Janaprakasam
മൂന്നു പതിറ്റാണ്ടോളം കേരളക്കര ഉയര്‍ന്നു കേട്ട സി. അഭയ കേസിന് വിധി വന്നിരിക്കുന്നു. പ്രതികളെന്ന് ഇആക കണ്ടെ ത്തിയ 2 പേര്‍ക്ക് ഇആക പ്രത്യേക കോടതി ഡിസംബര്‍ 23 ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. മാധ്യമങ്ങള്‍ ആ ശിക്ഷാവിധി യെ വാനോളം വാഴ്ത്തിപ്പാടിയപ്പോള്‍, ഇആക പ്രത്യേക കോടതി യുടെ വിധിയെ പഠിച്ച ശേഷം അതിനെതിരെ ശബ്ദമുയര്‍ത്തി പലരും രംഗത്തു വന്നു. വിദഗ്ധരായ അന്വേഷകരും, ഫൊറന്‍സിക് ഉദ്യോഗസ്ഥരും തുടങ്ങി പലരും ഈ വിധിയെ തെളിവുകള്‍ നിരത്തി തള്ളിക്കളയുകയാണ് ചെയ്യുന്നത്. നിരീശ്വരവാദികളും യുക്തിവാദികളും ശിക്ഷിക്കപ്പെട്ടവര്‍ ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നു എന്നത് ഇവിടെ ശ്രദ്ധേയ മാണ്. മാധ്യമങ്ങള്‍ വിധിയെ വാഴ്ത്തിപ്പാടുകയും ശിക്ഷ കുറഞ്ഞതില്‍ പരിതപിക്കുകയും ചെയ്യുമ്പോഴാണ് വിധിക്കെ തിരെ നിയമവിദഗ്ധരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും യുക്തി വാദികളും ശക്തമായ യഥാര്‍ത്ഥ സത്യങ്ങളെ പൊതുജന സമക്ഷത്തിലേക്ക് തുറന്നിട്ടത്. ഇവരെ ഇപ്രകാരം ചിന്തിപ്പി ക്കാനും മാധ്യമങ്ങള്‍ അന്ധരാക്കിയ സമൂഹത്തിനുമുന്നില്‍ വസ്തുതകള്‍ തുറന്നു കാണിക്കുവാനും ഉപോല്‍ബല കമായ വസ്തുതകള്‍ എന്താണ്?
സി. അഭയ കേസില്‍ ഇആക പ്രത്യേക കോടതി ചുരുക്കം ചില വ്യക്തികളുടേയും ഫൊറന്‍സിക് പരിശോധനയുടേ യും ഫലങ്ങളെ മാത്രം കണക്കിലെടുത്താണ് വിധി പ്രസ്താവം നടത്തിയത്. സംഭവം നടന്ന സന്യാസ മഠത്തി ലുള്ള മദര്‍ സുപ്പീരിയറും 67 കന്യാസ്ത്രീകളും പ്രസ്തുത കേസില്‍ പരാതി കൊടുത്തു എന്നിരിക്കെ സഭ പ്രതികളെ സംരക്ഷിക്കുന്നു എന്ന വാദം അതിനാല്‍ തന്നെ അര്‍ത്ഥ ശൂന്യമാകുന്നു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്നു തന്നെയാണ് സഭ ആഗ്രഹിക്കുന്നത്.
