Menu Close
വികാരി അച്ചന്‍-ഇടവകയുടെ അപ്പന്‍: ജോസഫ് മേരി മൈക്കിള്‍
January 16, 2021

Janaprakasam

എന്‍റെ അഭിക്ഷിക്തരെ തൊട്ടുപോകരുത്, എന്‍റെ പ്രവാചകര്‍ക്ക് ഒരു ഉപദ്രവവും ചെയ്യരുത്. എന്ന് അവിടുന്ന് ആജ്ഞാപിച്ചു.
(സങ്കീ .105:15)
ഒരു ഇടവകയുടെ ആത്മീയവും, ഭൗതികവും സാമൂഹിക വുമായ എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കുവാനുള്ള എല്ലാ കൃപകളും വരങ്ങളും വികാരിയച്ചനുണ്ട്. അത് ഈശോ നല്‍കുന്ന ദാനമാണ്. ഓരോ വികാരിമാരും അതാത് കാലഘട്ടങ്ങള്‍ക്കനുസൃതമായി പരിശുദ്ധത്മാവിനാല്‍ അയക്കപ്പെടുന്നവരാണ്. അച്ചന്‍റെ വ്യക്തിപരമായ ڇകാരിസ ങ്ങള്‍ക്കുപരിയായി അത് ദൈവത്തിന്‍റെ അനന്ത പദ്ധതിയുടെ ഭാഗമാണ്.
നീ വലത്തോട്ടോ ഇടത്തോട്ടോ തരിയുമ്പോള്‍ നിന്‍റെ കാതുകള്‍ പിന്നില്‍ നിന്ന് ഒരു സ്വരം ശ്രവിക്കും, ഇതാണ് വഴി ഇതിലെ പോവുക. (എശയ്യ. 30:21)
അച്ചന്മാരുടെ മാറ്റവും ഇപ്രകാരമാണ് സംഭവിക്കുന്നത്. അതില്‍ മാനുഷിക ബുദ്ധി കടന്നുവന്നാല്‍ പോലും ദൈവ ത്തിന്‍റെ കരങ്ങളാണ് അതിന്‍റെ ഗതിവിഗതികള്‍ നിയ ന്ത്രിക്കുന്നത് .ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലതും നന്മക്കായി പരിണമിപ്പിക്കും (റോമ.8 : 28)
വികാരിയച്ചന്‍ മെല്‍ക്കിസെദെക്ക്
പതിനാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു പ്രണയ വിവാഹം. അന്ന് ആ ചെറുപ്പക്കാരന്‍ വിവാഹത്തെ കുറിച്ചുള്ള തന്‍റെ ചിന്തകളും തടസ്സങ്ങളും, മറ്റ് പ്രശ്നങ്ങളും, ആകുലതകളും എല്ലാം പങ്കുവെച്ചത് അവന്‍റെ വികാരിയച്ചനോടായിരുന്നു. വികാരിയച്ചന്‍റെ പ്രത്യേക ഇടപെടലുകള്‍ കൊണ്ട് ആ വിവാഹം നടന്നു. ഒരു പ്രണയ വിവാഹത്തെ പിന്തുണച്ച അച്ചന്‍റെ നടപടിക്ക് ഒരു സമിശ്ര പ്രതികരണമാണ് ഇടവകയില്‍ ഉണ്ടായത്. കാലഘട്ടം മാറിയപ്പോള്‍ അച്ചന്‍റെ തീരുമാനത്തെ എല്ലാവരും ശരിവെച്ചു. അച്ചന്‍ ഈശോയെ നല്‍കി ചേര്‍ത്തുവെച്ച ആ ദമ്പതികള്‍ക്ക് ഇന്ന് ഏഴ് മക്കളുണ്ട്. എല്ലാ വിധത്തിലും സഭയ്ക്കുവേണ്ടി ശുശ്രൂഷ ചെയ്ത് അവര്‍ ജീവിക്കുന്നു.
