Menu Close
മത്തായി-മാത്യു-മാത്തുക്കുട്ടി( പാരമ്പര്യം വിശ്വാസത്തിന് കരുത്ത്) ജോസഫ് മേരി മൈക്കിള്‍
December 17, 2020

Janaprakasam

“അടിയന്‍റെ കുടുംബം അങ്ങയുടെ മുമ്പില്‍ നിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാന്‍ തിരുവുള്ളമാകണമേ. ദൈവമായ കര്‍ത്താവേ, അങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്ന അവിടുത്തെ അനുഗ്രഹത്താല്‍ അടിയന്‍റെ കുടുംബം എ ന്നേക്കും അനുഗ്രഹീതമാ വും” (2 സാമുവേല്‍ 7:29)
പുരുഷമേധാവിത്വം, സമ ത്വം, സ്ത്രീ സ്വാതന്ത്ര്യം, സ് ത്രീ ശാക്തീകരണം ഇങ്ങനെയുള്ള തത്വാധിഷ്ഠിതപ്രയോഗങ്ങള്‍ ഏറെക്കാലമായി നിലവിലുണ്ട്. മേല്‍പറഞ്ഞ കാര്യങ്ങളെക്കുറിച്ച് കൃത്യമായി പഠനക്കളരികളും ശില്പശാലയും ചാനല്‍ ചര്‍ച്ചകളും ധാരാളം നടക്കാറുണ്ട്. പക്ഷേ കുടുംബസാഹചര്യങ്ങളെ ഇവയെല്ലാം എപ്രകാരം സ്വാധീനിക്കുന്നുവെന്നത് ചിന്തനീയമാണ്, പ്രത്യേകിച്ച് ക്രൈസ്തവ കുടുംബങ്ങളെ.
കേരളത്തില്‍ ക്രൈസ്തവരുടെ എണ്ണം ഗണ്യമായി കുറയുന്നു. മറ്റ് പല വിഭാഗങ്ങ ളും വര്‍ദ്ധിച്ചുപെരുകുമ്പോള്‍ ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണം കുറയുന്നു. അവിവാഹിതരുടെ എണ്ണം കേരളസഭയില്‍ അതിശീഘ്രം വര്‍ദ്ധിച്ചുവരുന്നു.
“ദൈവമായ കര്‍ത്താവ് അ രുളിച്ചെയ്തു മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല. അ വന് ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും” (ഉല്‍പത്തി 2:18)
അനുയോജ്യനായ പങ്കാളിയെ നല്‍കുന്നത് ഈശോയാണ്. യാക്കോബ് തന്‍റെ ഭൃത്യനായ എലയാസര്‍ വഴിയാണ് ഇസഹാക്കിന് വേണ്ടി റബേക്കയെ തിരഞ്ഞെടുത്തത്. അവിടെ പരിഗണിച്ച ഏകവിഷയം സ്വന്തം ചാര്‍ച്ചക്കാരില്‍ നി ന്ന് വധു എന്നത് മാത്രമാണ്.
സര്‍ക്കാര്‍ ജോലി, വിദേശപൗരത്വം, നാഗരിക സംസ്ക്കാരം ഇവയെല്ലാം ചേര്‍ത്ത് വച്ചാലും ദാമ്പത്യജീവിതം സന്തുഷ്ടമാകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല.
“നിന്‍റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയും നിന്‍റെ മക്കള്‍ മേശയ്ക്കുചുറ്റും ഒലിവ്തൈകള്‍ പോ ലെയും” (സങ്കീര്‍ത്തനങ്ങള്‍ 128:3)
സന്തുഷ്ടിയും, സന്തോഷവും, സമൃദ്ധിയും, മക്കളുമെല്ലാം ദൈവത്തിന്‍റെ ദാനമാണ്. അത് സ്വന്തം കാലില്‍ നില്‍ക്കാന്‍ വേണ്ടിയുള്ള പ്രാപ്തിക്കുവേണ്ടി രണ്ടു പി.ജി. യും ഒരു പി.എച്ച്.ഡി. യും കിട്ടുന്നതുവരെ പെണ്‍മക്കളെ വിവാഹം കഴിപ്പിക്കാതിരിക്കുമ്പോളല്ല അവളുടെ ജീവിതത്തിന് സുരക്ഷിതത്വം ഉണ്ടാകുന്നത്. കര്‍ത്താവ് നിശ്ചയിച്ച സമയത്ത് യഥോചിതം വിവാഹം കഴിക്കുമ്പോഴാണ് അവള്‍ ഐശ്വര്യം ആസ്വദിക്കുക.
