Menu Close
ഡിഫന്‍സ് – സര്‍വ്വശ്രേഷ്ഠമായ ഒരു പ്രൊഫഷന്‍ അവസരങ്ങള്‍ അനവധി: ബിഗേഡിയര്‍ എം.ഡി. ചാക്കോ
December 17, 2020

Janaprakasam

സ്വന്തം മാതൃഭുമിക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വെയ്ക്കുക നി ങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നസാക്ഷാത്കരം ആയിരിക്കും എന്ന് നിങ്ങള്‍ കരുതുണ്ടങ്കില്‍, അതിനോട് തുല്യമായ ഒരു പ്രൊഫഷന്‍ ആണ് നിങ്ങളുട ജീവിത സങ്കലപ്പം എങ്കില്‍, അതുപൊലെയുള്ള ഒരു ഭാവിക്കാണ് നിങ്ങള്‍ വില കല്‍പിക്കുന്നത് എങ്കില്‍, ആ യാത്ര തുടങ്ങുവാന്‍ ഞാന്‍ നിങ്ങളെ സഹായിക്കാം. നിങ്ങളുടെ ഈ ഉദ്യമത്തില്‍ നിങ്ങളുടെ വഴികാട്ടിയാവാം.
ഈ മേഖലകളില്‍ ഓഫീസറായോ, ഭടനായോ, ടെക്നിഷ്യനായോ കയറുന്നത്തിനു അതതു തസ്തിക കള്‍ക്കു അനുയോജ്യമായ ശാരീരി ക ക്ഷമതയും വിദ്യാഭ്യാസവും മാനസികവും ബുദ്ധിപരവുമായ യോ ഗ്യതാ മാനദണ്ഡങ്ങളും വ്യത്യസ്തമാണ്. ചില അടിസ്ഥാനപരമായ കാര്യങ്ങള്‍ ഈ ലേഖനത്തില്‍ പ്ര തിപാദിക്കുന്നു.
ഓഫീസര്‍
ഡിഫന്‍സില്‍ ഒരു ഓഫീസര്‍ ആകുന്നതിന് വേണ്ടിയുള്ള പരീ ക്ഷകളുടെ വിശദംശങ്ങള്‍ താഴെപറ യുന്നവയാണ്.
 നാഷണല്‍ ഡിഫന്‍ സ് ആക്കാദമി / നേവല്‍ അക്കാഡ മി ടെസ്റ്റ്. 12-ാം ക്ലാസില്‍ പഠിക്കുന്നതോ, പാസ്സായതോ ആയ ആണ്‍ കുട്ടി കള്‍ക്ക് ഈ പരീക്ഷ എഴുതാവുന്നതാ ണ്. 16.5 മുതല്‍ 19.5 വരെയാണ് പ്രായ പരിധി.
മിലിറ്ററി നഴ്സിംഗ് സര്‍വീസ്
12-ാം ക്ലാസില്‍ പഠിക്കുന്നതോ പാസ്സായതോ ആയ പെണ്‍കുട്ടികള്‍ക്ക് ഡി ഫന്‍സില്‍ നഴ്സിംഗ് ഓഫീസറായി ചേരുന്നതിനുള്ള പരീക്ഷയാണിത്. 12 -ാം ക്ലാസില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി അനിവാര്യമാണ്. 25 വയസ് വ രെ ഈ പരീക്ഷ എഴുതുവാന്‍ സാധി ക്കും. ഈ പരീക്ഷ വര്‍ഷത്തില്‍ ഒരു തവണയാണ് നടത്തുക.
കമ്പൈന്‍സ് ഡിഫന്‍സ് സര്‍വീസ് എക്സാമിനേഷന്‍
ബിരുദധാരികളോ, ബിരുദത്തിന്‍റെ അ വസാന വര്‍ഷം പഠികുന്നതോ ആയ പെ ണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഈ പരീക്ഷ എഴുതി ഡിഫ ന്‍സിന്‍റെ ഏതു സര്‍വീസിലും ഓഫീ സര്‍ അകാന്‍ സാധിക്കും. ഈ പരീക്ഷ എഴുതി സെലക്ട് ചെയ്യപ്പെടുന്നവര്‍ക്ക് പെര്‍മനന്‍റ് കമ്മീഷനോ അല്ലെങ്കില്‍ ഷോര്‍ട് സര്‍വീസ് കമ്മീഷനോ ആയിട്ട് ഓഫീസര്‍ ആകാം. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഈ ടെസ്റ്റ് നടത്തുന്നത്.
എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്
സാധാരണ ബിരുദധാരികളോ, എഞ്ചിനീറിങ് ബിരുദധാരികളോ ആയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പെര്‍മനന്‍റോ, ഷോര്‍ട് സര്‍വീസ് കമ്മിഷനായിട്ടോ എയര്‍ഫോഴ്സില്‍ ഓഫീസര്‍ ആകുന്നതിനു വേണ്ടിയുള്ള പരീ ക്ഷയാണ്. ഏതെല്ലാം മേഖലകളില്‍ ഓഫീസര്‍ ആകാം എന്നുള്ളത്എയര്‍ഫോഴ്സ് ജോലിക്കുവേണ്ടി പുറപ്പെടിവിക്കുന്ന വിജ്ഞാപനത്തില്‍ അടിസ്ഥാനപ്പെടുത്തിയിരിക്കും. ഒരു വര്‍ഷത്തില്‍ ഈ പരീക്ഷ രണ്ടു തവണ ഉണ്ടായിരിക്കുന്ന താണ്.
