News Headline
പാലക്കാട് എംപി വി.കെ. ശ്രീ കണ്ഠനുമായി ജനപ്രകാശം പ്ര തിനിധികള്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്).
പാലക്കാട് ലോകസഭാ മ ണ്ഡലത്തിലെ പ്രതിനിധി എ ന്ന നിലയില്‍ അങ്ങ് ജനങ്ങള്‍ ക്ക് നല്കികൊണ്ടിരിക്കുന്ന സേവനം എന്താണ്?
പൊതുപ്രവര്‍ത്തന രംഗ ത്ത് 34 വര്‍ഷം കഴിഞ്ഞ് ഈ പദവിയിലേക്കെത്തിയപ്പോഴും ഞാ ന് ആഗ്രഹിക്കുന്നതും ജീവിക്കുന്നതും സാധാരണക്കാരന്റെ ഇടയിലാണ്. അതുകൊണ്ട് ത ന്നെ സാധാരണക്കാരന്റെ വേദനകളും പ്രയാസങ്ങളും എനിക്കറിയാം. അതുതന്നെയാണ് ജനപ്രതിനിധി എന്ന നിലയി ല്‍ എന്റെ ജീവിത ശൈലിയും. ജനങ്ങളുടെ ഇടയില്‍ തന്നെ എനിക്ക് ജീവിക്കാന്‍ സാധിക്കുന്നുണ്ട്. കൊറോണ ആരംഭിച്ചത് മുതല്‍ പ്രവര്‍ത്തനങ്ങളുടെ രീ തി മാറി. രണ്ടര വര്‍ഷത്തെ എം.പി. ഫണ്ട് കൊറോണയെ നേരിടുന്നതിനായി കേന്ദ്ര ഗവണ്മെ ന്റ് ഉപയോഗപ്പെടുത്തിയിരിക്കുകയാണ്. ഈ 6 മാസത്തിനിടയില്‍ 3 പ്രാവശ്യം ക്വാറന്റൈനില്‍ പോകേണ്ടി വന്നു. കാരണം ജനങ്ങളുടെ ഇടയില്‍ അവരുടെ പ്ര ശ്നങ്ങളുടെയും ആവശ്യങ്ങളുടെയും നടുവില്‍ ജീവിക്കേണ്ടി വന്നത് കൊണ്ടാണ്.
പാലക്കാട് ജില്ലയിലെ മ ലയോര കര്‍ഷകര്‍ക്ക് വന്യ ജീ വിശല്യത്തില് നിന്ന് എന്നെ ങ്കിലും മോചനം കിട്ടുമോ?
കപടാന്ധത ബാധിച്ച പല രുടേയും കാഴ്ചപ്പാടില്‍ മനുഷ്യ നല്ല, മൃഗങ്ങള്‍ക്കാണ് വിലയു ള്ളത്. വനം സംരക്ഷണം, വന്യജീവി സംരക്ഷണം തുടങ്ങിയവ വേണ്ടന്നല്ല, മറിച്ച് മനുഷ്യ ജീ വനെക്കാളും വലുതല്ല മറ്റൊ ന്നും. മനുഷ്യജീവിതവും സമ്പത്തും എന്ത് വില കൊടു ത്തും സംരക്ഷിക്കപ്പെടണം.
കേന്ദ്ര ഗവണ്മെന്റ് മുമ്പാ കെ സമര്‍പ്പിച്ചിട്ടുള്ള കാര്‍ഷിക പാക്കേജിന്റെ ഒരു പ്രധാന ഘ ടകം വന്യജീവകളില് നിന്ന് മനുഷ്യന് സംരക്ഷണം നല്‍കുക എന്നതാണ്. കര്‍ണാടക ഗവണ് മെന്റ് റെയിന്‍ ഫെന്‍സിങ്ങ് എ ന്നൊരു പദ്ധതി വിജയകരമാ യി നടപ്പാക്കിയിട്ടുണ്ട്. അതുപോലയുള്ള പദ്ധതികള്‍ നമ്മുടെ നാട്ടിലും കൊണ്ടുവരണം. അ ദ്ധ്വാനിക്കുന്ന കര്‍ഷകന്റെ വിയ ര്പ്പിന് വിലയും ബഹുമാനവും നല്‍കുക എന്നതാണ് ഞാന്‍ ലക്ഷ്യം വയ്ക്കുന്നത്. ചോര നീരാക്കി സൃഷ്ടിച്ചെടുക്കുന്ന ഓരോ തരി മണ്ണും അതിന്റെ ഫ ലങ്ങളും, അതിലുപരി കര്‍ഷക ന്റെ ജീവനും സംരക്ഷിക്കപ്പെ ട്ടേ മതിയാകൂ.