പാരമ്പര്യം, ഭിന്നിപ്പ്, കുടുംബകോടതി
വിവാഹമോചനക്കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ട് കേരളത്തില്‍. അതില്‍ ക്രൈസ്തവരും പെടുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. രൂപത കച്ചേരികള്‍ അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. എന്താണിതിന് കാരണം? കത്തോലി ക്കര്‍ക്ക് വിദ്യാഭ്യാസമുണ്ടല്ലോ, പക്വതയും, സ്വന്തം കാലില്‍ നില്‍ക്കുവാനുള്ള ത്രാണിയും, അപ്പനപ്പൂപ്പന്മാര്‍ വഴി കൈവന്നിട്ടുള്ള പാരമ്പര്യവും, തറവാടിത്തവും, പണവും എല്ലാമുണ്ട്. എന്നിട്ടും കുടുംബങ്ങളില്‍ ഭിന്നിപ്പിന്‍റെ അരൂപി പ്രവര്‍ത്തിക്കുന്നു. തീക്ഷണതയാല്‍ ജ്വലിക്കുന്ന അല്മായ സുവിശേഷപ്രഘോഷകരുടെ കുടുംബത്തില്‍പോലും വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ഇവിടെ പ്രായോഗിക അറിവിനും കടുത്ത മനഃശാസ്ത്രപരമായ ഇടപെടലുകള്‍ക്കുമപ്പുറം ദൈവീകജ്ഞാനം വേണം. ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുന്ന ദൈവം മനുഷ്യനെ സൃഷ്ടിച്ചത് വര്‍ദ്ധിച്ചുപെരുകി ഭൂമി മുഴുവന്‍ നിറഞ്ഞ് അതിനെ കീഴടക്കുവാനാണ്. ആ കല്‍പന തെറ്റിച്ച് മാനുഷിക പ്രമാണത്തിന് വിലകൊടുത്തു. അതുകൊണ്ട് പത്തും പന്ത്രണ്ടും അംഗങ്ങള്‍ ഉണ്ടായിരുന്ന കത്തോലിക്ക കുടുംബങ്ങള്‍ വെറും നാല് പേരില്‍ ഒതുങ്ങി. എ ന്നിട്ട് അപ്പനും അമ്മയും ആകെയുള്ള രണ്ടെണ്ണത്തിന് ‘സ്വ ന്തം കാലില്‍’ നിര്‍ത്തുമ്പോഴേക്കും വയസ് 32 ആകും. പി ന്നെ അതിന് പറ്റിയ ഒരു വിദ്യാഭ്യാസ സാമ്പത്തിക ‘ഭയങ്കരനെ’ തപ്പിയെടുത്ത് കെട്ടിക്കുമ്പോള്‍ വയസ്സ് 33. തയ്യാറെടുപ്പുകളും പദ്ധതികളും സെറ്റില്‍ മെന്‍റുകളും ഒക്കെകഴിഞ്ഞ് ഒരു കുഞ്ഞ് ജനിക്കാന്‍ രണ്ട് വര്‍ഷം. അങ്ങ നെ 35-ാം വയസ്സില്‍ കുഞ്ഞ് ജനിച്ചാല്‍ ആന്തരിക മുറിവ് ഉണ്ടാവാതിരിക്കാന്‍ അടുത്തത് 5 വര്‍ഷം കഴിഞ്ഞ് മതി എന്ന് തീരുമാനിക്കുന്നു. അപ്പോള്‍ വയസ്സ് 40. പിന്നെ ഉണ്ടായാല്‍ ഭാഗ്യം. ഇ ങ്ങനെ കാര്യങ്ങള്‍ പോകുമ്പോള്‍ കുടുംബങ്ങളു ടെ എ ണ്ണം കുറയും, ദൈവവിളികള്‍ കുറയും.
കത്തോലിക്കാസഭാ – പാരമ്പര്യം – ചരിത്രം
കുടുംബങ്ങളില്‍ പ്രശ്നമുണ്ടാകുമ്പോള്‍ പണ്ട് പരിഹരിച്ചിരുന്നത് കത്തോലിക്ക പുരോഹിതനായിരുന്നു. പുരോഹിതനെ അനുസരിക്കുക വഴി ദാമ്പത്യ ജീവിതത്തിന് സമൃദ്ധി നല്‍കിയത് യേശുക്രിസ് തുവായിരുന്നു.
