പ്രോലൈഫ് നയങ്ങൾക്ക് അന്ത്യം കുറിക്കുവാന്‍ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
Janaprakasam
വാഷിംഗ്ടണ്‍ ഡി.സി: അടുത്ത വര്‍ഷം ജനുവരി മാസം പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്താല്‍ ഉടനെ ഡൊണാള്‍ഡ് ട്രംപ് പ്രാബല്യത്തില്‍ കൊണ്ടുവന്ന പ്രോലൈഫ് നയങ്ങൾക്ക് അന്ത്യം കുറിക്കുവാന്‍ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പദ്ധതികൾ തയ്യാറാക്കുമെന്ന് സൂചന. ഇപ്പോഴും തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് അവ്യക്തത തുടരുന്നുണ്ടെങ്കിലും മാധ്യമങ്ങൾ ബൈഡനെ വിജയിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബൈഡന്റെ ടീം പുറത്തുവിട്ട ‘ബൈഡൻ അഡ്മിനിസ്ട്രേഷൻ അജണ്ട’യിൽ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ഉടനെ അദ്ദേഹമെടുക്കാൻ പോകുന്ന ഭരണപരമായ തീരുമാനങ്ങളെ പറ്റി വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അജണ്ടയിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ആദ്യ ദിവസങ്ങളിൽ തന്നെ ട്രംപ് എടുത്തിരുന്ന നിലപാടുകളിൽനിന്ന് വിഭിന്നമായി പ്ലാൻഡ് പാരന്‍റ്ഹുഡ് എന്ന കുപ്രസിദ്ധ ഭ്രൂണഹത്യ ശൃംഖലയ്ക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകാനുളള ഉത്തരവിറക്കും. ഇതുകൂടാതെ അമേരിക്കയ്ക്ക് പുറത്തുള്ള ഭ്രൂണഹത്യ നടത്തുന്ന പ്രസ്ഥാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ് കൊണ്ടുവന്ന ‘മെക്സിക്കോ സിറ്റി പോളിസി’യിലടക്കം മാറ്റം കൊണ്ടുവരുമെന്ന് സൂചനകളുണ്ട്. റൊണാൾഡ് റീഗന്റെ ഭരണകാലയളവിലാണ് ‘മെക്സിക്കോ സിറ്റി പോളിസി’ ആദ്യമായി രൂപമെടുക്കുന്നത്. റീഗനു ശേഷം വന്ന രണ്ട് ഡെമോക്രാറ്റിക് പ്രസിഡന്റുമാരും സ്ഥാനം ഏറ്റെടുത്ത ഉടനെ ‘മെക്സിക്കോ സിറ്റി പോളിസി’ക്ക് വിലക്കേർപ്പെടുത്തി. ഒബാമയുടെ കാലയളവിലും ഇതായിരുന്നു അവസ്ഥ. എന്നാൽ ട്രംപ് 2016ൽ പ്രസിഡന്റായ ഉടനെ വീണ്ടും ‘മെക്സിക്കോ സിറ്റി പോളിസി’ ഭരണതലത്തിൽ നടപ്പിലാക്കുകയായിരുന്നു.ഇതുകൂ
Share on facebook
Share on twitter
Share on whatsapp