കര്‍ഷകന്റെ അടിസ്ഥാന പ്രശ്നമാണ് കാര്‍ഷിക ഉത്പനങ്ങള്‍ക്ക് ന്യായ വില ലഭ്യമ ല്ല എന്നത്. എന്താണ് അങ്ങ് നിര്‍ദ്ദേശിക്കുന്ന പരിഹാരം?
ഇതിന് ശ്വാശതമായ പരിഹാരം നിലവിലില്ല എന്നത് ഒ രു പച്ചയായ യാഥാര്‍ത്ഥ്യമാണ്. ഗവണ്മെന്റ് ചില ഉത്പന്നങ്ങ ള്‍ക്ക് താങ്ങുവില നല്കി സംഭരിക്കുന്നണ്ടെങ്കിലും അതൊ ന്നും ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതാണ് സത്യം.
ഞാന്‍ മനസിലാക്കിയ ഒ രു പ്രധാന പ്രശ്നം കര്ഷകന്, അ വന്റെ ഉത്പനങ്ങള്‍ക്ക് ഏറ്റവും നല്ല വില ലഭിക്കുന്ന മാര്‍ക്കറ്റ് കണ്ടെത്താനായിട്ട് പറ്റുന്നില്ല. എന്നതാണ്. ഇടനിലക്കാരുടെ ചൂഷണങ്ങളില്ലാതെ വിപണി കണ്ടെത്തുക എന്നത് ഒരു പ്ര ധാന ഘടകമാണ്. ഈ ഒരു പ്ര ശ്നം പരിഹരിക്കാന്‍ ഭാരതമാ ല എന്ന മലയോര ഹൈവേ വരുന്നതിലൂടെ ഒരു പരിധിവ രെ സാധ്യമാകും. കോഴിക്കോ ടും പാലക്കാടും, കോയമ്പത്തൂരിലുമൊക്കെ വിപണി കണ്ടത്താന്‍ കര്ഷകന് കഴിയും. അ തിനോടൊപ്പം ഓരോവിളക്കും താങ്ങുവിലയും, ഒപ്പം ഗവണ് മെന്റ് തലത്തില്‍ സംഭരണത്തിന്നുള്ള ക്രമീകരണങ്ങള്‍ക്കും വേണ്ടി ശക്തമായി നിലപാട് എടുക്കുകയും, കാര്‍ഷിക പാ ക്കേജില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാര്‍ഷിക സ്വ യം പര്യാപ്തതയിലേക്ക് പാലക്കാട് ഉയര്‍ത്തപ്പെടണം. എല്ലാ വിളകളും കൃഷിചെയ്യുന്ന മ ണ്ണാണ് പാലക്കാട്. എന്നാല്‍ കേരളത്തെ പൂര്‍ണ്ണമായി തീറ്റിപോറ്റാനുള്ള വളര്‍ച്ചയിലേക്ക് പാലക്കാടിനെ ഉയര്‍ത്താനാ ണ് എന്റെ പരിശ്രമം.
മദ്യത്തെ വരുമാനം മാത്ര മായി ഗവണ്മെന്റ് കാണുന്നു ണ്ടോ? വരും തലമുറയുടെ സാ മൂഹിക, ശാരീരിക, മാനസിക ആരോഗ്യത്തെ ഏങ്ങനെ നോ ക്കികാണുന്നു?
കേരളത്തിലെ മദ്യനയം എപ്പോഴും ചര്‍ച്ച വിഷയമായിട്ടുള്ള ഒരു വസ്തുതയാണ്. കാ രണം ജന സാന്ദ്രത ഏറെയുള്ള ഒരു സംസ്ഥാനമാണ് കേരളം.