സി. അഭയയുടെ മരണം കൊലപാതകമാണെന്ന് ഇആക സമര്‍ത്ഥിക്കാന്‍ ശ്രമിക്കുമ്പോഴും കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തെക്കുറിച്ചോ, കൊലപാതകത്തിന് കാരണമായ മുറിവുകളെക്കുറിച്ചോ കൃത്യമായ ഉത്തരം നല്‍കാന്‍ ഇആക ക്ക് കഴിഞ്ഞില്ലായിരുന്നു. കേസന്വേഷണ ത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയ എ. എസ്. ഐ. അഗസ്റ്റിനും ഓട്ടോപ്സി നടത്തിയ ഡോ. രാധാകൃഷ്ണനും ഇആക കാലാന്തരത്തില്‍ തിടുക്കത്തില്‍ കണ്ടെത്തിയ മുറിവു കളെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയില്ല എന്നതും എടുത്തു പറയേണ്ടതാണ്. 23 സമര്‍പ്പിതരും 123 അന്തേവാ സികളും താമസിച്ചിരുന്ന ഹോസ്റ്റലിലാണ് ഇത്തരം സംഭവം നടന്നത്. അവരാരും പക്ഷേ അസ്വാഭാവികമായ ശബ്ദങ്ങളൊന്നും കേട്ടതുമില്ല. സി. അഭയയുടെ ശിരോ വസ്ത്രത്തിലോ അലങ്കോലപ്പെട്ടു കിടന്ന അടുക്കളയിലോ രക്തക്കറ കണ്ടെത്താനായതുമില്ല. സി. അഭയയുടെ മരണം നടന്ന് 16 വര്‍ഷത്തിനു ശേഷം രംഗപ്രവേശം ചെയ്ത അടയ്ക്ക രാജു പ്രതികളെ തിരിച്ചറിഞ്ഞു എന്നതാണ് ഇആക യുടെ ഒരു പിടിവള്ളി. എന്നാല്‍ കഞ്ചാവടിച്ച് കിറുങ്ങി നടക്കുന്നവനാണ് ഞാനെന്ന് അഭിമാനത്തോടെ പറയുന്ന ഒരു കള്ളന്‍ 16 വര്‍ഷം മുമ്പ് നടന്ന കാര്യം ഇത്ര വ്യക്തമായി ഓര്‍ത്തെടുത്തത് വിസ്മയം ജനിപ്പിക്കുന്നത് തന്നെയാണ്. ഫൊറന്‍സിക് രേഖകളെ തള്ളി മൃതദേഹ ത്തിന്‍റെ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറുടെ ക്യാമറ ലെന്‍സുകളെ ‘ഫോക്കസ്’ ചെയ്തതിലും ഒരു വിരോധാ ഭാസം തോന്നുന്നു. മേല്‍പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ ഇആക അന്വേഷണ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കാതിരുന്നത് എന്തായിരിക്കാം? അതിനുള്ള വ്യക്തമായ ഉത്തരം കേരള ജനതയ്ക്ക് മുമ്പാകെ ജസ്റ്റിസ് ഹേമ പ്രസ്താവിച്ചു.
കേസിന്‍റെ നാള്‍ വഴികളില്‍ ശ്രദ്ധേയമായ ആ വിധിന്യായം 2009 ജനുവരി ഒന്നിന് പുറത്തു വന്നു. അഭയക്കേസില്‍ ഇആക അറസ്റ്റ് ചെയ്തവര്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ട് ജസ്റ്റിസ് ഹേമ വിധി പറഞ്ഞു. അതില്‍ ജസ്റ്റിസ് ഹേമ എടുത്തു പറഞ്ഞ വാക്ക്യങ്ങളില്‍ ഒന്ന് ഇപ്രകാരമായിരുന്നു: കാര്യ ങ്ങള്‍ അന്വേഷിക്കാതെ മാധ്യമങ്ങള്‍ വിധി പ്രഖ്യാപിച്ചു കഴിഞ്ഞു, സത്യം എന്തെന്ന് അറിയിക്കാതെ പൊതുജന ങ്ങളെ അവര്‍ വശീകരിച്ച് കൂടെ കൂട്ടി. ജസ്റ്റിസ് ഹേമയുടെ വാക്കുകളുടെ തനിയാവര്‍ത്തനമാണ് 2020 ഡിസംബര്‍ 23ന് വന്ന വിധിക്കു മുമ്പും അരങ്ങേറിയത്. സഭാ വിരോധികള്‍ വിലയ്ക്കു വാങ്ങിയ മാധ്യമങ്ങള്‍ പ്രഖ്യാപിച്ച അഭയ കേസി ന്‍റെ വിധിയെ ‘തെറ്റു കൂടാതെ നോക്കി വായിക്കുക’ മാത്രമാണ് ഇആക കോടതി ചെയ്തത്.
