Menu Close
വേണോ ക്രൈസ്തവ ധാര്‍മ്മികതക്ക് ഒരു അപ്ഡേഷന്‍? അന്ന മരിയ ജോര്‍ജ്
December 17, 2020

Janaprakasam

ചോദ്യമിതാണ്! സത്യാനന്തര കാലം അടയാളപ്പെടുത്തുന്ന, നവമാധ്യമങ്ങള്‍ ആഘോഷിക്കുന്ന, അക്കാദമിക വ്യവഹാരങ്ങളും പ്രത്യയശാസ്ത്രങ്ങളും ചോദ്യം ചെയ്യുന്ന, ചേതനയറ്റതും കാലഹരണപ്പെട്ടതുമായ മൂല്യങ്ങളുടെ ഭാണ്ഡക്കെട്ടും പേറി നടക്കുന്ന, കാലത്തിനനുസരിച്ച് അപ്ഡേറ്റഡാവാത്ത ഒരു കൂട്ടം പിന്‍തിരിപ്പന്മാരുടെ സഭയാണോ യഥാര്‍ത്ഥത്തില്‍ ക്രിസ്തു സ്ഥാ പിക്കുകയും, ഇന്നും നിലനില്‍ക്കുകയും ചെയ്യുന്ന മിശിഹായുടെ തിരുസഭ?
ഈ ചോദ്യത്തിനുള്ള ഉത്തരം തിരയാന്‍ മറ്റെവിടേയും പോകേണ്ട കാര്യമില്ല. സുവിശേഷത്തിലേക്ക് നോക്കിയാല്‍ മതി. ക്രിസ്തു സ്ഥാപിച്ച സഭയെ അറിയാന്‍ ക്രിസ്തുവിലേ ക്ക് നോക്കിയാല്‍ മതി. അടുത്ത കാലത്ത് വാട്സ്ആപ്പില്‍ വന്ന ഒരു ഫോര്‍വേര്‍ഡഡ് മെസ്സേജ് ഇങ്ങനെയായിരുന്നു. “മുടി നീട്ടി വളര്‍ത്തിയും, നല്ല ഭക്ഷണം ഉണ്ടാക്കി കഴിപ്പിച്ചും കഴിച്ചും, നാട്ടുകാരുടെ മാത്രം കാര്യം നോക്കിയും, അധികാരികളെയും മുതിര്‍ന്നവരെയും അവരുടെ തെറ്റുകളില്‍ വിമര്‍ ശിച്ചും, അത്യാവശ്യം വന്നപ്പോള്‍ അടിയുണ്ടാക്കിയും, വേശ്യകളോടും, ചുങ്കക്കാരോടും കൂട്ട് കൂടിയും, ചങ്ക്സുകളോടൊപ്പം നാട് മൊത്തം കറ ങ്ങി നടന്നും, സ്വന്തം കരിയറും, ഫ്യൂച്ചറും, ലൈഫും നശിപ്പിച്ച് കളഞ്ഞ (ഇതെല്ലാം ഇന്നത്തെ കാഴ്ചപ്പാട് അനുസരിച്ച്) ഒരു ചെറുപ്പക്കാരന്‍ ര ണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നു. പേര് യേശുക്രിസ്തു! ഇന്നായിരുന്നെങ്കില്‍ ഞെരിപ്പന്‍ ധ്യാനത്തിന് വിട്ട് നന്നാക്കികളഞ്ഞേനെ!!” തത്ക്കാലം തമാശ മാറ്റിനിര്‍ത്താം. പക്ഷേ സത്യമല്ലാത്ത ഒന്നും ഈ പറഞ്ഞതില്‍ ഇല്ല.
