Menu Close
ന്യൂനപക്ഷ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ക്രൈസ്തവ സമൂഹത്തിന്റെ പരാതികൾ ന്യായപരം :പി. എസ്. ശ്രീധരന്‍പിള്ള
November 17, 2020

Janaprakasam

കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ, വിദ്യാഭ്യാസ ക്ഷേമ പദ്ധതികളിൽ ജനസംഖ്യാനുപാതികമായ പരിഗണന ലഭിക്കുന്നില്ലെന്ന ക്രൈസ്തവ നേതൃത്വത്തിന്റെ പരാതി ഗൗരവമുള്ളതാണെന്ന് മിസ്സോറാം ഗവർണർ പി. എസ്. ശ്രീധരന്‍പിള്ള. കേന്ദ്ര സർക്കാർ അനുവദിച്ച വിദ്യാഭ്യാസ പദ്ധതികളിൽ ഇരുപതു ശതമാനം മാത്രമാണ് ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവർക്ക് ലഭിക്കുന്നത്. ബാക്കി വരുന്ന എൺപതു ശതമാനവും മറ്റൊരു സമുദായത്തിന് മാത്രമായി ലഭിക്കുന്നത് വിവേചനമാണ്. ഇതു സംബന്ധിച്ച ആറു വര്‍ഷത്തെ വിശദമായ അനുഭവങ്ങൾ മെത്രാന്മാർ വിശദമാക്കിയിട്ടുണ്ടെന്നും, അവയെല്ലാം ഗൗരവമായ പരാതികൾ തന്നെയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ക്ക് ന്യായമായ പരിഹാരമാർഗങ്ങൾ കണ്ടെത്തണമെന്നും ക്രൈസ്തവ മേലദ്ധ്യക്ഷൻമാർ നൽകിയ നിവേദനം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
  
 
 
Share on facebook
Share on twitter
Share on whatsapp