ഈ ദോഷവശങ്ങളെ ശ ക്തമായി മനസിലാക്കിയത് കൊണ്ടാണ് മദ്യത്തിന്റെ ലഭ്യ ത കുറയ്ക്കാനായി ഞങ്ങളു ടെ സര്‍ക്കാര്‍ പരിശ്രമിച്ചത്. എ ന്നാല് ആ പൊതുജന നന്മക്ക് വിരുദ്ധമായ മദ്യനയമാണ്. ഇ പ്പോഴത്തെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ കൊറോണ കാലത്ത് പോലും പുതിയ ബാ റുകള്‍ക്ക് അനുമതി കൊടുത്ത ഏക ഭരണകൂടം ഈ സര്‍ക്കാര്‍ ആയിരിക്കും. ഓരോ വര്‍ഷവും 10% ബിവറേജസ് അടച്ചുപൂട്ടി മ ദ്യലഭ്യത കുറയ്ക്കാന്‍ പരിശ്ര മിച്ച സര്‍ക്കാരാണ് ഞങ്ങളുടെ ത്. അത് അങ്ങനെ തന്നെ തുടരും. ഞങ്ങള്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ ഞങ്ങളുടെ മദ്യനയത്തില്‍ ഒരു വ്യത്യാസം ഉണ്ടാകില്ല. വരുമാ ന മാര്‍ഗ്ഗമായി കാണാതെ മദ്യത്തിന്റെ ലഭ്യത കുറച്ച് സമൂഹ നന്മയ്ക്ക് വേണ്ടി ഞങ്ങള്‍ പ്ര വര്‍ത്തിക്കുന്നതായിരിക്കും.
ഈ കോവിഡ് കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈന്‍ പ്ലാ റ്റ്ഫോമിലായി. പക്ഷെ, വൈ ദ്യുതിയും, റെയ്ഞ്ചും മറ്റ് അ ടിസ്ഥാന സൗകര്യങ്ങളും ഇ ല്ലാത്തവര്‍ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. എന്ത് നടപടിക ളാണ് എടുത്തിരിക്കുന്നത്?
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഗവണ്മെന്റ് ഓണ്‍ ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചു. ഗവണ്മെന്റ് ഇത് പ്രഖ്യാപിച്ചത് ഒരു പ്രത്യേക സാഹചര്യത്തിലാണെങ്കിലും, അതിന് വേ ണ്ട അടിസ്ഥാന കാര്യങ്ങള്‍ ഒ ന്നും ക്രമീകരിക്കാതെ ഇതൊരു സമ്പൂര്‍ണ്ണ വിജയമെന്ന നിരീ ക്ഷണത്തിലേക്ക് എത്തിചേര് ന്നു. എന്നാല്‍ വളാഞ്ചേരിയില്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടി മ നോവിഷമത്താല് ആത്മഹ ത്യ ചെയ്തതോടുകൂടി കേരള സമൂഹത്തില്‍ വൈദ്യുതി ഇ ല്ലാത്ത, അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത പതിനായിരകണക്കിന് വീടുകളും ലക്ഷകണക്കിന് കുട്ടികളും ഉണ്ടെന്ന സത്യാവസ്ഥ പുറത്തുവന്നു. ആ വിഷയത്തിന്റെ സാമൂഹി ക പ്രതിബന്ധത ഏറ്റെടുത്ത് ഭരണ കക്ഷിയെന്നോ പ്രതിപ ക്ഷം എന്നോ വ്യത്യാസമില്ലാ തെ നിരവധി സംഘടനകളും ഒരുപാട് നല്ല മനുഷ്യരും ആ കുറവ് പരിഹരിക്കാന്‍ മുന്നോട്ട് വന്നു.
