാറണമെന്ന സാമ്പത്തിക ഭൗതിക ശാസ്ത്രമാണ് യഥാര്‍ത്ഥത്തില്‍ കര്‍ഷകന്‍റെ വ്യക്തിമഹത്വത്തെ ആഗോളതലത്തില്‍ ചവിട്ടിതേച്ചത്! കൃഷി വ്യവസായമായി മാറുകയും വിളകള്‍ ഉല്‍പ്പന്നങ്ങളാകുകയും ഭക്ഷണം നല്‍കല്‍ കച്ചവടാധിഷ്ഠിത കൈമാറ്റ (ങമൃസലേ ൗുുഹ്യെ) മായി മാത്രം കണക്കാക്കപ്പെടുകയും ചെയ്യുമ്പോള്‍ ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകന്‍ യന്ത്രത്തിനോ നിലമുഴുന്ന മൃഗത്തിനോ സമനായിത്തീരുന്നു. വിളകള്‍ ഭക്ഷണമെന്നതിനപ്പുറം വില്‍പ്പനചരക്കായി മാത്രം കരുതപ്പെടുന്നത് ആശാസ്യമല്ല! ഇത് വിളകളെല്ലാം സൗജന്യമായി നല്‍കപ്പെടണമെന്നോ അവയ്ക്കു പണം വിലയായി നല്‍കരുതെന്നോ അല്ല അര്‍ത്ഥമാക്കുന്നത്. അവയ്ക്ക് പണത്തിന്‍റെ കൈമാറ്റ വിലയേക്കാള്‍ മഹത്വപൂര്‍ണമായ മൂല്യമുണ്ടാകണമെന്നുമാത്രമാണ്. മനുഷ്യാവസ്ഥയുടെ നിലനില്‍പ്പിന്‍റെ അടിസ്ഥാനമായ അമൂല്യ വസ്തുവായിത്തന്നെ വേണം ഗവണ്‍മെന്‍റുകളും പൊതുസമൂഹവും ഭക്ഷണമായി മാറുന്ന കൃഷിമേഖലയെ സമീപിക്കാന്‍. കോര്‍പ്പറേറ്റുകളും അവര്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന ഗവണ്‍മെന്‍റുകളും ഒരുമിച്ചുചേര്‍ന്ന് കര്‍ഷകനെചൂഷണം ചെയ്യുകയും ചൂഷണ നിയമങ്ങള്‍ നടപ്പിലാക്കുകയും അടിച്ചമര്‍ത്തലിന്‍റെ അധികാരം അവന്‍റെ മേല്‍ വിനിയോഗിക്കുകയും ചെയ്യുന്നതിനെലോകമനസാക്ഷിയായ തിരുസഭ സംഘടിതമായിത്തന്നെ നേരിടേണ്ടതുണ്ട്.
2. വിളയിക്കുന്നവന്‍റെ വില. രാജസ്ഥാനിലെ കരിമ്പുതോട്ടങ്ങളില്‍ പണിയെടുക്കുന്ന പാവം കര്‍ഷക സ്ത്രീകളുടെ ഗര്‍ഭസാധ്യതകള്‍ നിര്‍ബന്ധമായി മുറിച്ചു നീക്കി അവരെ മുഴുസമയ ‘തൊഴില്‍യന്ത്ര’ങ്ങളാക്കിമാറ്റുന്ന മനുഷ്യത്വ രഹിതമായ ജന്‍മിത്വ-മേധാവിത്വ വ്യവസ്ഥതിയെക്കുറിച്ച് നാം വായിച്ചത് കഴിഞ്ഞ ദിവസമാണ്. കരിമ്പില്‍ നിന്നും മധുരം വിളയിച്ച് നമുക്കുതരാന്‍ അവര്‍ കുടിച്ചു തീര്‍ക്കുന്ന കയ്പ്പിന്‍റെ കാഠിന്യം ‘പഞ്ചസാര’യെന്ന പദത്തെപ്പോലും കയ്പ്പുള്ളതാക്കുന്നുണ്ട്.
ഭക്ഷണമുല്‍പ്പാദിപ്പിക്കുന്നവന് ഭക്ഷണത്തിന്‍റെ മൂല്യംപോലുമില്ലാതാകുന്ന സ്ഥിതി ദയനീയമാണ്. മനുഷ്യന്‍ വസ്തുക്കളേക്കാള്‍ വിലയുള്ളതാണെന്ന ധാര്‍മ്മിക നീതിബോധം ഗവണ്‍മെന്‍റുകള്‍ക്കും രാജ്യാന്തര സംഘടനകള്‍ക്കും മുതല്‍ പ്രാദേശിയ സ്വയംഭരണ സംവിധാനങ്ങള്‍ക്കുവരെ ഉണ്ടാകേണ്ടതുണ്ട്. വനസംരക്ഷണത്തേക്കാളും മൃഗസമ്പത്തിനേക്കാളും വലുത് മനുഷ്യന്‍തന്നെയാണെന്ന് ബോധ്യം നിയമപാലകര്‍ക്കുമുണ്ടാകേണ്ടത് നിയമദാദാവിന്‍റെ മനസ്സി(ാശിറ ീള വേല ഹമംഴശൗലെ)നുതന്നെയാണ്.
