Menu Close
കാർലോ അക്യുറ്റീസ്, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
October 10, 2020

Janaprakasam

അസീസ്സി: തിരുവോസ്തി രൂപനായ കര്‍ത്താവിനെ പ്രഘോഷിക്കുവാന്‍ ഓണ്‍ലൈന്‍ സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് തന്റെ കൊച്ചു ജീവിതം ധന്യമാക്കി സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട കാര്‍ളോ അക്യൂറ്റിസിനെ ഇന്നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഇന്നു റോം സമയം വൈകീട്ട് 4.30ന് (ഇന്ത്യന്‍ സമയം രാത്രി ഏട്ടു മണി) അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽവെച്ചാണ് പ്രഖ്യാപനം നടക്കുക. 

യുവജന സിനഡിന് ശേഷം പ്രസിദ്ധപ്പെടുത്തിയ ക്രിസ്തുസ് വീവിത് എന്ന പാപ്പയുടെ അപ്പസ്തോലിക പ്രബോധനത്തിൽ യുവജനങ്ങളുടെ മാതൃകയായി കാർലോ അക്യൂട്ടീസിനെ പാപ്പ ചൂണ്ടികാണിക്കുന്നു.

അർബുദ രോഗം ബാധിച്ചു പതിനഞ്ചാം വയസ്സിൽ മിലാനിൽ വെച്ച് മരണപ്പെട്ട കാർലോയെ പാപ്പാ 2018 ജൂലൈ അഞ്ചാം തീയതി ധന്യ പദവിയിലേക്ക് ഉയർത്തിയിരുന്നു.

ഒരു കമ്പ്യൂട്ടർ പ്രതിനിധിയായിരുന്ന കാർലോയുടെ സാന്നിധ്യവും സേവനവും ഡിജിറ്റൽ ലോകത്തിലും സാമൂഹിക നെറ്റ് വർക്കുകളിലും വലിയ സ്വാധീനം നൽകിയെന്നും നവീനമായ ആശയവിനിമയ സംവിധാനങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കാനും മൂല്യങ്ങളെ പകർത്താനും കാർലോയ്ക്ക് കഴിഞ്ഞുവെന്നും പാപ്പാ തന്റെ അപ്പസ്തോലിക പ്രബോധനത്തിൽ വ്യക്തമാക്കുന്നു.

ഒക്ടോബർ 10 ശനിയാഴ്ച ,ഇന്ത്യൻ സമയം വൈകിട്ട് 8.00 ന് കർദ്ദിനാൾ മാർ എമേരിറ്റ് അഗുസ്റ്റീനോ വല്ലീനി യുടെ നേതൃത്വത്തിൽ അസ്സീസിയിൽ വച്ചു തിരുക്കർമ്മങ്ങൾ നടക്കുന്നു( റോമിലെ സഹായ മെത്രാൻ ). കാർലോ അക്യുറ്റീസ്, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് നയിക്കുന്ന പുണ്ണ്യദിനം 10th October ഈ പുണ്ണ്യദിനത്തിൽ ലോകമെമ്പാടുമുളള യുവജനങ്ങൾക്ക് വേണ്ടി ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കാം.

Share on facebook
Share on twitter
Share on whatsapp