Menu Close
ആഗോള യുവജന സംഗമം : രാജത്വ തിരുനാളിൽ മരക്കുരിശും മരിയൻ ചിത്രവും കൈമാറും
November 20, 2020

Janaprakasam

റോം: പോര്‍ച്ചുഗലിലെ ലിസ്ബണില്‍ 2023-ല്‍ നടക്കുന്ന ആഗോള യുവജന സംഗമത്തിന്റെ മരക്കുരിശും മരിയന്‍ ചിത്രവും ഫ്രാന്‍സിസ് പാപ്പ ഇത്തവണത്തെ ക്രിസ്തു രാജത്വ തിരുനാള്‍ ദിനത്തില്‍ പ്രതിനിധി സംഘത്തിന് കൈമാറും. നവംബര്‍ 22 ഞായറാഴ്ച ക്രിസ്തുരാജന്‍റെ തിരുനാളില്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയുടെ അന്ത്യത്തിലായിരിക്കും ആത്മീയ ചിഹ്നങ്ങള്‍ പാപ്പാ യുവജനങ്ങളെ ഏല്പിക്കുന്നത്. ഇതോടെ വിവിധ രാജ്യങ്ങളിലൂടെയുള്ള ലോകയുവജന സംഗമപ്രചാരണം ആരംഭിക്കും.


മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചെറിയ സംഘം യുവജനപ്രതിനിധികള്‍ക്കായിരിക്കും ചിഹ്നങ്ങള്‍ പാപ്പാ കൈമാറുന്നത്. കുരിശും മരിയന്‍ ചിത്രവുമായി വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് 2023 ആഗസ്റ്റില്‍ ആരംഭിക്കുന്ന യുവജന വേദിയില്‍ എത്തിച്ചേരുമെന്ന് യുവജന സംഗമത്തിന്റെ സംഘാടകരായ കുടുംബങ്ങളുടെയും അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരല്‍ പ്രസ്താവനയിലൂടെ അറിയിച്ചു. 2019ൽ പനാമയിലാണ് ഏറ്റവും ഒടുവിലായി ലോക യുവജന സംഗമം നടന്നത്. 2022 ആഗസ്റ്റിലാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും, മഹാമാരിയെ തുടര്‍ന്നു 2023 ആഗസ്റ്റിലേക്കു നീട്ടിവെക്കുന്നതായി വത്തിക്കാന്‍ അറിയിക്കുകയായിരിന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ യുവജനസംഗമത്തിന്റെ ലോഗോ പുറത്തിറക്കിയിരിന്നു.

Share on facebook
Share on twitter
Share on whatsapp