പാലക്കാട് ജില്ലയില്‍ എനി ക്ക് പലയിടത്തും ഇടപെടാന്‍ ക ഴിഞ്ഞു. മലമ്പുഴ പഞ്ചായത്തി ല്‍ കൊല്ലംകുന്ന് ആദിവാസി കോളനിയില്‍ 23 വീടുകളില്‍ വൈദ്യുതിയില്ല. കേരള സ്റ്റേറ്റ് വയര്‍മാന്‍ അസോസിയേഷ ന്റെ സഹായത്തോടെ വയറി ങ്ങ് നടത്തുകയും വൈദ്യുതി എത്തിക്കുകയും ചെയ്തു. ഇ ത് വാര്‍ത്തയായപ്പോള്‍ പട്ടികജാതി വകുപ്പ്, കേരളത്തില്‍ അ ങ്ങോളമിങ്ങോളം വൈദ്യുതി യില്ലാത്ത, അടിസ്ഥാന സൗക ര്യങ്ങളില്ലാത്ത ഭവനങ്ങളുടെ കണക്കെടുത്തു. പാലക്കാട് മാ ത്രം 260ഓളം പട്ടികവര്‍ഗ്ഗ വീടുകളില്‍ വൈദ്യുതിയില്ല. അട്ടപ്പാടിയില്‍ മാത്രം 900 ഓളം വീടുകളില്‍ വൈദ്യുതിയില്ല. ഇതില്‍ പട്ടിക വര്‍ഗ്ഗ വീടുകളുടെ വയറിംഗ് നടത്താന്‍ 40 ലക്ഷം രൂ പ സര്‍ക്കാര്‍ അടിയന്തിരമായി അനുവദിച്ചു. നമ്മുടെ ഒരു പ്ര വൃത്തികൊണ്ട് ഇത്രയും ഭവനങ്ങള്‍ക്ക് വൈദ്യുതി എത്തി ക്കാന്‍ സാധിച്ചു എന്നത് തന്നെ ഒരു വലിയ കാര്യമാണ്. ഒപ്പം വ്യക്തി പരമായും അല്ലാതയും സംഘടനാപരമായും ഓണ്‍ ലൈന്‍ വിദ്യാഭ്യാസത്തിനായി കഴിയുന്ന എല്ലാ സഹായങ്ങ ളും ചെയ്തുകൊടുത്തുകൊണ്ടിരിക്കുന്നു.
അട്ടപ്പാടി കുറക്കന്കുണ്ട് എന്ന പ്രദേശത്തെ സംബന്ധി ച്ചിടത്തോളം, ജനങ്ങളില്‍ ചി ലര്‍ വൈല്‍ഡ് ഫോറസ്റ്റില്‍ ആ ണ് താമസിക്കുന്നത്. മറ്റു ചിലര്‍ റിസര്‍വ് വനത്തിന്റെ പരിധിയിലാണ് താമസിക്കുന്നത്. വൈ ല്‍ഡ് ഫോറസ്റ്റില്‍ കേന്ദ്ര നിയ മം അനുസരിച്ച് പട്ടയം ലഭ്യമാവില്ല. എന്നാല്‍ അല്ലാത്തവര്‍ ക്ക് വൈദ്യുതി അനുവദിക്കാനാകും. അതിന്റെ വിശദ വിവ രങ്ങള്‍ അന്വേഷിക്കുകയും ത്വരിത നടപടികള്‍ക്കായി വേ ണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. തുടര്‍ നടപടി കള്‍ സര്‍ക്കാര്‍ നടപ്പിലാക്കണം.
കൊറോണ മൂലമുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥയുടെ പേരില്‍ സ്വകാര്യവത്കരണം ശക്തിപ്രാപിക്കു ന്നുണ്ടോ?
കൊറോണക്കാലം ഒരു പ രിധിവരെ മുതലെടുപ്പിന്റെ കാ ലഘട്ടം കൂടിയാണ്. ലോകത്ത് ഉള്ള എല്ലാ ഭരണ സംവിധാന ങ്ങളും ഈ രോഗത്തെ, അതി ന്റെ പ്രത്യാഘാതത്തെ എങ്ങ നെ നേരിടണമെന്ന് ആലോചിക്കുമ്പോള്‍, ഇവിടെ നമ്മുടെ നാട്ടില്‍ അതിനെ മറയാക്കി, സാമ്പത്തിക കച്ചവട താത്പര്യങ്ങള്ക്കുവേണ്ടിയാണ് ഭരണ കൂടം പലപ്പോഴും നില കൊ ള്ളുന്നത്. പാവപ്പെട്ട രോഗികളുടെ വിവരങ്ങള്‍ വിദേശ ക മ്പനിക്ക് വിറ്റ് കാശുമുടക്കുമെ ന്ന് ആരെങ്കിലും വിചാരിച്ചോ? കൊറോണ പ്രതിരോധ സന്നധസംഘടനയില് സ്വന്തം പാര് ട്ടിയിലെ യുവജന പ്രസ്ഥാനത്തിലെ അംഗങ്ങളെ തള്ളി ക യറ്റുമെന്ന് ആരെങ്കിലും കരുതിയോ? നാട് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണ ക്കടത്തിന്റെ കേന്ദ്രമാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചോ? ഇല്ല. പക്ഷേ യഥാര്‍ത്ഥ്യ ങ്ങള് ഇതാണ്. സര്‍ക്കാരിനെ നയിക്കുന്നത് സമൂഹ നന്മയും പൊതുജനതാത്പര്യവും അ ല്ല, മറിച്ചു കച്ചവട താത്പര്യങ്ങളാണ്.
