Menu Close
ഷംഷാബാദ് രൂപതാ വികാരി ജനറാൾ ആയി റവ. ഡോ. അബ്രഹാം പാലത്തിങ്കൽ നിയമിതനായി
August 26, 2020

News Headline


പാലക്കാട് : പാലക്കാട് രൂപതാ വൈദികനായ റവ. ഡോ. അബ്രഹാം പാലത്തിങ്കൽ ഷംഷാബാദ് രൂപതാ വികാരി ജനറാളായി നിയമിതനായി. സീറോ മലബാർ സഭയിലെ ഏറ്റവും വലിയ രൂപതയായ ഷംഷാബാദ് രൂപയുടെ അദ്ധ്യക്ഷൻ ബിഷപ്പ് മാർ. റാഫേൽ തട്ടിലിന്റെ അഭ്യര്‍ഥന പ്രകാരം പാലക്കാട് രൂപതാ ബിഷപ്പ് മാർ. ജേക്കബ് മനത്തോടത്ത് റവ. ഡോ. അബ്രഹാം പാലത്തിങ്കലിനെ നിയോഗിച്ചത്.

      പാലക്കാട് രൂപതയിലെ മാങ്കുറിശ്ശി സെന്റ്. പീറ്റേഴ്സ് ഇടവകയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം രൂപതയിലെ വിവിധ ഇടവകകളിൽ വികാരി, കെ. സി. വൈ. എം. ഡയറക്ടർ, പി. എസ്. എസ്. പി. ഡയറക്ടർ, കോട്ടയം സെമിനാരി പ്രഫസർ, രൂപതാ പി. ആർ. ഒ., കർഷക ജാഗ്രത കമ്മിറ്റി അംഗം തുടങ്ങി വിവിധ മേഖലകളിൽ നിസ്തുലമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്.

     പുതിയ ദൗത്യത്തിനായ് ഷംഷാബാദിലേക്ക് യാത്രയാകുന്ന റവ. ഡോ. പാലത്തിങ്കലിന്, ബിഷപ്പ് മാർ. ജേക്കബ് മനത്തോടത്ത്, സഹായമെത്രാൻ മാർ. പീറ്റർ കൊച്ചുപുരയ്ക്കൽ, രൂപതാ വൈദികർ, സംഘടനാ പ്രതിനിധികൾ, സന്യസ്തർ തുടങ്ങിയവർ യാത്രാമംഗളങ്ങൾ നേർന്നു.

      ഷംഷാബാദ് രൂപതാ വികാരി ജനറാൾ എന്ന നിലയിൽ തനിക്ക് കിട്ടിയ നിയോഗത്തെ സന്തോഷപൂർവ്വം സ്വീകരിച്ച് ദൈവത്തിനും, പാലക്കാട് രൂപതയ്ക്കും നന്ദി അറിയിച്ചുകൊണ്ടാണ് ദൗത്യനിർവ്വഹണത്തിനായ് അദ്ദേഹം പോകുന്നത്

Share on facebook
Share on twitter
Share on whatsapp