മുപ്പത്തിമൂന്ന് വര്‍ഷം നീ ണ്ട തന്‍റെ ഹ്രസ്വമായ ജീവിതം ക്രിസ്തു അടയാളപ്പെടുത്തിയത് ‘സ്നേഹത്തിലാണ്’! പാപിയെന്നോ നീതിമാനെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ, പണമുള്ളവനെന്നോ പാവപ്പെട്ടവനെന്നോ, സമൂഹത്തില്‍ ഉന്നതസ്ഥാനീയനെന്നോ അധഃകൃതനെന്നോ വിഭജനങ്ങളില്ലാത്ത സ് നേഹത്തില്‍! പിടിക്കപ്പെട്ട വ്യഭിചാരിണിയോട് ക്രിസ്തു എടുക്കുന്ന സ്നേഹത്തിന്‍റെ സമീപനം പോലെ അവന്‍റെ സ്വഭാവസവിശേഷത മനോഹരമായി വ്യക്തമാക്കുന്ന മറ്റൊരു സുവിശേഷഭാഗം ഇല്ല. “പാപമില്ലാത്തവര്‍ കല്ലെറിയട്ടെ” എന്ന അവന്‍റെ വാക്കുകള്‍ ആഴത്തില്‍ പരിശോധിച്ചാല്‍, കല്ലെറിയാന്‍ യോഗ്യതയുണ്ടായിരുന്ന ഒരേയൊരാള്‍ ക്രിസ്തു മാത്രമായിരുന്നു എന്ന് നമുക്ക് കാണാം. പക്ഷേ അവന്‍ അത് ചെയ്തില്ല! വ്യഭിചാരത്തില്‍ പിടിക്കപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലണം എന്ന മോശയുടെ നിയമത്തെ അവന്‍ ചോദ്യം ചെയ്യുന്നുമില്ല! പാപത്തിന്‍റെ മനുഷ്യനിര്‍മിതമായ ശിക്ഷയും, നിയമത്തിന്‍റെ സാധുതയും നിലനില്‍ക്കെതന്നെ, അത് നടപ്പിലാക്കാനുള്ള യോഗ്യത കുറ്റം വിധിക്കുന്നവര്‍ക്കുണ്ടോ എന്ന് മാത്രമാണ് അവന്‍ ചോദിക്കുന്നത്.
നിയമവിധികള്‍ക്ക് എതിരെ നില്‍ക്കുക എന്നതായിരുന്നില്ല ക്രിസ്തുവിന്‍റെ മാര്‍ഗം. മറിച്ച്, അവന്‍റെ നീതിക്ക് സ്നേഹത്തിന്‍റെയും, ക്ഷമയുടെയും, പരിഗണനയുടെയും, ഉള്‍ക്കൊള്ളലിന്‍റെയും ഉപാധികള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ നില്‍ക്കുന്ന എല്ലാ നിയമവ്യവസ്ഥകളെയും, ആചാരാനുഷ്ഠാനങ്ങളെയും അനീതിയുടെ മുദ്ര ചാര്‍ത്തി അവന്‍ ചോദ്യം ചെയ്തു! തിരുത്തേണ്ടത് തിരുത്തി. മാറ്റേണ്ടത് മാ റ്റി. അവനില്‍ എല്ലാം ‘സ്നേ ഹത്തില്‍നിന്ന്’ വന്നു.
ഇങ്ങനെ ക്രിസ്തുവിന്‍റെ മാതൃകയില്‍, നൂറ്റാണ്ടുകളായി അവന്‍റെ തിരുസഭ ജീവിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്ത മാനവികമൂല്യങ്ങളും, ധാര്‍മ്മികാവബോധവും സ്വാഭാവികമല്ലാത്തതും അടിച്ചേല്‍പ്പിക്കപ്പെട്ടതുമാണ് എന്നാണ് 21-ാം നൂറ്റാണ്ടിന്‍റെ വ്യാഖ്യാനം. കത്തോലിക്കാസഭ കേവലം ആ ചാരാനുഷ്ഠാനങ്ങളിലും, നിയമവ്യവസ്ഥകളിലും ചുരുങ്ങിപോയെന്നും, സഭയുടെ ആത്മാവ് പണ്ടേ ക്രൈസ്തവമല്ലാതായി എന്നുമൊക്കെയുള്ള സത്യാനന്തര വിഷം തീണ്ടിയ കാഴ്ചപ്പാടുകള്‍ വിശ്വാസിക ളെ ഒന്നടങ്കം ചഞ്ചലചിത്തരാക്കുന്നുണ്ട്. ഇവിടെയാണ് കാലം നമ്മോട് കാണിക്കുന്ന കൊടുംചതിയുടെ കുടിലത നാം അ റിയേണ്ടത്!