കര്‍ഷകബോധവും ഭക്ഷണത്തിന്‍റെ അരക്ഷിതാവസ്ഥയും
ലോകമിന്ന് ഏറെ ആശങ്കപ്പെടുന്ന ഒരു പ്രതിസന്ധി ഭക്ഷണ ദൗര്‍ലഭ്യം തന്നെയാണ്. അത് ഭക്ഷണത്തിന്‍റെ ലഭ്യതയില്‍ മാത്രമല്ല അതിന്‍റെ പോഷക ഗുണത്തിലും ഗുണമേന്മയിലും പരിഗണിക്കപ്പെടേണ്ട യാഥാര്‍ത്ഥ്യമാണ്.”ദരിദ്രരെ തീറ്റിപ്പോറ്റുക” (മത്താ.25:35,37,42) എന്നത് “സാര്‍വ്വത്രിക സഭയുടെ കടമയാണ് എന്ന് പരി. പിതാവ് ബെനഡിക്ട് തഢക-മന്‍ പാപ്പാ ‘രമൃശമേെ ശി ്ലൃശമേലേ യിലെഴുതി. ദരിദ്രരാഷ്ട്രങ്ങളില്‍ ഭക്ഷണ ദാരിദ്ര്യം ഏറെ പ്രകടമാണ്. ആഗോളതലത്തിലുള്ള “വിശപ്പിന്‍റെ പ്രശ്നം” ഭൂമിയുടെ സമാധാനവും സ്ഥിരതയും സംരക്ഷിക്കാനുള്ള പ്രതിസന്ധിതന്നെയാണ്! പലപ്പോഴും ഭക്ഷണത്തിന്‍റെയോ അതുല്പാദിപ്പിക്കാനുള്ള നിലത്തിന്‍റെയോ ഉത്പാദകരായ കര്‍ഷകരുടെയോ അഭാവമല്ല പകരം നീതിരഹിതമായ സാമൂഹിക സംവിധാനങ്ങള്‍ തീര്‍ക്കുന്ന ചൂഷണ ഘടനകളാണ് ‘വിശപ്പിന്‍റെ പ്രശ്ന’ത്തിന്‍റെ യഥാര്‍ത്ഥ കാരണം.
ഭക്ഷണവും കര്‍ഷകരും അവരുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട ഈ അരക്ഷിതാവസ്ഥ- കൃഷികൊണ്ടുജീവിക്കാനാവില്ല എന്ന തോന്നല്‍ ദീര്‍ഘകാല വീക്ഷണത്തോടെ വേണം കൈകാര്യം ചെയ്യാന്‍. കാര്‍ഷിക വികസനം വളര്‍ത്തുന്നതിനായി ഗ്രാമീണ സംവിധാനങ്ങള്‍, ജലസേവനസമ്പ്രദായങ്ങള്‍, ഗതാഗത സൗകര്യം വിപണികളുടെ സംഘടിപ്പിക്കല്‍, കാര്‍ഷിക സാങ്കേതിക വിദ്യയുടെ വികസനവും അവലഭ്യമാക്കലും തുടങ്ങിയ മേഖലകളില്‍ പണം മുടക്കപ്പെടേണ്ടതുണ്ട്. ദീര്‍ഘവീക്ഷണമുള്ള ഏജന്‍സികള്‍ക്കേ ഇതിനു കഴിയൂ.
കൃഷിയെയും കര്‍ഷകനെയും സംബന്ധിക്കുന്ന ഏതു വികസനപ്രവര്‍ത്തനങ്ങളും നിര്‍വ്വഹിക്കേണ്ടത് പ്രാദേശിയ സമൂഹത്തിന്‍റെ ഉള്‍പ്പെടലോടെയായിരിക്കണമെന്നാണ് സഭയുടെ നിലപാട്.”കൃഷിഭൂമിയുടെ ഉപയോഗത്തെ സംബന്ധിക്കുന്ന തിരഞ്ഞെടുപ്പുകളിലും തീരുമാനങ്ങളിലും കര്‍ഷകരുടെ പങ്കാളിത്തമുണ്ടാകണം. പരിസ്ഥിതിയെ ആദരിച്ചുകൊണ്ടും ഏറ്റവും ദരിദ്രരായ ജനതളുടെ ആവശ്യങ്ങളെ ശ്രദ്ധിച്ചുകൊണ്ടും വേണം ഇതുചെയ്യാന്‍. അതേ സമയം വികസ്വര രാഷ്ട്രങ്ങളില്‍ ന്യായപൂര്‍വ്വകമായ കാര്‍ഷിക പരിഷ്കരണത്തിന്‍റെ സാധ്യതകള്‍ അവഗണിക്കപ്പെടുകയുമരുത്”. (രമൃശമേെ ശി ്ലൃശമേലേ 27).
