Janaprakasam
വത്തിക്കാന്‍: ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘം ഇറക്കിയ അറിയിപ്പ് :
ഓരോ ക്രൈസ്തവനും മിഷണറി
ഒക്ടോബര്‍ 1-ന് പ്രേഷിത പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയായ കൊച്ചുത്രേസ്യാ പുണ്യവതിയുടെ തിരുനാളില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെയാണ് സഭയിലെ മിഷണറി പ്രവര്‍ത്തനങ്ങളുടെ പ്രത്യേക മാസത്തെക്കുറിച്ചും, ആഗോള മിഷന് ഞായര്‍ ദിനത്തെക്കുറിച്ചും അനുസ്മരിപ്പിച്ചുകൊണ്ട് പ്രസ്ഥാനത്തിന്റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പൊര്‍ത്താസെ റുഗൂംബെ പ്രസ്താവന ഇറക്കിയത്. അടിസ്ഥാന സ്വഭാവത്തില്‍ മിഷണറിയാകേണ്ട ഓരോ ക്രൈസ്തവനും മഹാമാരിയുടെ ഘട്ടത്തില്‍ വേദനിക്കുന്ന സഹോദരങ്ങള്‍ക്ക് സഹായവും സാന്ത്വനവുമായി വര്‍ത്തിക്കണമെന്ന് പ്രസ്താവന ആമുഖമായി അനുസ്മരിപ്പിച്ചു. നിരാശയും വേദനയും ക്ലേശങ്ങളും അനുഭവിക്കുന്ന ഇടങ്ങളില്‍ ദൈവസ്നേഹത്തിന്റെ അടയാളമാകുവാന്‍ ക്രൈസ്തവര്‍ ഇന്ന് വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം അനുസ്മരിപ്പിച്ചു.

Share on facebook
Share on twitter
Share on whatsapp