ആധുനികലോകത്തിന്‍റെ എഴുത്തുകളിലും വായനകളിലും നിറയുന്ന സമത്വത്തിന്‍റെ സാധ്യതയാണ് ‘മാനവികത’! വേര്‍തിരിവുകളെ ചോദ്യം ചെയ്തുകൊണ്ട് ഒരുമയുടെ നീതി പ്രഘോഷിക്കുന്ന ഈ ആശയത്തെയും, അത് പ്രചരിപ്പിക്കുന്ന ലോകത്തിന്‍റെ സിദ്ധാന്തങ്ങളെയും നൂതനവും, വിപ്ലവാത്മകവും, മഹനീയവുമായി നമ്മുടെ യുവത നെഞ്ചിലേറ്റുന്നത് അത് യഥാര്‍ത്ഥമായ സത്യവും, സമത്വത്തിന്‍റെ സൗന്ദര്യവും പേറുന്നത് കൊണ്ടാണ്. ഈ ‘നീതിബോധം’ അതിന്‍റെ സ്വഭാവത്താലെ ആത്മനിഷ്ഠമല്ല എന്നുള്ളത് എല്ലാവരും ഒരുപോലെ അം ഗീകരിക്കുന്നു എന്നിടത്താണ്, നമ്മുടെ യുവതയില്‍ നിന്നും സത്യം മറച്ചുവയ്ക്കപ്പെടുന്നു എന്ന് നാം മനസ്സിലാക്കേണ്ടത്. ആത്മനിഷ്ഠാപരമായിരുന്നെങ്കില്‍, “ഞാന്‍ മനുഷ്യക്കടത്തിനെ എതിര്‍ക്കുന്നു. എന്‍റെ സുഹൃത്ത് അതിനെ അനുകൂലിക്കുന്നു. അത് അവന്‍റെ / അ വളുടെ തിരഞ്ഞെടുപ്പ്. ഇത് എ ന്‍റെയും” എന്ന വികലമായ കാ ഴ്ചപ്പാടിലേക്ക് നീതിബോധം ചുരുങ്ങിപ്പോകുമായിരുന്നു.
എന്നാല്‍, ഭിന്നിപ്പിന്‍റെ വിത്ത് വിതയ്ക്കുന്ന, ജാതി-മത-വര്‍ഗ-വര്‍ണ-ലിംഗ വിവേചനങ്ങള്‍, അഴിമതി, അടിമത്തം, മനുഷ്യക്കടത്ത് തുടങ്ങിയ സാമൂഹ്യ തിന്മകള്‍ എന്നിങ്ങനെ എല്ലാം ഒന്നുപോലെ എതിര്‍ക്കപ്പെടേണ്ടതാണ് എന്നതാണ് ഈ നീതി നമ്മുടെ യുവതക്ക് പകരുന്ന ഗ്രാഹ്യം. അതുകൊ ണ്ട് തന്നെ, ഈ ലോകത്ത് എ ല്ലായിടത്തും എതിര്‍ക്കപ്പെടേണ്ട തിന്മകള്‍ ഒന്നാണെന്നും, ഉയര്‍ത്തിപിടിക്കേണ്ട മൂല്യങ്ങള്‍ ഒരുമയുടെയും, സ്നേഹത്തിന്‍റെയും, സാഹോദര്യത്തിന്‍റെയും, സഹവര്‍ത്തിത്വത്തിന്‍റേയും ആശയങ്ങളാണ് എന്നുമുള്ള ഒരു സാര്‍വത്രികാവബോധം ‘വസ്തുനിഷ്ഠമായി തന്നെ എല്ലാവരിലും ഉണ്ട് എ ന്ന സത്യത്തിലേക്ക് നാം എ ത്തുന്നു!
