Menu Close
വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കേണ്ടത് അനിവാര്യം: ഫ്രാന്‍സിസ് പാപ്പാ
October 17, 2020

Janaprakasam

ഒക്ടോബര്‍ 15-Ɔο തിയതി വ്യാഴാഴ്ച റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ വേദിയില്‍ ചേര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ പ്രതിനിധിസംഘത്തെയും, മറ്റു രാജ്യങ്ങളിലുള്ളവരെ മാധ്യമസഹായത്തോടെ ഒരു വീഡിയോ സന്ദേശത്തിലൂടെയും കണ്ണിചേര്‍ത്തുകൊണ്ടാണ് പാപ്പാ അഭിസംബോധനചെയ്തത്. 2020 ഫെബ്രുവരി മാസത്തില്‍ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായി സംഗമിച്ച കത്തോലിക്കാ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ ആഗോള സംഗമത്തില്‍ ഉരുത്തിരിഞ്ഞ ആശയമാണ് ആഗോള വിദ്യാഭ്യാസ ഉടമ്പടി (Global Compat on Education). സംഗമത്തിന്‍റെ തുടര്‍പദ്ധതിയായി മെയ് 2020 നടക്കേണ്ട സമ്മേളനം മഹാമാരി മൂലം റദ്ദാക്കിയതിന്‍റെ “ഓണ്‍ ലൈന്‍” സമ്മേളനമാണ് വ്യാഴാഴ്ച പാപ്പായുടെ വീഡിയോ സന്ദേശത്തോടൊപ്പം സംഘടിപ്പിക്കപ്പെട്ടത്.

2. എല്ലാവര്‍ക്കും എത്തിപ്പെടാനാവാത്ത “ഓണ്‍-ലൈന്‍” വിദ്യാഭ്യാസം
ആഗോളതലത്തില്‍ വിദ്യാഭ്യാസ സംവിധാനങ്ങളുടെ എല്ലാ മേഖലകളെയും ഈ മഹാമാരി (covid 19) നിഷേധാത്മകമായി ബാധിച്ചിട്ടുണ്ടെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. ലോകത്ത് എവിടെയും ധൃതഗതിയില്‍ നടത്തിയ പ്രതിവിധി “ഓണ്‍-ലൈന്‍” വിദ്യാഭ്യാസമായിരുന്നെങ്കിലും, സാങ്കേതിക സൗകര്യങ്ങളില്‍ ഓരോ രാജ്യത്തും സമൂഹങ്ങളിലുമുള്ള വലിയ അന്തരങ്ങളും അസമത്വങ്ങളും ഈ സംരംഭം വെളിപ്പെടുത്തുകയുണ്ടായി. ഇതുവഴി കുട്ടികളും കൗമാരപ്രായക്കാരുമായി വന്‍കൂട്ടങ്ങളാണ് നിരവധിരാജ്യങ്ങളില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചുപോകേണ്ടി വന്നത്. രാജ്യാന്തര വിദ്യാഭ്യാസ ഏജെന്‍സികളുടെ അഭിപ്രായത്തില്‍ മഹാമാരി ഈ മേഖലയില്‍ “വിദ്യാഭ്യാസത്തിന്‍റെ ഒരു മഹാദുരന്ത”ത്തിനാണ് (Educational Catastrophe) കാരണമാക്കിയിരിക്കുന്നത്. അതായത് രാജ്യാന്തര ഏജെന്‍സികളുടെ കണക്കുകള്‍ പ്രകാരം 25 കോടിയോളം (250 million) കുട്ടികളാണ് മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസത്തില്‍നിന്നും പുറന്തള്ളപ്പെട്ടിരിക്കുന്നത്.

3. നൂതനമായൊരു വിദ്യാഭ്യാസ മാതൃകയുടെ ആവശ്യം
വൈറസ്ബാധയുടെ വിപത്ത് ആരോഗ്യത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും മാത്രമല്ല മനുഷ്യജീവിതത്തിന്‍റെ എല്ലാമേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. അതിനാല്‍ സാമൂഹ്യ ജീവിതത്തിന്‍റെ എല്ലാതലങ്ങളും ഉള്‍ക്കൊള്ളുന്ന നവമായൊരു വിദ്യാഭ്യാസ-സാംസ്ക്കാരിക മാതൃക സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് പാപ്പാ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

