Menu Close
പ്രീ മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
August 20, 2020

News Headline

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പത്തു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന 2020-21 വർഷത്തെ ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ക്രിസ്ത്യൻ, മുസ്ലിം മത വിഭാഗത്തിൽപ്പെട്ട, രക്ഷിതാവിന്റ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവുള്ള വിദ്യാർത്ഥികൾക്ക് ഈ അനുകൂല്യത്തിനായി ഇപ്പോൾ അപേക്ഷിക്കാം.

                    ഇക്കഴിഞ്ഞ വാർഷിക പരീക്ഷയിൽ 50 ശതമാനമോ അതിൽ കൂടുതലോ മാർക്ക്‌ നേടിയിരിക്കണം. അപേക്ഷകർ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാവു. അപേക്ഷകർക്ക് ആധാർ കൂട്ടി ചേർത്ത ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്തു കഴിയുമ്പോൾ ലഭിക്കുന്ന പ്രിന്റഡ് കോപ്പിയോടൊപ്പം കഴിഞ്ഞ വർഷത്തെ മാർക്ക്‌ ലിസ്റ്റ്, ആധാർ കാർഡിന്റ കോപ്പി, റേഷൻ കാർഡിന്റ കോപ്പി എന്നിവ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ അതാതു സ്കൂളിൽ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 1 ആണ്. വിശദ വിവരങ്ങൾക്കായി www.scholarahips.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Share on facebook
Share on twitter
Share on whatsapp