ആഗ്നസ് ലോറൻസ് 2020 September-Page 7
മനുഷ്യനോളം തന്നെ പഴക്കമുണ്ട് ആശയവിനിമയത്തിനും. കാടിനെയും, നാടിനെയും തൊട്ടറിഞ്ഞ ആദിമ മനുഷ്യര്‍ക്ക് പ്രകൃതിയും അതിലെ ചെറു ചലനങ്ങള്‍ പോലും ആശയവിനിമയത്തിനുള്ള ഉപാധിയായിരുന്നു. ആദ്യകാലത്തെ ലിഖിത ഭാഷ യായ ചിത്രരൂപങ്ങളില്‍ നിന്ന്, മനുഷ്യമസ്തിഷ്കത്തിന്റെ വികസനം ഒട്ടനവധി വിനിമയോപാധികളെ നമുക്കു മുന്നില്‍ തുറന്നുവെച്ചു. രാജാവിന്റെ സന്ദേശങ്ങള്‍ കൈമാറിയിരുന്നവരും, പെരുമ്പറ മുഴക്കി വിളംബരം ചെയ്തിരുന്നവരും, അഞ്ചലോട്ടക്കാരുമെല്ലാം സന്ദേശങ്ങള്‍ കൈമാറിയിരുന്ന പണ്ടു കാലത്തു നിന്നും, അതിവേഗം ആശയവിനിമയം നടത്തുന്ന ഇന്നത്തെ സാഹചര്യം സംജാതമാക്കിയത് ഇന്റര്‍നെറ്റിന്റെ ഉ ത്ഭവം തന്നെയാണ്.
വാര്‍ത്താവിനിമയ രംഗ ത്ത്, എന്തിന് മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ തന്നെ സ്ഫോടനാത്മകമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ വേള്‍ഡ് വൈഡ് വെബ് എന്ന ഈ നൂതന ശൃംഖലയ്ക്ക് കഴിഞ്ഞു. അത് മനുഷ്യര്‍ക്കു മുന്നില്‍ തുറന്നിട്ട വാതായനങ്ങള്‍ നിരവധിയാണ്. കംപ്യൂട്ടറിന്റെ എല്ലാ സാങ്കേതിക വിദ്യകളെയും ചെറിയൊരു ചിപ്പില്‍ ഒതുക്കി, ടാ ബുകളായും സ്മാര്‍ട്ട് ഫോണുകളായും രൂപം മാറിയപ്പോള്‍ അത് വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരിലും എത്തിച്ചേര്‍ന്നു. സൈബര്‍ ലോകത്തെ ഇത്തരം മുന്നേറ്റങ്ങള്‍ പക്ഷേ പലതരം ചതിക്കുഴികളെ ഉള്ളില്‍ ഒളിപ്പിച്ചുകൊണ്ടായിരുന്നു.
ആശയങ്ങളെ ആശയങ്ങ ള്‍ കൊണ്ട് നേരിട്ടിരുന്ന കേരളത്തിലെ ഭാഷാസംസ്കാരവും വാര്ത്താവിനിമയോപാധിക ളും, ഇന്ന് സൈബര്‍ ലോക ത്തെ നിഴല്യുദ്ധങ്ങളിലേക്കാണ് മനുഷ്യരെ മുഴുവന്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. അനിവാര്യവും ശക്തവുമായ ആശയങ്ങ ള്‍ സാധാരണക്കാരിലേക്കെത്തിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി അപകടകരമാംവിധം മാറിയിരിക്കുന്നു. ആശയങ്ങള്‍ പങ്കുവയ്ക്കപ്പെടുന്ന നവമാധ്യമങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരുന്ന് ആക്രമിക്കാന്‍ വെമ്പുന്ന ഒരുകൂട്ടം സൈബര്‍ ഗുണ്ടകള്‍ തന്നെ നമ്മുടെ ഇടയില്‍ ഉണ്ട്.
