Menu Close
മെരിറ്റ്‌-കം-മീന്‍സ്‌ സ്‌കോളര്‍ഷിപ്പ് ബീഗം ഹസ്റത്ത് സ്കോളർഷിപ്പ് ഉപരിപഠനത്തിന് പെണ്‍കുട്ടികള്‍ക്ക് ഉഡാന്‍ സ്‌കോളര്‍ഷിപ്പ്
October 17, 2020

Janaprakasam

മെരിറ്റ്‌-കം-മീന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌

ഭാരത സർക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം നൽകുന്ന സ്കോളർഷിപ്പാണ് മെരിറ്റ്‌-കം-മീന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌. ന്യൂനപക്ഷത്തില്‍ ഉള്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും, പഠിക്കാന്‍ മിടുക്കരുമായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രൊഫഷണല്‍/സാങ്കേതിക കോഴ്‌സുകളില്‍ ചേര്‍ന്ന്‌ പഠിക്കുന്നതിന്‌ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള സ്‌കോളര്‍ഷിപ്പാണിത്‌. അപേക്ഷകർ മുൻവർഷത്തെ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയവരും വാർഷിക വരുമാനം 2.50 ലക്ഷത്തിൽ കൂടാത്തവരും ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റും അല്ലെങ്കിൽ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ആയ http://www.minorityaffairs.gov.in/ സന്ദർശിക്കുക.
,……………………………


ബീഗം ഹസ്റത്ത് സ്കോളർഷിപ്പ്

ഒൻപതു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് ന്യൂനപക്ഷ മന്ത്രാലയത്തിൻ്റെ കീഴിലുള്ള മൗലാനാ ആസാദ് എജ്യൂക്കേഷനൽ ഫൗണ്ടേഷൻ (എം.എ.ഇ.എഫ്) നൽകുന്ന ബീഗം ഹസ്റത്ത് സ്കോളർഷിപ്പിന് അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാർസി, ജെയിൻ സമുദായങ്ങളിലൊന്നിൽ ഉൾപ്പെട്ടവരാകണം അപേക്ഷകർ. അപേക്ഷാർഥിക്ക് തൊട്ടുമുൻപത്തെ പൊതുപരീക്ഷയിൽ/തൊട്ടുമുൻപത്തെ ക്ലാസിൽ 50% മാർക്ക്/തത്തുല്യ ഗ്രേഡ് ലഭിച്ചിരിക്കണം. അപേക്ഷാർഥിയുടെ രക്ഷിതാക്കളുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപ (എല്ലാ മേഖലകളിൽ നിന്നുമായി കണക്കാക്കുമ്പോൾ) കവിഞ്ഞിരിക്കരുത്. ഒരേ ക്ലാസിലെ പഠനത്തിൽ ഒരേ കുടുംബത്തിലെ പരമാവധി രണ്ടു പേർക്കേ സ്കോളർഷിപ്പ് നൽകുകയുള്ളൂ. വിദേശ പഠനത്തിന് ഇതു ലഭിക്കില്ല. 9, 10 ക്ലാസിലെ പഠനത്തിന് 5000 രൂപ വീതവും 11, 12 ക്ലാസിലെ പഠനത്തിന് 6000 രൂപ വീതവുമാണ് സ്കോളർഷിപ്പ്. അപേക്ഷ ഓൺലൈനായി www.maef.nic.in വഴി സെപ്റ്റംബർ 30 വരെ നൽകാം. വെബ്സൈറ്റിലുള്ള ‘സ്റ്റുഡൻ്റ് വെരിഫിക്കേഷൻ ഫോം’ ഡൗൺലോഡ് ചെയ്തെടുക്കണം. വിശദമായ മാർഗനിർദേശം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

……………………………..


ഉപരിപഠനത്തിന് പെണ്‍കുട്ടികള്‍ക്ക് ഉഡാന്‍ സ്‌കോളര്‍ഷിപ്പ്

ഉപരിപഠനത്തിന് രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ പ്രവേശനത്തിന് സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടി സി.ബി.എസ്.ഇ. പെൺകുട്ടികൾക്കായി നൽകുന്ന സ്കോളർഷിപ്പാണിത്. കേന്ദ്രീയ വിദ്യാലയം/നവോദയ/ സര്‍ക്കാര്‍ സ്‌കൂളുകള്‍/സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസില്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പഠിക്കുന്നവരാവണം. പത്താം ക്ലാസില്‍ 70 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. സയന്‍സിലും മാത്‌സിലും 80 ശതമാനം മാര്‍ക്ക് വേണം. വാര്‍ഷികവരുമാനം ആറുലക്ഷം കവിയരുത്.
വിവരങ്ങൾക്ക് : http://cbseacademic.nic.in/online/UdaanHome/udaan

Share on facebook
Share on twitter
Share on whatsapp