ഈ ധാര്‍മ്മികാവബോധത്തിന്‍റെയും മൂല്യവിചാരങ്ങളുടെയും വസ്തുനിഷ്ഠത എവിടെ നിന്ന് വരുന്നു എന്ന് നിര്‍ണ്ണയിക്കുന്നതിലാണ് നമ്മുടെ യുവത കബളിപ്പിക്കപ്പെടുന്നത്. ലോകത്തിന്‍റെ പ്രത്യയശാസ്ത്രങ്ങള്‍ അവകാശപ്പെടുന്നത് പോലെ മാനവികതയോ, ഓ രോ കാലഘട്ടത്തിലുള്ള ജനതയുടെ പൊതു സാമൂഹ്യ സമ്മതിയോ, മനുഷ്യബുദ്ധിയുടെ വികാസപരമായ വളര്‍ച്ചയോ അല്ല ഇതിന് നിദാനം. അനാദി മുതലേ മനുഷ്യ മനസാക്ഷിയില്‍ നിക്ഷിപ്തമായ, സ കല നന്മകളുടെയും ഉറവിടമായ ഒരു ‘ആദിചൈതന്യത്തിന്‍റെ’ മനുഷ്യപ്രകൃതിയിലുള്ള പ്രതിഫലനമാണ് അത്! ആ നന്മയുടെയും, സത്യ-നീതി-ന്യായ ബോധത്തിന്‍റെയും സത്ത രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യനായി അവതരിച്ച, ദൈവം തന്നെയായ യേശുക്രിസ്തുവില്‍ പൂര്‍ണ്ണമാക്കപ്പെട്ടു എന്നും, അവനില്‍ സ്ഥാപിതമായ ‘തിരുസഭ’ അത് തലമുറകളിലേക്ക് പകര്‍ന്നു എന്നും, ഇന്നും ലോകം മുഴുവനെയും നയിക്കുന്ന ചൈതന്യമായി നിലകൊള്ളുന്നു എന്നുമുള്ള സത്യം ഇനിയും നിഷേധിക്കപ്പെടാന്‍ നാം അനുവദിച്ചുകൂ ടാ! ദൈവം മരിച്ചു എന്നും, എന്നാല്‍ ദൈവത്തില്‍നിന്ന് പുറപ്പെടുന്ന നന്മകള്‍ ലോകത്തിന്‍റേതാണെന്നും വാദിക്കുന്ന യുക്തിവിചാരം, സുര്യരശ്മിക ള്‍ മാത്രമാണ് സത്യം എന്നും സൂര്യന്‍ എന്നൊന്നില്ല എന്നും വാദിക്കുന്നത് പോലെ ഭോഷത്തരമാണെന്നും ലോകത്തോ ട് വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!
നാം തന്നെയാണ് ക്രിസ്തുവിന്‍റെ സാക്ഷികള്‍. നമ്മിലൂടെയാണ് അവന്‍റെ രാജ്യം പുനഃസ്ഥാപിക്കപ്പെടുന്നത്. കടന്നാക്രമണങ്ങളെയും, ഭിന്നിപ്പിന്‍റെ ശക്തികളെയും, നുണപ്രചാരണങ്ങളെയും, ഉന്മൂലന ശക്തിയുള്ള കുതന്ത്രങ്ങളെ യും ചെറുത്തു നില്‍ക്കാന്‍ നമ്മുടെ യുവത സജ്ജരാക്കപ്പെടണം. സത്യം തിരിച്ചറിയാനും അത് നമ്മെ സ്വതന്ത്രരാക്കാനും നാം ക്രിസ്തുവില്‍ ഒന്നുചേരണം! അവന്‍റെ ജീവിത സാ ക്ഷ്യം സഭ പുനര്‍ജീവിക്കണം! കാരണം ചിലര്‍ ജീവിതത്തില്‍ കണ്ടുമുട്ടിയേക്കാവുന്ന ഒരേയൊരു ക്രിസ്തു ഒരുപക്ഷേ നമ്മളായിരിക്കും

Share on facebook
Share on twitter
Share on whatsapp