“അവന്‍ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു” (എഫേസൂ സ് 2:14)
ആയിരക്കണക്കിന് കത്തോലിക്കാ യുവതികള്‍ ലൗ ജിഹാദ്ദിന് ഇരയാകുമ്പോള്‍ തിരുബാലസഖ്യവും സി.എല്‍.സി.യും സി.എം.എല്‍. ഉം. കെ.സി.വൈ.എം. ഉം, ജീസ്സസ്സ് യൂത്തും എല്ലാത്തിനുമുപരി ഈ ശോയെ ഉപേക്ഷിച്ച് അന്യദേവന്മാരെ ആരാധിക്കാന്‍ പോകുമ്പോള്‍ നാം ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കണം. പാരമ്പര്യത്തിലേക്ക് തിരിച്ചുപോകണം. അതില്‍ അഭിമാനിക്കണം. വചനം അനുവര്‍ത്തിക്കുന്നത് വിദ്യാഭ്യാസ കുറവല്ല. മറിച്ച് പരിശുദ്ധാത്മ ജ്ഞാനമാണ്.
“വേറിട്ടുപാര്‍ക്കുന്ന ഒരു ജനം ജനതകളോട് ഇടകലരാത്ത ഒരു ജനം” (സംഖ്യ 23;9)
മത്തായി – മാത്യു – മാത്തുക്കുട്ടി
ഈ പേരുകളെല്ലാം ഒരാളുടെതന്നെയാണ്. ഒന്ന് മാമ്മോദീസാ പേര്, രണ്ടാമത്തേത് വിദ്യാലയത്തിലെ പേര്, മൂന്നാമത്തേത് വീട്ടില്‍ വിളിക്കുന്ന പേര്. ഇതെല്ലാം നമ്മുടെ സംസ്ക്കാരത്തിന്‍റെ നിദര്‍ശനങ്ങള്‍ കൂടിയാണ്.
പറമ്പില്‍ എലി ശല്യം വര്‍ദ്ധിക്കുമ്പോള്‍ വികാരിയച്ചനെ കണ്ട് വിലക്കുവാന്‍ നമ്മുടെ കാര്‍ന്നോര്‍മാര്‍ ആവശ്യപ്പെടുമായിരുന്നു. അച്ചന്‍ വിലക്കുകയും എലി പോകുകയും ചെയ്യുന്നു. ഇത് കെട്ടുകഥയോ ഐതിഹ്യമോ അതിശയോ ക്തി കലര്‍ന്ന വര്‍ണ്ണനയോ അല്ല. യാഥാര്‍ത്ഥ്യമാണ്.
“ഇതാ പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്‍റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്ക് ഞാന്‍ അധികാരം നല്‍കിയിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല” (ലൂക്കാ 10:19)
ഇസ്രയേല്‍ ജനം എന്നൊക്കെ പിതാവായ ദൈവത്തിങ്കലേക്ക് തിരിഞ്ഞിട്ടുണ്ടോ അന്നൊക്കെ ദൈവം അവരെ ഉള്ളംകൈയില്‍ പരിപാലിച്ചിട്ടുണ്ട്. അതുകൊണ്ട് അനുതപിച്ച് അവിടുത്തെ കരുണയ്ക്കായി യാചിക്കാം. ഈശോയോടുള്ള സ്നേഹത്താല്‍ വചനം അനുസരിക്കാം.
“നീ നിന്‍റെ ദൈവവമായ കര്‍ത്താവിന്‍റെ സ്വരം ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുകയും അവിടുത്തെ ദൃഷ്ടിയില്‍ ശരിയായതു പ്രവര്‍ത്തിക്കുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചട്ടങ്ങള്‍ പാലിക്കുകയും ചെയ്താല്‍ ഞാന്‍ ഈജിപ്തുകാരുടെമേല്‍ വരുത്തിയ മഹാമാരികളൊന്നും നിന്‍റെമേല്‍ വരുത്തുകയില്ല. ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്” (പുറപ്പാട് 15: 26). ഈശോമിശിഹായ്ക്ക്  സ് തുതിയായിരിക്കട്ടെ!!

Share on facebook
Share on twitter
Share on whatsapp