Janaprakasam
അതിർത്ഥികളിലെ നിയന്ത്രണം കർശനമാക്കുക, വ്യക്തികളെ തീവ്രവാദത്തിലേക്കു നയിക്കുന്നതും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതുമായ സാമൂഹ്യ മാധ്യമ ഉള്ളടക്കങ്ങൾക്ക് അറുതി വരുത്തുക, ജിഹാദികൾ യൂറോപ്പിലേക്ക് കടക്കുന്നത് തടയാനുള്ള നിരീക്ഷണം ശക്തമാക്കുക എന്നീ മൂന്നു കാര്യങ്ങൾക്കാണ് മുൻഗണന. കൂടാതെ, ഭീകരവാദത്തെ സംബന്ധിച്ച സ്ഥിതിവിവരങ്ങളുടെ കൈമാറ്റം, വിവിധ രാജ്യങ്ങളിലെ നിയമപാലകരുടെ കൂട്ടായ യത്‌നങ്ങൾ എന്നിവയോടൊപ്പം ഷെങ്കൻ രാജ്യങ്ങളുടെ ബാഹ്യാതിർത്തികൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള നിർദേശങ്ങളും പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുന്നു.
ഫ്രഞ്ച് പ്രസിഡന്റ് മക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഓസ്ട്രിയൻ ചാൻസിലർ കുർട്‌സ്, ഭീകരാക്രമണങ്ങൾക്കു പിന്നിലെ ആശയലോകം പൊളിറ്റിക്കൽ ഇസ്‌ലാമിന്റേതാണെന്നും എല്ലാ തലങ്ങളിലും അതിനെതിരേ പോരാടണമെന്നും പറഞ്ഞു. ഭീകരവാദത്തിനെതിരായ യുദ്ധത്തെ ക്രിസ്തുമതവും ഇസ്ലാമുമായുള്ള യുദ്ധമായി കാണരുത്. ജനാധിപത്യ വ്യവസ്ഥിതിക്കെതിരെ ഭീകരവാദപരവും ജനാധിപത്യവിരുദ്ധവുമായ ശക്തികൾ നടത്തുന്ന ആക്രമണത്തെ കൂടുതൽ ശക്തിയോടും ദിശാബോധത്തോടുംകൂടെ നേരിടേണ്ടതുണ്ടെന്നും മെർക്കൽ ചൂണ്ടിക്കാട്ടി.