ആരെയെങ്കിലും ആക്രമിക്കാന്‍ അനുചിതമായ അല്ലെങ്കില്‍ അശ്ലീല ഭാഷ ഉപയോഗിക്കുന്ന flaming, അനുചിതമായ, വെറുപ്പുളവാക്കുന്ന, വേദനിപ്പിക്കുന്ന സന്ദേശങ്ങള്‍ ആവര്‍ത്തിച്ച് അയക്കുന്ന harassing, ഒരു വ്യക്തിയുടെ രഹസ്യമോ, വ്യക്തിഗത വിവരങ്ങളോ ഒരു പൊതുവേദിയില്‍ പങ്കിടുന്ന outing, മറ്റൊരാളുടെ പ്രശസ്തിക്ക് കേടുവരുത്തുക, അല്ലെങ്കില്‍ അവരെക്കുറിച്ചുള്ള യഥാര്‍ത്ഥ, അല്ലെങ്കില്‍ കെട്ടിച്ചമച്ച വിവരങ്ങള്‍ പങ്കിടാനായ് മറ്റൊരാളായ് വേഷമിടുന്ന impersonation, വ്യക്തികളെ ഭയപ്പെടുത്തുകയോ, ഉപദ്രവിക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ സന്ദേശങ്ങള്‍ അയക്കുന്ന stalking, സാമൂഹമാധ്യമങ്ങളില്‍ ആക്ഷേപഹാസ്യ രൂപേണ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന trolling, ഒരു വ്യക്തി ഉപയോഗിക്കുന്ന അക്കൗണ്ടില്‍ കയറി ആ വ്യക്തിയുടെ പേരില്‍ അശ്ലീല ചിത്രങ്ങ ളും സന്ദേശങ്ങളും പരസ്യപ്പെടുത്തുന്ന fraping എന്നിങ്ങനെ സൈബര്‍ ആക്രമണങ്ങള്‍ പലരുടേയും മൗനാനുവാദത്തോടെയും അല്ലാതെയും ശക്തിയാര്‍ജിച്ചു കൊണ്ടിരിക്കുന്നു. കേരളാ പോലീസ് ആക്ട്, IPC യിലെ വിവിധ വകുപ്പുകള്‍, IT ആക്ട് എന്നിവ പ്രകാരം കേസുകള്‍ എടുക്കാമെങ്കിലും പലപ്പോഴും നടന്നുവരുന്ന തണുപ്പന്‍ നടപടിക്രമങ്ങള്‍ മേല്പറഞ്ഞ സൈബര്‍ ബുള്ളിയിംഗുകളെ വൈറസിനേക്കാള്‍ അക്രമകാരിയാക്കുന്നുവെന്ന് പറയാതെ വയ്യ.
ക്രൈസ്തവ സഭയുടെ നേ ര്ക്കുള്ള സൈബര്‍ ആക്രമണങ്ങള്‍ നാള് തോറും കരുത്താര്‍ജിക്കുകയാണ്. വൈദികരും സന്യസ്തരും അല്മായരും സഭയുടെ നെടുംതൂണുകളായിരിക്കെ അവരെ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്താല്‍ സഭയെ ഇല്ലാതാ ക്കാം എന്ന തെറ്റിദ്ധാരണ പലരുടെയും മനസ്സിലുണ്ട്. സ്നേഹത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ സഭയുടെ ആതുരസേവനങ്ങളിലും മിഷന് പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും അസഹിഷ്ണുക്കളായ ചില സൈബര്‍ രോഗികള്‍ നടത്തുന്ന മാനസിക വിഭ്രാന്തികളാണ് സഭയുടെ നേര്‍ക്ക് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത്. നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നില്‍ നിലനില്ക്കുന്നു. യഥാര്‍ത്ഥമായ വസ്തുതകളെ വെട്ടി മാറ്റി, മറ്റു പല തും തിരുകിക്കയറ്റി എഡിറ്റ് ചെയ്ത് സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ഇത്തരം സൈബര്‍ ഗുണ്ടകള്‍ ചെയ്യുന്നത്. അധികാര രാഷ്ട്രീയത്തിലിരിക്കുന്നവര് തങ്ങളുടെ നിലനില്പി നും തുടര്വാഴ്ച്ചയ്ക്കുമായി ഇ ത്തരം ആക്രമണങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്നത് ഏറെ വേദനാജനകവും ആശങ്കാവഹവുമാണ്.