നമുക്ക് ഭക്ഷണം ലഭിക്കാനുള്ളമൗലികാവകാശമാകുന്ന നാണയത്തിന്‍റെ മറുപുറമാണ് കര്‍ഷകന്‍റെ അവകാശങ്ങള്‍. “ഭക്ഷണത്തിനുള്ള അവകാശം സമം കര്‍ഷകന്‍റെ അവകാശ” മെന്നതൊരു മൂല സൂത്രവാക്യമായി സമൂഹമനസാക്ഷിയില്‍ രേഖപ്പെടുത്തപ്പെടണം. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ഭക്ഷണമൊരു ക്കുന്നവന്‍റെ അധ്വാനഫലം ഭക്ഷിക്കുന്ന സമൂഹം യഥാര്‍ത്ഥത്തില്‍ തിന്നുന്നത് കര്‍ഷകനെത്തന്നെയാണ്! ആ ഭക്ഷണത്തില്‍ അലിഞ്ഞുകിടക്കുന്നത് അവന്‍റെ ചോരയും പൊടിഞ്ഞുകിടക്കുന്നത് അവന്‍റെ ദുര്‍ബലമായ തേഞ്ഞു തീര്‍ന്ന അസ്ഥികളുമാണ്.
അതുകൊണ്ട് ഭക്ഷിക്കല്‍ ഒരു ധാര്‍മ്മികപ്രവര്‍ത്തിയാണ് (ലമശേിഴ ശെ ാീൃമഹ മരേ).സൂപ്പര്‍മാര്‍ക്കറ്റില്‍ പായ്ക്കുചെയ്തിരിക്കുന്ന ഭക്ഷണത്തിന്‍റെ പൊതിയെടുക്കുമ്പോഴും ചന്തയില്‍ വിലപേശി പച്ചക്കറിവാങ്ങുമ്പോഴും അതിന്‍റെ പുറകിലൊരു സാമ്പത്തികമായി നീതിയായിരിക്കുന്ന, സാമൂഹിക ഉത്തരവാദിത്തമുള്ള കാര്‍ഷികാധ്വാനം സംഭവിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. അന്നത്തിന്‍റെ പുറകിലെ അനീതികള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്.
അധ്വാനിക്കുന്ന കര്‍ഷകന്‍റെ പങ്ക്!
” അധ്വാനിക്കുന്ന കര്‍ഷകനാണ് വിളവിന്‍റെ ആദ്യപങ്ക് ലഭിക്കേണ്ടത്” (2 തിമോ 2:6) എന്ന അടിസ്ഥാനതത്വത്തിന്‍റെ പിന്‍ബലത്തിലാണ് സഭാ ശുശ്രൂയുടെ പ്രതിഫലത്തെക്കുറിച്ചുപോലും വി. പൗലോസ് പഠിപ്പിക്കുന്നത്. അര്‍ഹമായ പ്രതിഫലം മറ്റേതു ജോലിയെക്കാളും കൃഷിചെയ്യുന്നവനു ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള കടമ സൃഷ്ടാവിന്‍റെ പ്രതിഛായ ഭൂമിയില്‍ വെളിവാക്കുന്ന തിരുസഭയ്ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് തിരുസഭയുടെ സാമൂഹിക പ്രബോധനങ്ങളിലെല്ലാം കൃഷിയെയും കര്‍ഷകരെയും സംബന്ധിക്കുന്ന നീതിയുടെ ദര്‍ശനങ്ങള്‍ തെളിമയാര്‍ന്നു നില്‍ക്കുന്നത്. തിരുസഭ മുന്നോട്ടു വയ്ക്കുന്നത് കര്‍ഷകനെയും കൃഷിയെയും സംബന്ധിക്കുന്ന പുതിയൊരു സംസ്കാരമാണ് (മ രൗഹൗൃലേ ശി ൃലഹമശേീി ീേ മഴൃശരൗഹൗൃലേ).