‘അഭിനവ താരങ്ങളെ’ സൃഷ്ടിക്കാനും ‘വൈറലാക്കാനും’ മാധ്യമങ്ങള്‍ ബന്ധശ്രദ്ധരായപ്പോള്‍ സി. സെഫി എന്ന മനുഷ്യസ്ത്രീയെ കീറിമുറിച്ച് ജീവനോടെ അവര്‍ ‘പോസ്റ്റ്മോര്‍ട്ടം’ ചെയ്തു. സഭാ വസ്ത്രം സ്വീകരിച്ചതുകൊണ്ട് ഒരു സ്ത്രീ, സ്ത്രീ അല്ലാതാകുന്നില്ല. ‘പ്രതി’ എന്ന് കീഴ്കോടതി വിധിച്ചതു കൊണ്ട് അവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടാനുമാകില്ല. കേരളത്തിലെ മനുഷ്യ സമൂഹ ത്തിനു മുന്നില്‍ ഇത്രയേറെ അപമാനിക്കപ്പെട്ട ഒരു സ്ത്രീ വേറെ ഉണ്ടാകില്ല. ഒ്യാലിീുഹമ്യെേ ൗൃഴെലൃ്യ, 2009 വര്‍ഷങ്ങളില്‍ കേരളത്തിലോ ഇന്ത്യയിലോ ഇല്ലെന്നി രിക്കെയും, സി. സെഫി വിദേശത്ത് പോ യിട്ടില്ല എന്ന് തെളിഞ്ഞതിനാലും കന്യാ ത്വ പരിശോധനതികച്ചും അനാവശ്യ മായിരുന്നു വെന്ന് കോടതി പോലും പറഞ്ഞു. ഒരു സ്ത്രീക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ അത്ര യും ഹീനമായി അവരെ താറടിച്ചപ്പോള്‍ പോലും മാധ്യമങ്ങള്‍ അവയെല്ലാം ആഘോഷമാക്കുകയാണ് ചെയ്തത്.
ബ്രെയിന്‍ മാപ്പിംഗിനും, നാര്‍ക്കോ അനാലിസിസിനും പ്രതികള്‍ സന്നദ്ധ രായത് അതുവഴിയെങ്കിലും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാമെന്ന ഉറച്ച ബോധ്യം കൊണ്ട് മാത്രമല്ലേ! എന്നാല്‍ അവിടെയും അവര്‍ ആരൊക്കയാലോ വഞ്ചിക്കപ്പെട്ടു. ഘശ്ല ലേഹലരമെേ വഴി റേറ്റിങ് കൂട്ടി ധനസമാഹരണം നടത്താനാണ് കേരളത്തിലെ മാധ്യമങ്ങള്‍ അന്നു മത്സ രിച്ചത്. പക്ഷേ അവയിലെല്ലാം കൃത്രി മത്വം കലര്‍ന്നിരുന്നുവെന്ന് സാധാരണ ബുദ്ധിയില്‍ നിന്നുതന്നെ മനസ്സിലാ ക്കാം.
ആരൊക്കെയോ ചേര്‍ന്ന് വിലയ്ക്കെടു ത്ത ഇആക അന്വേഷകരും സി. അഭയ കേസിലെ പല യാഥാര്‍ത്ഥ്യങ്ങളേയും മനപ്പൂര്‍വ്വം മറച്ചു പിടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. വ്യക്തി താത്പര്യങ്ങള്‍ക്കു വേണ്ടിയും സ്വന്തം വളര്‍ച്ചയ്ക്കു വേണ്ടി യും മാത്രം സഭയെ ഉപയോഗിക്കുന്ന ചില കപടമുഖങ്ങള്‍ സഭാവിരോധി കളായി മാറിയപ്പോള്‍ സി.അഭയ കേസി ലെ പല യാഥാര്‍ത്ഥ്യങ്ങളും അപ്രസക്ത ങ്ങളായി. അതിന് മാധ്യമങ്ങള്‍ തിരക്ക ഥയെഴുതി, ഇആക ആ തിരക്കഥ സംവിധാനവും ചെയ്തു.
പ്രസ്തുത വിധി വരുന്നതിന് മുമ്പു തന്നെ സാക്ഷര കേരളത്തിന്‍റെ, മാധ്യമ ധര്‍മ്മത്തിന്‍റെ ‘ന്യൂജെന്‍ പരിവേഷം’ വിചാരണയും വിധിയും പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. പ്രതികളെന്ന് മുദ്ര കുത്തപ്പെട്ടവര്‍ മനുഷ്യരാണെന്ന പരിഗ ണനപോലുമില്ലാതെ കേട്ടാലറയ്ക്കുന്ന വാക്കുകളുടെ അകമ്പടിയോടെ നടന്ന മാധ്യമ വിചാരണ, പക്ഷേ യഥാര്‍ത്ഥ സത്യങ്ങളെ, വസ്തുതകളെ മറച്ചു പിടിക്കാനുള്ള സഭാവിരോധികളുടെ രാഷ്ട്രീയ താത്പര്യങ്ങളുടെ ഒരു ‘ഹിഡന്‍ അജണ്ട’ ആയിരുന്നോ എന്ന് തോന്നും വിധം ആയിരുന്നു അത്. മാധ്യമങ്ങളും, ഇആക കോടതിയും സമ്മാ നിച്ച ‘വിശുദ്ധ കഥാപാത്രങ്ങള്‍’ നീതി വിചാരണയുടെ അന്തഃസത്തയെപ്പോ ലും ലജ്ജിപ്പിക്കുന്നതായിരുന്നു.