അവതരിപ്പിക്കുന്ന വിഷയത്തെക്കുറിച്ച് ആധികാരികമായ അറിവില്ലാതെ ചര്‍ച്ചകളില്‍ വന്നിരുന്നും, ഫെയ്സ്ബുക്ക്- വാട്സാപ്പ് പോസ്റ്റുകളിട്ടും സ ഭയെ താറടിക്കാന്‍ ബദ്ധശ്രദ്ധരായവര്‍ സാധാരണക്കാരുടെ കണ്ണുകളെ പലപ്പോഴും മൂടിക്കെട്ടാന്‍ പരിശ്രമിക്കുന്നു. ഇവിടെയാണ് ക്രൈസ്തവരായ നമ്മള് ഉണര്‍ന്നു പരിശ്രമിക്കേണ്ടത്. സംഘടിതമായ ഇത്തരം ആക്രമണങ്ങളുടെ അടിവേരൂകള് തന്നെ പിഴുതെറിയേണ്ടിയിരിക്കുന്നു. സഭാശുശ്രൂഷകളില്‍ അസ്വസ്ഥത പൂണ്ടവര്‍ മതവികാരത്തെ വ്രണപ്പെടുത്തി തെറ്റിദ്ധാരണ പരത്തുമ്പോള്‍ അതിനെതിരെ ക്രൈസ്തവര്‍ ഭിന്നിപ്പും രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായി അണിനിരക്കുക തന്നെ വേണം.
വിനോദമാധ്യമങ്ങളായ സി നിമ പോലുള്ളവയും സഭയേ യും സഭയുടെ കൂദാശകളേയും സമര്‍പ്പിതരേയും തികച്ചും അവഹേളിക്കുന്ന തരത്തില്‍ കഥകളൊരുക്കുന്നു. ‘വിശുദ്ധ’നില് ആരംഭിച്ച് ‘ട്രാന്‍സ്’ല്‍ എത്തി നില്ക്കുന്നു. സിനിമകളിലെ കടന്നാക്രമണങ്ങള്‍. വിശുദ്ധ ബൈ ബിളിലെ ചില വാക്യങ്ങള്‍ മാത്രമെടുത്ത് ക്രൂരതകളെ ന്യായീകരിക്കുന്ന തരത്തില്‍ വ്യംഗ്യാര്‍ത്ഥങ്ങള്‍ ജനിപ്പിക്കുന്ന സ്ക്രിപ്റ്റുകളും അനവധിയാണ്. പുതിയ നവോത്ഥാന നായകരെ ഉയര്‍ത്തികൊണ്ടുവരാന്‍ സിനിമാ ലോകത്തെ തന്നെ ചിലര്‍ വിലക്കെടുക്കുന്നു എന്നത് പുതിയൊരു യാഥാര്‍ത്ഥ്യമാണ്.
താരമൂല്യത്തെ ഇതിനായി തിരഞ്ഞെടുക്കുമ്പോ ള്‍ ഇത്തരം സിനിമകള്‍ കണ്ട് അതിനെ വാഴ്ത്തുകയല്ല പ്രതിരോധിക്കുകയാണ് ക്രൈസ്തവരായ യുവജനങ്ങള്‍ ചെയ്യേണ്ടത്. മണ്ണിലെ താരങ്ങളെയല്ല മനുഷ്യ രക്ഷയ്ക്കായി ക്രൂശിതനായ ദൈവത്തെ ഹൃദയത്തില്‍ ചേര്‍ത്തു വയ്ക്കാന്‍ യുവജനങ്ങള്‍ ഇനിയും വളരേണ്ടിയിരിക്കുന്നു. ഇത്തരം സിനിമകളേയും ഫെയ്സ്ബുക്കിലും വാട്സാപ്പിലും വരുന്ന ഫോര്‍വേഡ് മെസ്സേജുകളെയും കേവലം വൈറലാക്കി ഫോര്‍വേഡ് ചെയ്യുക എന്നയാന്ത്രികമായ ദൗത്യത്തിലേക്കല്ല നമ്മള് വളരേണ്ടത്. മറിച്ച് ഇ ത്തരം സംഘടിത ആക്രമണങ്ങളുടെ നേര്‍ക്ക് എവിടെ നിന്ന് എങ്ങനെ തുടങ്ങണം എന്ന് കൂട്ടായിചിന്തിക്കുകയും ക്രി യാത്മകമായി പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്.