ഇന്ത്യന്‍ നേവല്‍ എന്‍ട്രന്‍സ് ടെസ്റ്റ്
ബിരുദധാരികള്‍ക്കായി ഇന്ത്യന്‍ നേവി സംഘടിപ്പിക്കുന്ന ഒരു ഓഫീസര്‍ ടെസ്റ്റ് ആണ് INET . ഈ പരീക്ഷ വര്‍ഷത്തില്‍ രണ്ടു തവണ നടക്കുന്നതാണ്. ബിരുദധാരികള്‍ക്കും, ബിരുദാനാന്തരബിരുദം എടുത്ത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, എഞ്ചിനീറിങ് ബിരുദ ധാരികള്‍ക്കും ഈ പരീക്ഷയില്‍ പങ്കെ ടുക്കാം.
ഇത് കൂടാതെ സര്‍വീസ് മുഖ്യലയങ്ങള്‍ പരീക്ഷ നടത്താതെ തന്നെ നേരിട്ട് അപേക്ഷകള്‍ ആവശ്യപ്പെട്ട ശേഷം അതില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്ത കുട്ടികളെ ഇന്‍റര്‍വ്യൂ നടത്തി തിരഞ്ഞെടുക്കാറുണ്ട്. ഇങ്ങനെയുള്ള പ്രത്യേക സെക്ഷനെപ്പറ്റിയുള്ള വിവരങ്ങള്‍ ആര്‍മിയുടേയും, നേവിയുടേയും, എയര്‍ ഫോഴ്സിന്‍റയും വെബ്സൈറ്റില്‍ കൂടി അറിയിക്കുന്നതാണ്. കുട്ടികള്‍ ഈ സൈറ്ററുകള്‍ സമയ സമയങ്ങളില്‍ നോക്കുന്നത് നാന്നാണ്.
ഇനി ഭടന്മാരായി ആര്‍മിയിലേക്കു നേവിയിലേക്കും എയര്‍ഫോഴ്സിലേ ക്കും ഉള്ള സെലക്ഷനെപ്പറ്റി ചില കാര്യ ങ്ങള്‍ പറയട്ടെ.
ആര്‍മി
ആര്‍മിയിലേക്ക് താഴെ പറയുന്ന ത സ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണി ക്കുന്നുണ്ട്.
GD Soldier:പത്താം ക്ലാസ് പാസായിരിക്കണം
soldier Trade Man: ഈ തസ്തികകള്‍ എട്ടാം ക്ലാസ് പാസായാല്‍ മതിയാകും.
soldier Technician/ Nursing Assistant / Pharma: പ്ലസ്ടു 50 % മാര്‍ക്കോടെ പാസായിരിക്കണം, Nursing Assis tant / Pharma ¡v Biology ഉണ്ടായിരിക്കേണ്ടതാണ്.
Soldier Clerk: പ്ലസ്ടു 50% മാര്‍ക്കോടെ പാസായിരിക്കണം.
Women Police: പത്താം ക്ലാസ് പാസായ പെണ്‍കുട്ടികള്‍ക്കുള്ള ഒരു തസ്തികയാണിത്, അവിവാഹിതര്‍ ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്. 17 മുതല്‍ 25 വയസുവരെയാണ് പ്രായപരിധി.
Havildar Instructor: ബിരുദധാരികള്‍ക്കും ബിരുദാനാന്തര ബിരുദധാരികള്‍ക്കും ഈ തസ്തികയിലേക്ക് അ പേക്ഷിക്കാം.
Religious Teacher: മതപഠനത്തില്‍ ഡിപ്ലോമാ ചെയിതിട്ടുള്ള മതപണ്ഡിതന്മാര്‍ക്കുള്ള ഒരു തസ്തികയാണി ത്. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് ആയിരിക്കും ഇവരെ നിയമിക്കുക.
ഓഫീസര്‍ തസ്തികയിലേക്ക് സെല ക്ട് ആകുന്നവര്‍ക്ക് ടെസ്റ്റ് പാസായശേഷം സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്‍റെ 5 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു പ്രത്യേ ക ഇന്‍റര്‍വ്യൂ സൈക്കോളജി ടെസ്റ്റ് ഉണ്ടാ യിരിക്കും. കൂടാതെ സൈന്യത്തില്‍ ചേ രുന്ന ആര്‍ക്കും വൈദ്യപരിശോധന പാ സാകേണ്ടതും അത്യധികം ആവശ്യ മാണ്.
