Menu Close
പു​​​തി​​​യ ചാ​​​ക്രി​​​ക​​​ലേ​​​ഖ​​​നം
October 4, 2020

Janaprakasam

അ​​​സീ​​​സി(​​​ഇ​​​റ്റ​​​ലി): സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ സ​​​ന്ദേ​​​ശം വി​​​ളി​​​ച്ചോ​​​തു​​​ന്ന ‘ഫ്ര​​​​ത്തേ​​​​ല്ലി തൂ​​​​ത്തി (എ​​​​ല്ലാ​​​​വ​​​​രും സ​​​​ഹോ​​​​ദ​​​​ര​​​​ര്‍)’ എ​​​ന്ന പു​​​തി​​​യ ചാ​​​ക്രി​​​ക​​​ലേ​​​ഖ​​​നം ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. അ​​​സീ​​​സി​​​യി​​​ലെ വി​​​ശു​​​ദ്ധ ഫ്രാ​​​ന്‍​​​സി​​​സി​​​ന്‍റെ സാ​​​ഹോ​​​ദ​​​ര്യ​​​സ​​​ങ്ക​​​ല്പ​​​ത്തി​​​ല്‍​​​നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ള്‍​​​ക്കൊ​​​ണ്ടാ​​​ണു മാ​​​ര്‍​​​പാ​​​പ്പ ഇ​​​തു ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. ഇ​​​ന്ന​​​ലെ മാ​​​ര്‍​​​പാ​​​പ്പ അ​​​സീ​​​സി​​​യി​​​ല്‍ വി​​​ശു​​​ദ്ധ​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​ല്‍ ദി​​​വ്യ​​​ബ​​​ലി അ​​​ര്‍​​​പ്പി​​​ച്ചു.​​​ തുട​​​ര്‍​​​ന്ന് ചാ​​​ക്രി​​​ക​​​ലേ​​​ഖ​​​ന​​​ത്തി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ചു. ഇ​​​ന്ന​​​ലെ വി​​​ശു​​​ദ്ധ​​​ന്‍റെ ച​​​ര​​​മ​​​ദി​​​നം കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു.

ദൈ​​​വ​​​മ​​​ക്ക​​​ളും സ​​​ഹോ​​​ദ​​​ര​​​രും എ​​​ന്ന നി​​​ല​​​യി​​​ല്‍ മ​​​നു​​​ഷ്യ​​​ര്‍​​​ക്കു​​​ള്ള സാ​​​മൂ​​​ഹി​​​ക​​​വും രാ​​​ഷ്‌​​​ട്രീ​​​യ​​​വും സാ​​​ന്പ​​​ത്തി​​​ക​​​വു​​​മാ​​​യ ചു​​​മ​​​ത​​​ല​​​ക​​​ള്‍ ചാ​​​ക്രി​​​ക​​​ലേ​​​ഖ​​​ന​​​ത്തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു. മ​​​​നു​​​​ഷ്യ​​​​ന്‍റെ തു​​​​ല്യ​​​​ത​​​​യും മ​​​​ഹ​​​​ത്വ​​​​വും, പാ​​​​വ​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള പ​​​​ക്ഷം​​​​ചേ​​​​ര​​​​ല്‍, മ​​​​നു​​​​ഷ്യ​​​​ന്‍റെ കൂ​​​​ട്ടാ​​​​യ്മ തു​​​ട​​​ങ്ങി മാ​​​ര്‍​​​പാ​​​പ്പ​​​യു​​​ടെ ഇ​​​ഷ്ട​​​വി​​​ഷ​​​യ​​​ങ്ങ​​​ളും കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്നു. പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണ​​​​വും സ​​​​മാ​​​​ധാ​​​​ന​​​​സം​​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു​​​​ള്ള ചു​​​​മ​​​​ത​​​​ല​​​​യു​​​​മാ​​​​ണ് മ​​​​റ്റു ര​​​​ണ്ടു വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍.

Share on facebook
Share on twitter
Share on whatsapp