കേരളത്തിലെ കത്തോലി ക്കാ സഭയുടെ സേവനങ്ങളെ താങ്കള്‍ എങ്ങനെ നോക്കി കാ ണുന്നു?
മിഷനറി പ്രവര്‍ത്തനങ്ങളില്‍, പുരാതനകാലം മുതല്‍ ക്രൈസ്തവ സംഭാവനകള്‍ എ ടുത്ത് പറയേണ്ടവയാണ്. പ്ര ത്യേകിച്ച് വിദ്യാഭ്യാസ പ്രവര് ത്തനങ്ങളില്, ആതുര ശുശ്രൂഷ മേഖലകളില്‍, മറ്റ് സാമൂഹ്യ പ്ര വര്‍ത്തനങ്ങളില്‍ എല്ലാം. കേരളത്തില്‍ തലയെടുപ്പോടെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സഭയുടെ കീഴിലുള്ളവയാണ്. മറ്റ് സമൂഹങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ അതില്‍ നിന്ന് വിഭിന്നമായി ന്യൂനപക്ഷമായ ക്രൈ സ്തവ സമൂഹം നിലകൊള്ളുന്നത്, ഭൂരിപക്ഷ ത്തെ വിദ്യാഭ്യാ സപരമായും, സാമൂഹ്യപരമാ യും വളര്‍ത്തുന്നതിന് വേണ്ടിയാണ്. കേരളത്തിലെ ആരോഗ്യരംഗം എടുത്താലും മികച്ച സംഭാവനകള്‍ നല്‍കിയിരിക്കുന്നത് ന്യൂനപക്ഷമായ ക്രൈസ് തവ സമൂഹമാണ്. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ നന്മകള് സ്വീകരിക്കുന്നത് ഭൂരിപക്ഷമാണ്. ഈ നന്മകള് സേവന തത്പരതയോടെ ചെയ്യുന്നു എ ന്നതാണ് ക്രൈ സ്തവ സമൂഹ ത്തെ വ്യത്യസ്തമാക്കുന്നത്.
ക്രൈസ്തവ സമൂഹം ഇ ന്ന് ആക്രമിക്കപ്പെടുന്നു, പ്ര ത്യേകമായി മാധ്യമവിചാരണ കള്‍, സോഷ്യല്‍മീഡിയ ആ ക്ര മണങ്ങള്‍. ജനപ്രതിനിധിയെ ന്ന നിലയില്‍ അങ്ങ് ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?
നമ്മുടെ സമൂഹത്തില്‍ മ നുഷ്യന് കണ്ടുമുട്ടുന്ന വിവിധ ഇടങ്ങളുണ്ട്, അതിലൊന്നാണ് ചന്ത. എല്ലാ മനുഷ്യരും പോ കുന്ന ഇടമാണ് ചന്ത. എല്ലാവ രും ഇടപെടുന്ന സ്ഥലമാണ്. ചിലര്‍ അവിടെ കാര്യം നടത്തി പോകും. ചിലര്‍ ഒരു പണിയുമില്ലാതെ ദിവസം മുഴുവനും ചന്തയില്‍ ചിലവഴിക്കും. സോഷ്യല്‍ മീഡിയയും ഒരു തരത്തില്‍ ച ന്തയാണ്. അവിടെ വന്നുപോകുന്ന എല്ലാവര്ക്കും അവരുടേതായ വ്യത്യസ്ത ലക്ഷ്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ അവിടെയുള്ള വിലയിരുത്തലുകള്‍ക്ക് മറുപടികള്‍ക്ക്, ചന്ത അര്‍ഹിക്കുന്ന പരിഗണനയേ നല്‍കേണ്ടതുള്ളൂ.