എയര്‍ഫോഴ്സിലേക്കുള്ള
എയര്‍ മെന്‍ സെക്ഷന്‍
എയര്‍ഫോഴ്സില്‍ പ്രധാനമായിട്ടും രണ്ട് വത്യസ്തമായ തസ്തികകളാണു ള്ളത്. എക്സും (ത) വൈയും (ഥ) ഗ്രൂപ്പ് ആണ് ഇവ. ഈ തസ്തികകളുടെ വിവ രങ്ങള്‍ താഴേ പറയുന്നവയാണ്:-
ട്രേഡ് (എഡ്യൂക്കേഷന്‍ ട്രേഡ് ഒഴിവ്):
മൂന്ന് വര്‍ഷത്തെ ഡിപ്ലോമയോ 50% മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്കോ അപേക്ഷിക്കാം.
ട്രേഡ് എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്റ്റര്‍:
ബിരുദത്തില്‍ അഥവാ ബി-എഡില്‍ 50% മാര്‍ക്ക് വാങ്ങിയ പുരുഷന്മാര്‍ക്കു ള്ള ഒരു തസ്തികയാണ്.
ട്രേഡ് (മെഡിക്കല്‍ അസ്സിസ്റ്റന്‍റും, മ്യൂസിഷ്യനും ഒഴികെ)
50% മാര്‍ക്കോടെ പ്ലസ്ടു സയന്‍സ് പാസായ ആണ്‍കുട്ടികള്‍ക്കുള്ള പോ സ്റ്റാണ്.
ട്രേഡ് മെഡിക്കല്‍ അസിസ്റ്റന്‍റ് / മ്യൂസിഷ്യന്‍
50% മാര്‍ക്കോടെ പ്ലസ്ടു (ബയോ) പാസായ ആണ്‍കുട്ടികള്‍ക്ക് മെഡിക്ക ല്‍ അസിസ്റ്റന്‍റ് ആയിട്ടോ, മ്യൂസിഷ്യന്‍ ഡിപ്ലോമധാരികളായ പത്താം ക്ലാസ് പാ സായ ആണ്‍കുട്ടികള്‍ക്ക് മ്യൂസിഷ്യനാ യിട്ടോ ചേരാവുന്നതാണ്.
നേവിയില്‍ സായിലറായിട്ടു ചേരാവുന്ന തസ്തികകള്‍
ആര്‍ട്ടി ഫൈഡര്‍ അപ്രന്‍റിസ്
എഞ്ചിനീറിങ് ഡിപ്ലോമാധികാരി കളായ ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു തസ്തികയാണിത്. 60% മാര്‍ക്കോടെ പ്ലസ്ടു പാസായ കുട്ടികള്‍ക്കും ഈ ത സ്തികകളിലേക്ക് അപേഷിക്കാവുന്ന താണ്. പ്ലസ്ടുവില്‍ ഫിസിക്സ്, മാത്ത മാറ്റിക്സ് അനിവാര്യമാണ്. പിന്നെ കെമി സ്ട്രി, ബയോ, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സ യന്‍സ് എന്നിവയില്‍ ഒരു വിഷയം എങ്കി ലും ഉണ്ടായിരിക്കണം.
സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട് മെന്‍റ്
ഈ തസ്തികയ്ക്ക് മേല്‍ പറ ഞ്ഞ പ്ലസ്ടു നിബന്ധനകള്‍ ബാധ കമാണ്. ഡിപ്ലോമ ആവിശ്യം ഇല്ല.
മെട്രിക് റിക്രൂട്ടമെന്‍റ് :
ട്രേഡ് മെന്‍ തസ്തികയിലേക്ക് പത്താം ക്ലാസ് പാസായ ആണ്‍കു ട്ടികള്‍ക്കു വേണ്ടിയുള്ള ഒരു തസ് തികയാണ് ഈ പോസ്റ്റ്.
മ്യൂസിഷ്യന്‍:
സംഗീതത്തിലോ സംഗീത ഉപ കരണങ്ങളിലോ പ്രവീണ്യമുള്ള, മെട്രിക്കുലേഷന്‍ പാസായ ആണ്‍ കുട്ടി കള്‍ക്കുള്ള ഒരു പോസ്റ്റാണ് മ്യൂസി ഷ്യന്‍ പോസ്റ്റ്.
അങ്ങനെ വളരയധികം ജോലി സാധ്യതകള്‍ ഉള്ള ഒരു മേഖലയാ ണ് ഡിഫന്‍സ്. ടെസ്റ്റുകള്‍ മാത്രം പാസായാല്‍ പോര ഓരോ പോസ്റ്റു കള്‍ക്ക് ആവശ്യമായ ഫിസിക്കലും മെട്രിക്കലും മാനദണ്ഡങ്ങള്‍ പാ സാവേണ്ടത് അനിവാര്യം ആണ്. പ്രായപരിധിയും ശാരീരിക അളവു കളും ഓരോ പോസ്റ്റിനും വ്യത്യസ് തമാണ്.
താഴെപ്പറയുന്ന സൈറ്റുകളില്‍ സന്ദര്‍ശിക്കുക.

www.upsc.gov.in
www.joinindianarmy/joinindiannavy/joinindianairforce

Share on facebook
Share on twitter
Share on whatsapp