മാന്യമായ വേതനവും ജീവിത സാഹചര്യങ്ങളും വിശ്രമവും വിനോദോപാദികളും/അര്‍ഹിക്കുന്ന ആദരവും കര്‍ഷകനു ലഭിക്കേണ്ടതുണ്ട്. സാമൂഹിക സുരക്ഷയും വെല്‍ഫെയര്‍ പോളിസികളും പ്രാഥമികമായും കര്‍ഷകരിലേക്കെത്തേണ്ടതുണ്ട്. കര്‍ഷകനെന്നുവച്ചാല്‍ ദരിദ്രനും ഗതികെട്ടവനുമായിരിക്കണമെന്ന സാമൂഹിക വീക്ഷണം പൊളിച്ചെഴുതപ്പെടേണ്ടതുണ്ട്.
കര്‍ഷകന്‍ മറക്കരുതാത്തത്!
കര്‍ഷക ചിന്ത വെറും അവകാശവാദങ്ങള്‍ മാത്രമാകരുത്. കര്‍ഷകന്‍ ആദരിക്കപ്പെടുന്നതും അവന്‍റെ അധ്വാനം വിളവായി മാറുന്നതുമെപ്പോഴാണെന്ന് അവനും അറിഞ്ഞിരിക്കേണ്ടതുണ്ട്.’കൃഷിചെയ്യുന്നു’ എന്നതിലല്ല കര്‍ഷക വൃത്തിയുടെ മഹത്ത്വവും ആദരവും യഥാര്‍ത്ഥത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. അത് അവന്‍റെ ദൈവത്തോടുള്ള ബന്ധത്തില്‍ നിന്നാരംഭിച്ച് പ്രകൃതിയോടുള്ള ബന്ധത്തില്‍ ചാലിക്കപ്പെട്ട് മനുഷ്യ ശുശ്രൂഷക്കായി സമര്‍പ്പിക്കപ്പെടുമ്പോള്‍ മാത്രമാണ്. ദൈവത്തോടുള്ള വിധേയത്വമാണ് യഥാര്‍ത്ഥത്തില്‍ കൃഷിയില്‍ പ്രതിഫലിക്കേണ്ടത്. പറുദീസായിലെ ദൈവഐക്യമായിരുന്നു ആദിമ മനുഷ്യന്‍റെ സന്തുഷ്ടിയുടെയും വിളവിന്‍റെയും ആധാരം. ദൈവത്തോടുള്ള അനുസരണക്കേട് അവനെ അകറ്റിയത് പ്രകൃതിയില്‍ നിന്നുകൂടിയാണ്. ദൈവത്തെ ധിക്കരിച്ചപ്പോള്‍ അവന്‍ മൂലം “മണ്ണ് ശപിക്കപ്പെട്ടതായിത്തീര്‍ന്ന്” ആയുഷ്ക്കാലം മുഴുവന്‍ കഠിനാധ്വാനം കൊണ്ട് നീ അതില്‍ നിന്ന് കാലയാവനം ചെയ്യും. അത് മുള്ളും മുള്‍ച്ചെടികളും നിനക്കായി മുളപ്പിക്കും” എന്ന് ദൈവം അരുള്‍ചെയ്തു (ഉല്‍. 3.17.18). പ്രകൃതി ദൈവത്തിന്‍റെതാകയാല്‍ ദൈവത്തോടു മറുതലിക്കുന്നവനോട് പ്രകൃതിയും മറുതലിക്കും എന്നൊരു ആത്മീയ സത്യം ഇതിലുണ്ട്. നടുകയും നനയ്ക്കുകയും ചെയ്തവയെ വളര്‍ത്തുന്ന ദൈവത്തോടുള്ള (1 കൊറി. 3.6) ബന്ധമാണ് കര്‍ഷകന്‍റെ മഹത്വത്തിനും സുസ്ഥിതിക്കും ആധാരം! ദൈവത്തോട് വിധേയത്വമില്ലാത്ത കര്‍ഷകന്‍ വിത്തിറക്കിയിട്ട് “വളരൂ”! എന്നാവശ്യപ്പെട്ടാല്‍ മണ്ണും വിത്തും അനുസരിക്കുന്നതെങ്ങനെ? എന്നു ചിന്തിക്കുന്നത് നല്ലതാണ്!
ചുരുക്കത്തില്‍ കര്‍ഷകരുടെ ദൈവബന്ധമാണ്, ആത്മീയ ശക്തിയാണ് അവരുടെ കരുത്ത്! കൃഷിചെയ്യുന്നവന്‍റെ ആദരവും മഹത്വവും ദൈവത്തോടു ബന്ധപ്പെട്ടിരിക്കുന്നതാണ്. അവന്‍ ആദരിക്കപ്പെടേണ്ടരും പരിഗണിക്കപ്പെടേണ്ടതും ദൈവത്തിന്‍റെ കരവേലകളുടെ ശുശ്രൂഷകരായിട്ടാണ്! കര്‍ഷകന്‍ അതായിരിക്കുകയും വേണം!

Share on facebook
Share on twitter
Share on whatsapp