Janaprakasam
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, ഇന്ന് ദീപിക പത്രത്തിലൂടെ മുന്നാക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്കു വേണ്ടിയുള്ള സാമ്പത്തിക സംവരണ വിഷയത്തിൽ ലീഗ് എടുക്കുന്ന നിലപാടി നെതിരെ രൂക്ഷമായി വിമർശിച്ചു. ലീഗിന്റെ ഒരോ നിലപാടുകളിലും വർഗ്ഗീയതയുടെ ഒളിഞ്ഞ മുഖങ്ങൾ തെളിഞ്ഞു കാണുന്നുണ്ട് എന്നും വ്യക്തമാക്കി. മുന്നോക്ക സമുദായത്തിലെ പിന്നോക്ക വിഭാഗക്കാരുടെ സംവരണ ആനുകൂല്യത്തെ അകാരണമായിട്ടാണ് ലീഗ് എതിർക്കുന്ന തെന്നും ബിഷപ്പ് കൂട്ടി ചേർത്തു. വൻ സാമുദായിക രാഷ്ട്രീയ സമർദ്ദങ്ങളെ അതിജീവിച്ചാണ് സംസ്ഥാന സർക്കാർ കേരളത്തിൽ ഉന്നതവിദ്യഭ്യാസ രംഗത്തും പി എസ് സി നീയമനങ്ങളിലും 10% സാമ്പത്തിക സംവരണം ( ഇ ഡബ്ല്യൂ എസ് റിസർവേഷൻ ) നടപ്പിലാക്കിയത്. സാമ്പത്തിക സംവരണ വിഷയത്തിൽ ഓരോ രാഷ്ട്രീയ പാർട്ടികളടെയും നിലപാടുകളെ വ്യക്തമായി വിശകലനം ചെയ്തും, വർഗ്ഗീയ നിലപാടുകളെ തുറന്നു കാട്ടിയുമാണ് ബിഷപ്പിന്റെ ഈ കുറിപ്പ്.
സാമ്പത്തീക സംവരണത്തിനായി ആരംഭം മുതൽക്കെ നിലകൊണ്ടിരുന്ന ഭാരതീയ ജനതാ പാർട്ടി യുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൻറെയും നിലപാടുകളിൽ നിന്നുo തികച്ചും വ്യത്യസ്തമായിരുന്നു ലീഗിന്റെ ഈ നിലപാട്. ഇത് ഹാഗിയ സോഫിയ വിഷയത്തിലും നാം കണ്ടതാണ്.
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോടിക്കണക്കിനു രൂപ മുടക്കി നടപ്പാക്കുന്ന പദ്ധതികൾ ഏതാണ്ടു പൂർണ്ണമായും മുസ്ലിം സമുദായത്തിനു വേണ്ടി മാത്രമാണ്. സാമുദായിക ബോധം നല്ലതും അവശ്യവുമെങ്കിലും അതേസമയം മറ്റു സമുദായങ്ങൾക്ക് തുച്ഛമായി ലഭിക്കുന്ന ആനുകൂല്യങ്ങളെ പോലും ശക്തമായി എതിർക്കുന്നതും ന്യായയുക്തമല്ല എന്ന് ഓർമ്മിക്കേണ്ടിയിരിക്കുന്നു.
സാമ്പത്തീക സംവരണം ഉൾപ്പെടെ മറ്റു പല രംഗത്തും യു ഡി എഫ് മുന്നണിയുടെ രാഷ്ട്രീയ സ്വഭാവത്തിന് ഇന്ന് മങ്ങലേറ്റിട്ടുണ്ടോ എന്നും സ്വന്തമായ നിലപാടുളൈ പ്രഖ്യാപി ക്കാൻ സാധിക്കാത്ത വിധം മുന്നണി ദുർബല മായി പോയിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഭാരത സംസ്കാരത്തിന്റെ മഹിമയും മതേതര മൂല്യങ്ങളും ഇല്ലാതാക്കാനുമുള്ള അധികാരങ്ങളും അവകാശങ്ങളും അല്ല ജനാധിപത്യ ഭാരതത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞടുപ്പിലൂടെ ലഭിക്കുന്നത് എന്ന സത്യം ആരും മറക്കാതിരിക്കട്ടെയെന്നും എല്ലാ സമുദായത്തിന്റെയും ന്യായമായ അവകാശങ്ങളെ പരിഗണിക്കുവാൻ ഒരോ മുന്നണിയും മുന്നോട്ടു വരണം എന്നും ബിഷപ്പ് ഓർമ്മപ്പെടുത്തി