4. മാനവികതയ്ക്ക് പ്രത്യാശ പകരേണ്ട വിദ്യാഭ്യാസം
സമൂഹത്തെ രൂപാന്തരപ്പെടുത്തുന്നതും ജീവിതത്തിന് പ്രത്യാശ പകരുന്നതുമാവണം എന്നും വിദ്യാഭ്യാസം. ഇച്ഛാശക്തിയുടെ നിഷേധം, വിധിയെ പഴിച്ചുള്ള ജീവിതം, സ്വാര്‍ത്ഥത, മിഥ്യാധാരണകളിലെ ജീവിതം എന്നിവ പാടെ തട്ടിമാറ്റി പ്രത്യാശയുടെ ബോദ്ധ്യങ്ങളില്‍ വളരാന്‍ സഹായിക്കുന്ന വിദ്യാഭ്യാസ സംവിധാനം അനിവാര്യമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം പ്രത്യാശയുടെ പ്രക്രിയയാണ്. നിസംഗത കൈവെടിഞ്ഞ് പരസ്പരാശ്രിതത്ത്വത്തോടെ സമൂഹം ഐക്യദാര്‍ഢ്യത്തില്‍ വളരുന്ന ഒരു അവസ്ഥാവിശേഷം വിദ്യാഭ്യാസ മേഖലയിലൂടെ വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ മേഖലയിലെ
പൊതുവായ സമര്‍പ്പണത്തിനുള്ള കാരണങ്ങള്‍ :
a) എല്ലാത്തരം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രസ്ഥാനത്ത് മനുഷ്യനായിരിക്കണം

b) ഓരോ വ്യക്തിയുടെയും അന്തസ്സും നീതിയും സമാധാനവും മാനിക്കുവാന്‍ കുട്ടികളുടെയും യുവജനങ്ങളുടെയും ശബ്ദം നാം ശ്രവിക്കണം.

c) പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും വിദ്യാഭ്യാസത്തിലുള്ള പൂര്‍ണ്ണപങ്കാളിത്തം ഉറപ്പുവരുത്തണം.

d) കുടുംബങ്ങളില്‍ വിദ്യാഭ്യാസത്തിന് പ്രത്യേക സ്ഥാനമുണ്ടാവണം

e) വ്രണിതാക്കളെയും പാവങ്ങളെയും ) വ്രണിതാക്കളെയും പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും അംഗീകരിക്കുന്ന രീതിയില്‍ വിദ്യാഭ്യാസം നല്കുവാനും, അതു നേടിയെടുക്കു വാനും സാധിക്കണം.

f) ഒരു സംയോജിത പരിസ്ഥിതിയുടെ പശ്ചാത്തലത്തില്‍ സമ്പത്ത്, രാഷ്ട്രീയം, വളര്‍ച്ച, വികസനം എന്നിവ മനുഷ്യന്‍റെ നന്മയ്ക്കും സേവനത്തിനും, മാനവകുടുംബത്തിന്‍റെ ശ്രേയസ്സിനും എന്നുള്ള നൂതനമായ ധാരണ വിദ്യാഭ്യാസത്തിലൂടെ വികസിപ്പിച്ചെടുക്കണം
[5:57 AM, 10/17/2020] Jee: ഉടമ്പടി (Global Compat on Education). സംഗമത്തിന്‍റെ തുടര്‍പദ്ധതിയായി മെയ് 2020 നടക്കേണ്ട സമ്മേളനം മഹാമാരി മൂലം റദ്ദാക്കിയതിന്‍റെ “ഓണ്‍ ലൈന്‍” സമ്മേളനമാണ് വ്യാഴാഴ്ച പാപ്പായുടെ വീഡിയോ സന്ദേശത്തോടൊപ്പം സംഘടിപ്പിക്കപ്പെട്ടത്.
ആരെയും ഒഴിവാക്കാതെ, സകലരെയും പേറിനില്ക്കുന്ന നമ്മുടെ പൊതുഭവനമായ ഭൂമി (Our Common Home) സമാധാനത്തിന്‍റെ ഹര്‍മ്മ്യമാക്കാന്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അവരവരുടെ വൈദഗ്ദ്ധ്യത്തില്‍ ഒത്തുചേരാം. “വലിച്ചെറിയല്‍ സംസ്കാര”ത്തിന്‍റെ വൈറസ് ബാധയില്ലാത്ത ഐക്യത്തിന്‍റയും സാഹോദര്യത്തിന്‍റെയും സംസ്കാരം വളര്‍ത്തിയെടുക്കാം (fratelli tutti, 231) എന്ന ആഹ്വാനത്തോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

Share on facebook
Share on twitter
Share on whatsapp