കാലികപ്രസക്തമായ സമൂഹിക രാഷ്ട്രീ യ മേഖലകളിലെ വിഷയങ്ങളില്‍ സഭ നീതിബോധത്തിന്‍റെ ശബ്ദമായി മാറിയ പ്പോള്‍, സി. അഭയ കേസിനെ ‘പരിച’ യായ് പലരും ഉപയോഗിച്ചു. സത്യം പുറത്തു വരണമെന്ന് അന്നും ഇന്നും ആഗ്രഹിക്കുന്ന സഭയ്ക്ക്, തന്‍റെ മൗനത്തിന് വലിയ വിലയാണ് ഈ നീണ്ട വര്‍ഷക്കാലമത്രയും നല്‍കേണ്ടി വന്നത്.
പണം കൊണ്ടും സ്വാധീനം കൊണ്ടും രാഷ്ട്രീയം കൊണ്ടും അന്ധരായ ‘മാധ്യ മശില്‍പികളേ’ നെഞ്ചില്‍ തൊട്ട് നിങ്ങള്‍ക്ക് പറയാമോ നിങ്ങള്‍ ചെയ്യു ന്നത് സത്യസന്ധമായ മാധ്യമ ധര്‍മ്മ മാണെന്ന്? ഇതാണോ നിങ്ങള്‍ എടുത്ത് പ്രയോഗിക്കുന്ന ‘മാധ്യമ സ്വാതന്ത്ര്യം’? കഞ്ചാവടിച്ച് കിറുങ്ങി നടക്കുന്നവ നാണ് ഞാനെന്ന് അഭിമാനത്തോടെ പറയുന്ന കള്ളന്‍റെ വാക്കുകളെ വിലയ് ക്കെടുത്ത നീതിപീഠത്തോട് ഒരു ചോദ്യം, ഇതാണോ സാധാരണക്കാരന് നീതിപീഠം ഉറപ്പുവരുത്തുന്ന സ്വതന്ത്ര വും നിഷ്പക്ഷവും ധാര്‍മ്മികവുമായ നീതിയുടെ പരിരക്ഷ?
വിധിയെ മാനിക്കുന്നുവെന്നും ഫാ. കോ ട്ടൂരും സി. സെഫിയും തെറ്റു ചെയ് തെന്ന് വിശ്വസിക്കുന്നില്ല എന്നുമാ യിരുന്നു കോട്ടയം അതിരൂപതയുടെ പ്രതികരണം. ‘ഇവര്‍ മൗനം ഭജിച്ചാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്ന’ വാക്കുകള്‍ ഇടിമുഴക്കം പോലെ കാതു കളില്‍പതിക്കുന്നു. യുക്തിവാദികളും നിയമവിദഗ്ധരും നിശബ്ദതയെ ഭേദിച്ച പ്പോള്‍ സഭയുടെ നിശബ്ദത തെല്ലൊന്ന് വേദനിപ്പിച്ചു. കുറ്റവാളികള്‍ ശിക്ഷിക്ക പ്പെടട്ടെ. പക്ഷേ സത്യങ്ങള്‍ തുറന്നു കാണിക്കുവാനും സത്യത്തിനുവേണ്ടി ശബ്ദമുയര്‍ത്താനും മരണത്തിന്‍റെ വിറ ങ്ങലിച്ച തണുപ്പിനേക്കാള്‍ ഭയാനക മായ നിശബ്ദതയെ തകര്‍ത്തു കളയുക തന്നെ വേണം. പ്രതികരിക്കേണ്ടിടത്ത് ശക്തിയുക്തമായും നീതിയുക്തമായും പ്രതികരിക്കാന്‍ സഭയും മുന്നിട്ടിറങ്ങുക തന്നെ വേണം.