വികാരിയച്ചന്‍ ഭവനം പണിയുന്ന (കിസ്തു)
3 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് രൂപതയിലെ ഒരു യുവ വൈദികന്‍ തനിക്ക് പരിചയമുള്ള ഒരു ചേട്ടനെവിളിപ്പിച്ചു. സൗഹൃദ സംഭാഷണത്തിനൊടുവില്‍ ആ വൈദികന്‍ മുപ്പതിനായിരം രൂപ നല്‍കിയിട്ട് മറ്റൊരു വ്യക്തിക്ക് വീട് പണിയുവാന്‍ സഹായിക്കുവാന്‍ ആവശ്യപ്പെട്ടു. ആ ചേട്ടന്‍ അത്ഭുതത്തോടെ ചോദിച്ചു ഇത് അച്ചന് കൊടുത്താല്‍ പോരെ? അച്ചന്‍ പറഞ്ഞു, ڇ അത് ശരിയാവില്ല പിന്നീട് അവര്‍ക്ക് എന്നോട് ഒരു പ്രത്യേക സ്നേഹമുണ്ടാകും. അതിന്‍റെ ആവശ്യമില്ല. ഇത് ഞാന്‍ ഒരു ബൈക്ക് വാങ്ങിക്കുവാന്‍ വേണ്ടി സ്വരുക്കൂട്ടി വെച്ച പണമാണ്. പിന്നെ എനിക്ക് തോന്നി ഈ പണം അവര്‍ക്ക് നല്‍കണമെന്ന്. ഒരുപാട് കഷ്ടപ്പെടുന്ന ഒരു കുടുംബമാണ്. ഞാനാണ് സഹായിച്ചതെന്ന് ഒരിക്കല്‍ പോലും ആ കുടുംബം അറിയ രുത്. ചേട്ടന്‍ എനിക്ക് വാക്ക് തരണംڈ
ഇത് കേട്ട ആ ചേട്ടന്‍ അച്ചന്‍റെ മുന്‍പില്‍ നിറകണ്ണുകളോടെ മുട്ടുകുത്തി, ഈശോയുടെ ആശിര്‍വാദത്തിനായി………
വികാരിയച്ചന്‍ പ്രാര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ച് പ്രാര്‍ത്ഥനയായവന്‍
ഒരിക്കല്‍ ഒരു മാമ്മോദീസയില്‍ പങ്കെടുക്കുവാന്‍ പോയ അല്‍മായന്‍ ആ ദൈവാലയത്തില്‍ വെച്ച് ഒന്നു കുമ്പസാരിച്ചു. കുമ്പസാരകൂട്ടില്‍ നിന്ന് വലിയൊരു ദൈവാനുഭവമുണ്ടായി. പിന്നീട് ഒരിക്കല്‍ അദ്ദേഹം കുടുംബസമേതം അവിടെ ചെന്ന് കുമ്പസാരിപ്പിച്ച വൈദികനെ പരിചയപ്പെട്ടു. അത് ഒരു ആത്മബന്ധമായി മാറി. അച്ചനിലൂടെ ആ മനുഷ്യന് വ്യക്തിപരമായ പ്രാര്‍ത്ഥനയെ കുറിച്ച് വലിയ ബോധ്യങ്ങളുണ്ടായി. എല്ലാ ദിവസവും ഒരു സമ്പൂര്‍ണ്ണ ജപമാലയും കുരിശിന്‍റെ വഴിയും ചൊല്ലിയതിനു ശേഷമാണ് അച്ചന്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുക.
മഹാമാരിയുടെ പശ്ചാതലത്തില്‍ അഞ്ച് കുര്‍ബാനവരെ ചെല്ലുന്ന ദിവസങ്ങളുണ്ട്. അഞ്ച് കുര്‍ബാനയെന്ന് പറയുമ്പോള്‍ അഞ്ച് സമ്പൂര്‍ണ്ണ ജപമാല, അഞ്ച് കുരിശിന്‍റ വഴി, അഞ്ച് കുര്‍ബാന.
പ്രവാചക ശബ്ദമല്ല……….സ്നേഹത്തോടെയുള്ള അഭ്യര്‍ത്ഥന
അനുസരണക്കേടിന്‍റെ അന്തരീക്ഷ ശക്തിയുടെ മേല്‍ ഈശോ പുരോഹിതനു നല്‍കിയിരിക്കുന്ന അധികാരം, പാപങ്ങള്‍ മോചിപ്പിക്കുവാനുള്ള അധികാരം, കെട്ടുകള്‍ അഴിക്കുവാനുള്ള അധികാരം, അത് ദൈവജനത്തിന് ഏറ്റവും അവശ്യമുള്ള കാലഘട്ടമാണിത്.
വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധ രാകും (ജ്ഞാനം. 6:10)
വര്‍ഷങ്ങളായി പരിചയമുളള കുട്ടികാലത്തെ വികാരിയ ച്ചനുമായി അടുത്തനാളില്‍ സംസാരിച്ചപ്പോള്‍ മനസിലാക്കിയ കാര്യമാണിത്. എല്ലാ ദിവസവും പരിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് അരമണിക്കൂര്‍ അച്ചന്‍ കുമ്പസാരകൂട്ടില്‍ ഇരിക്കും. കുമ്പസാരിക്കാന്‍ ആളുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും. അതിനെകുറിച്ച് ചോദിച്ചപ്പോള്‍ അച്ചന്‍ ഇപ്രകാരം പറഞ്ഞു ڇ ഞാന്‍ എല്ലാ ദിവസവും കുര്‍ബാനയ്ക്ക് മുമ്പ് അരമണിക്കൂര്‍ എങ്കിലും കുമ്പസാരകൂട്ടില്‍ ഇരിക്കും. 20 വര്‍ഷമായിട്ടുള്ള ഒരു ശീലമാണ്. 4 പേരെ കുമ്പസാരിപ്പിച്ചിട്ട് ബലിയര്‍പ്പിക്കുമ്പോള്‍ മനസ്സിന് ഭയങ്കര സംതൃപ്തി യാണ്.” ആ സംഭാഷണത്തിനൊടുവില്‍ കുമ്പസാരി ച്ചപ്പോള്‍ ആ അല്‍മായന്‍റെ ഹൃദയത്തില്‍ പാപമോച കനായ യേശുവിന്‍റെ മുഖം രൂപംകൊണ്ടു, ആ മുഖത്തിന് കുമ്പസാരിപ്പിച്ച അച്ചന്‍റെ ഛായയുണ്ടായിരുന്നു.
കര്‍ത്താവിന്‍റെ പേടകം ദാവീദിന്‍റെ നഗരത്തിലേയ്ക്കു പ്രവേശിക്കുമ്പോള്‍ സാവൂളിന്‍റെ മകള്‍ മിഖാല്‍ ജനലിലൂടെ നോക്കി ദാവീദ് രാജാവ് കര്‍ത്താവിന്‍റെ മുമ്പില്‍ തുള്ളിച്ചാടി നൃത്തം വയ്ക്കുന്നത് കണ്ടു. (2 സാമൂവല്‍ 6:16)
ദാവീദ് രാജാവ് നൃത്തം വച്ചത് കര്‍ത്താവിന്‍റെ മുമ്പിലാണ്. അത് സ്വയം എളിമപ്പെടുവാന്‍ വേണ്ടിയാണ്. അതുപോ ലെ അച്ചന്‍ന്മാര്‍ യൂട്യൂബിലും, ചാനലുകളിലും, കോമഡി പരിപാടികളിലും ളോഹയിട്ട് ഡാന്‍സ് കളിക്കുമ്പോള്‍ എവിടയോ ഒരു ചെറിയ വിഷമം.’
വേര്‍തിരിച്ച്, പവിത്രീകരിച്ച്, വിശുദ്ധീകരിച്ച് പരിപൂര്‍ണ്ണനാക്കപ്പെട്ടവന്‍ പുരോഹിതന്‍.
പാറക്കെട്ടുകളില്‍ നിന്ന് ഞാനവനെ കാണുന്നു. മലമുകളില്‍ നിന്നും ഞാനവനെ നിരീക്ഷിക്കുന്നു. വേറിട്ടു പാര്‍ക്കുന്ന ഒരു ജനം, ജനങ്ങളോട് ഇടകലരാത്ത ഒരു ജനം. (സംഖ്യ 23 : 9)
പ്രവാചകനായ എസ്ര ചെയ്തതുപോലെ വിശുദ്ധരായ വൈദികരിലൂടെ ദൈവ ജനം തനിമയിലേയ്ക്കു തിരിച്ചു പോകട്ടെ. ഒഴുക്കിനെതിരെ നീന്തുന്ന ധാരാളം കുടും ബങ്ങള്‍ ഉണ്ടാകട്ടെ. പുരോഹിതര്‍ വഴി കത്തോലിക്ക കുടുംബവും വിശുദ്ധീകരിക്കപ്പെടണം. വിവാഹ പ്രായം പുരുഷന് ചുരുങ്ങിയത് 23 ഉം സ്ത്രീകള്‍ക്ക് 20 ഉം ആക്കണം. ധാരാളം കുഞ്ഞുങ്ങള്‍ ജനിക്കണം. കത്തോ ലിക്ക സഭയുടെ എല്ലാ സ്ഥാപനങ്ങളും, സമ്പത്തും പ്രാര്‍ത്ഥനകളും ഇതിനായി വിനിയോഗിക്കപ്പെടട്ടെ. സ്വയം ശൂന്യനായ ക്രിസ്തുവിന്‍റെ മാതൃക പിന്തുടരുമ്പോള്‍ സഭ വളരും, ദൈവവിളി കൂടും സുവിശേഷം പ്രഘോഷി ക്കപ്പെടും
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

Share on facebook
Share on twitter
Share on whatsapp