Janaprakasam
അസീസി(ഇറ്റലി): സാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതുന്ന ‘ഫ്രത്തേല്ലി തൂത്തി (എല്ലാവരും സഹോദരര്‍)’ എന്ന പുതിയ ചാക്രികലേഖനം ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ചു. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ സാഹോദര്യസങ്കല്പത്തില്നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു മാര്‍പാപ്പ ഇതു തയാറാക്കിയത്. ഇന്നലെ മാര്‍പാപ്പ അസീസിയില്‍ വിശുദ്ധന്റെ കബറിടത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് ചാക്രികലേഖനത്തില്‍ ഒപ്പുവച്ചു. ഇന്നലെ വിശുദ്ധന്റെ ചരമദിനം കൂടിയായിരുന്നു.
ദൈവമക്കളും സഹോദരരും എന്ന നിലയില്‍ മനുഷ്യര്‍ക്കുള്ള സാമൂഹികവും രാഷ്ട്രീയവും സാന്പത്തികവുമായ ചുമതലകള്‍ ചാക്രികലേഖനത്തില്‍ വിശദീകരിക്കുന്നു. മനുഷ്യന്റെ തുല്യതയും മഹത്വവും, പാവങ്ങളോടുള്ള പക്ഷംചേരല്‍, മനുഷ്യന്റെ കൂട്ടായ്മ തുടങ്ങി മാര്‍പാപ്പയുടെ ഇഷ്ടവിഷയങ്ങളും കൈകാര്യം ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണവും സമാധാനസംസ്ഥാപനത്തിനുള്ള ചുമതലയുമാണ് മറ്റു രണ്ടു വിഷയങ്ങള്‍.
Share on facebook
Share on twitter
Share on whatsapp