Menu Close
സ്കോളര്ഷിപ്പുകൾക്കു അപേക്ഷ ക്ഷണിക്കുന്നു.
October 14, 2020

Janaprakasam

സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്

മാതാവോ , പിതാവോ ഇവർ രണ്ട്‌ പേരുമോ മരണമടഞ്ഞ കുട്ടികൾക്ക്‌ കേരള ഗവണ്മെന്റിന്റെ സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിനു ഈ അധ്യയന വർഷത്തെ (2020-21) അപേക്ഷ ക്ഷണിച്ചു .

അവസാന തീയതി :
2020 ഒക്ടോബർ 31
*******
അഞ്ചു വയസ്സിൽ താഴെ ഉള്ള കുട്ടികൾ നേരിട്ടും
ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ – ഗവൺമന്റ്‌ /എയ്ഡഡ്‌ – സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠിക്കുന്ന സ്ഥാപനമേധാവി വഴിയുമാണ് അപേക്ഷിക്കേണ്ടത്

പരമാവധി സ്‌കോളർഷിപ്പ് തുക ( പ്രതിവർഷം)

5 വയസ് വരെ : 3000/-

Std 1-5 : 3000/-

Std 6-10 : 5000/-

പ്ലസ് ടു /ഡിപ്ലോമ : 7500/-

ബിരുദതലം : 10,000/-

***********

താഴെ പറയുന്ന രേഖകൾ സ്ഥാപന മേധാവിക്ക്‌ സമർപ്പിക്കണം

(1) അപേക്ഷ

(2) ജീവിച്ചിക്കുന്ന രക്ഷിതാവിന്റെയും കുട്ടിയുടെയും പേരിൽ ദേശസാൽകൃത ബാങ്കിൽ എടുത്ത ജോയിന്റ്‌ അക്കൗണ്ട്‌

(3) കുട്ടിയുടെ ആധാർ കാർഡിന്റെ പകർപ്പ്‌

(4) ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ്‌/ കാർഡ്‌ എ.പി.എൽ ആണെങ്കിൽ വില്ലേജ്‌ ഓഫീസറിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം

( ഗ്രാമപ്രദേശങ്ങളിൽ 20,000/- രൂപ വരെയും നഗരപ്രദേശങ്ങളിൽ 22,375/- രൂപ വരെയും ആണ് വരുമാന പരിധി)

(5) മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്

ശ്രദ്ധിക്കുക
———–
അഞ്ച് വയസിൽ താഴെ ഉള്ള ഇത്തരം കുട്ടികൾക്കും ഈ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. അവർ മാത്രം സാമൂഹിക സുരക്ഷ മിഷൻ നൽകുന്ന മാർഗ്ഗ നിർദ്ദേശമനുസരിച്ച് നേരിട്ട് അപേക്ഷ നൽകേണ്ടതാണ്.
( വെബ് സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്തു അതിൽ
ജില്ലാ ശിശുക്ഷേമ സമിതിയുടെ ശുപാർശയോട്‌ കൂടി നേരിട്ട് അപേക്ഷിക്കണം )

***********
ഈ തന്നിരിക്കുന്ന വിവരങ്ങൾ പ്രാഥമിക കാര്യങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക്

Phone-18001201001
( Toll free )
0471 2341200

www.kssm.ikm.in

snehapoorvamonline@gmail.com

…………………………………………………………………………………………………………………………………..

ഒറ്റ പെണ്‍കുട്ടി സ്കോളര്‍ഷിപ്പ്


ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന കുടുംബത്തിലെ ഒറ്റപെണ്‍കുട്ടിക്ക് ലഭിക്കുന്ന സിബിഎസ്ഇ സ്കോളര്‍ഷിപ്പാണിത്.

വെബ്സൈറ്റ് : www.cbse.nic.in

ബിരുദാനന്തര കോഴ്സുകള്‍ ചെയ്യുന്ന ഒറ്റപെണ്‍കുട്ടിക്ക് ലഭിക്കുന്ന മറ്റൊരു സ്കോളര്‍ഷിപ്പാണ് ഇന്ദിരാഗാന്ധി പോസ്റ്റ്‌ ഗ്രാജുവേറ്റ് സ്കോളര്‍ഷിപ്പ്.

വെബ്സൈറ്റ് : www.ugc.ac.in/sgcl

………………………………………………………………………………………………………………………………………….

ഡിസ്ട്രിക്റ്റ് മെറിറ്റ്‌ സ്കോളര്‍ഷിപ്പ്


സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നല്‍കി വരുന്ന സ്കോളര്‍ഷിപ്പാണിത്. എസ്.എസ്.എല്‍.സി കേരള ബോര്‍ഡ് എക്സാമിനേഷനില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഹയര്‍ സെക്കണ്ടറി/വിഎച്ച്എസ്സി/ഐടിഐ/പോളിടെക്നിക്കില്‍ പഠിക്കുന്നവര്‍ക്കാണ് ഈ സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. 1250 രൂപയാണ് വാര്‍ഷിക സ്കോളര്‍ഷിപ്പ്‌.

വെബ്സൈറ്റ് : www.dcescholarship.gov.in

Share on facebook
Share on twitter
Share on whatsapp