Menu Close
യുവാക്കൾക്ക് സ്വയം തൊഴിൽ
October 27, 2020

Janaprakasam

യുവാക്കളെ തൊഴില്‍ അഭ്യസിപ്പിച്ച്‌ ജോലി ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്‍ യോജനയനുസരിച്ച്‌ 18 മുതല്‍ 35 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും മൂന്നുമാസം വരെ ജോലിയും നല്‍കും.

കുടുംബശ്രീയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. പരിശീലനം ആവശ്യമുള്ളവര്‍ പഞ്ചായത്തുകളിലെ കുടുംബശ്രീ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണം. നഗരമേഖലയെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൗശല്‍ പഞ്ചി എന്ന ആപ്പിലും രജിസ്റ്റര്‍ ചെയ്യാം. നിശ്ചിത പേരാകുമ്ബോള്‍ കുടുംബശ്രീ മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ അഭിരുചിക്ക് അനുസൃതമായ പരിശീലനം വിവിധ എംപാനല്‍ഡ് ഏജന്‍സികളില്‍ ലഭ്യമാക്കും.
ആറുമാസം വരെ കാലാവധിയുള്ള കോഴ്സുകളുണ്ട്. കോഴ്സ് പൂര്‍ത്തിയായ ശേഷം നാഷണല്‍ സ്കില്‍ കൗണ്‍സില്‍ നടത്തുന്ന പരീക്ഷ പാസായാല്‍ പരിശീലന ഏജന്‍സി മൂന്നുമാസം ശമ്ബളത്തോടെ ജോലി ഏര്‍പ്പെടാക്കും.

പഠിതാക്കള്‍ക്ക് പരിശീലന കാലയളവില്‍ ഹോസ്റ്റല്‍, ഭക്ഷണം യൂണിഫോം എന്നിവ സൗജന്യമായി ലഭ്യമാക്കും. പോക്കറ്റ് മണിയും കിട്ടും. പദ്ധതിയുടെ അറുപത് ശതമാനം ഗുണഭോക്താക്കള്‍ ന്യൂനപക്ഷ വിഭാഗങ്ങളാകും. 30 ശതമാനം പട്ടികജാതി വിഭാഗവും ബാക്കി പത്ത് പൊതു വിഭാഗത്തിനുമാണ്.

 പ്രധാന കോഴ്സുകള്‍, യോഗ്യത, കാലാവധി

ജൂനിയര്‍ സോഫ്ട്‌വെയര്‍ ഡെവലപ്പര്‍: ബിടെക് / ബി.സി.എ – ആറ് മാസം

മേശന്‍ – എട്ടാം ക്ലാസ് – മൂന്നുമാസം

ഇലക്‌ട്രിക്കല്‍ ടെക്നീഷ്യന്‍ – എസ്.എസ്.എല്‍.സി – 6 മാസം

ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് – പ്ലസ്ടു- ആറ് മാസം

കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്

0474 2794692

Share on facebook
Share on twitter
Share on whatsapp