Menu Close
ഹാഗിയ സോഫിയ ക്രൈസ്തവ നെഞ്ചിലെ തീക്കനല്‍
September 1, 2020

ഫാ. തോം കിഴക്കേടത്ത് 2020 September-Page 6

മുദ്രത്തെ കുറിച്ചുള്ള ചിന്ത എന്നെ ഇസ്താംബൂളിലേക്ക് കൊണ്ടുപോകുന്നു. ഞാന്‍ ഹാഗിയ സോഫിയെക്കുറിച്ച് ചിന്തിക്കുകയാ ണ്. എനിക്ക് വളരെ ദുഃഖം തോന്നുന്നു.” ഫ്രാന്‍സിസ് മാര്‍പാപ്പയുടേതാണീ വാക്കുകള്‍. മതേതരത്വത്തിനും മതസഹിഷ്ണുതയ്ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ സാക്ഷ്യമാണ് ഹാഗിയ സോഫിയ. റോമില്‍ സെ ന്‍റ് പീറ്റേഴ്സ് ബസിലിക്ക പണിയുന്നതുവരെ ലോകത്തില്‍ ക്രൈസ്തവ മാനവികതയുടെ മുഖമായിരുന്നു, ആയിരം വര്‍ഷത്തോളം ഏറ്റവും വലിയ കത്തീഡ്രല്‍ ആയിരുന്ന ഹാഗിയ സോ ഫിയ. ഇന്നവിടെനിന്ന് ബാങ്കുവിളികളും നിസ് ക്കാര ധ്വനികളും മുഴങ്ങുമ്പോള്‍, ക്രൈസ്ത വരുടെ ചങ്കു കലങ്ങുന്നതിന്‍റെ കാരണമറിയ ണമെങ്കില്‍ അതിന്‍റെ ചരിത്ര വഴികള്‍ പരിശോ ധിച്ചാല്‍ മതിയാകും.
കോണ്‍സ്റ്റാന്‍റിനോപ്പിള്‍
റോമന്‍ സൈന്യാധിപനായിരുന്ന കോണ്‍സ്റ്റന്‍റൈന്‍, എ.ഡി.306ല്‍ അധികാരം പിടിച്ചട ക്കി, റോമന്‍ ചക്രവര്‍ത്തിയായി. മെഡിറ്ററേനിയ നു ചുറ്റുമായി വ്യാപിച്ചു കിടന്നിരുന്ന സാമാജ്യ ത്തിന്‍റെ കിഴക്കേ പകുതിയിലും ഒരു ഭരണകേ ന്ദ്രം വേണമെന്നാഗ്രഹിച്ച അദ്ദേഹം, ഏഷ്യാ മൈനറിലെ (തുര്‍ക്കി) നഗരമായ ബൈസാന്‍ ഷ്യമാണ് അതിനായി തെരഞ്ഞെടുത്തത്. പി ന്നീട് തന്‍റെ പേരുതന്നെ നല്‍കി നഗരത്തെ കോ ണ്‍ സ്റ്റാന്‍റിനോപ്പിള്‍ എന്നു പുനര്‍നാമകരണം ചെയ്തു. അവിടെ ഒരു കൊട്ടാരവും അദ്ദേഹം പണിതീര്‍ത്തു. പില്‍ക്കാലത്ത് 395ല്‍ റോമന്‍ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍, കി ഴക്കുള്ള ബൈസന്‍റൈന്‍ സാമാജ്യത്തിന്‍റെ ത ലസ്ഥാനം സ്വാഭാവികമായും കോണ്‍സ്റ്റാന്‍റിനോപ്പിളായിരുന്നു. സാമാജ്യം വിഭജിക്കപ്പെട്ട പ്രകാരം തന്നെ ക്രൈസ്തവ സഭയും കിഴക്കും പടിഞ്ഞാറുമായി തിരിഞ്ഞ് വളരാനാരംഭിച്ച തും പില്ക്കാല ചരിത്രം. കിഴക്കന്‍ സഭയുടെ ആസ്ഥാനം സ്വാഭാവികമായും കോണ്‍സ്റ്റാന്‍റി നോപ്പിളായിരുന്നു.
ഹാഗിയ സോഫിയ വരെ
റോമന്‍ സാമ്രാജ്യത്തില്‍ ക്രൈസ്തവര്‍ നേരിട്ടിരുന്ന ക്രൂരമായ മതമര്‍ദ്ദനത്തിന് അറു തി വരുത്തിയത് കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ ത്തി 313ല്‍ പുറപ്പെടുവിച്ച എഡിക്ട് ഓഫ് മി ലാനാണ്. അതുവഴി ക്രൈസ്തവര്‍ക്ക് ആരാ ധനാ സ്വാതന്ത്യവും ദേവാലയ നിര്‍മാണത്തി നുള്ള അനുവാദവും ലഭിച്ചു. കോണ്‍സ്റ്റാന്‍റി നോപ്പിളിലടക്കം പ്രധാന നഗരങ്ങളിലെല്ലാം ദേവാലയങ്ങള്‍ നിര്‍മിക്കുവാനും അദ്ദേഹം മു ന്‍കൈ എടുത്തു. തന്‍റെ മരണക്കിടക്കയില്‍ ജ്ഞാനസ്നാനം സ്വീകരിച്ചാണ് അദ്ദേഹം 337 ല്‍ വിട പറഞ്ഞത്.
കോണ്‍സ്റ്റന്‍റൈന്‍ തന്‍റെ പുതിയ കൊട്ടാരത്തിന് സമീപം നിര്‍മ്മിച്ച ആലയം, കോണ്‍സ്റ്റന്‍റൈന്‍ രണ്ടാമന്‍, 360 ല്‍ ‘മാഗ്ന എക്ലേസിയ’ എന്ന പേരില്‍ പുതുക്കിപ്പണിതു. 440 ല്‍ കത്തി നശിച്ച ആലയം തിയോഡോഷ്യസ് രണ്ടാമന്‍ വീണ്ടും നിര്‍മിച്ചുവെങ്കിലും കലാപത്തില്‍ അ ത് നശിപ്പിക്കപ്പെട്ടു.
എ. ഡി. 532 ല്‍ ബൈസന്‍റൈന്‍ സാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന ജെസ്റ്റീനിയന്‍ ഹാ ഗിയ സോഫിയ എന്ന പേരില്‍ കലാപരമായും നിര്‍മാണ വൈദഗ്ദ്യത്തിലും സര്‍വാതിശയി യായ ഒരു ദേവാലയം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും 537 ഡിസംബര്‍ 27 ന് ഇന്നു കാണുന്ന ദേവാലയത്തിന്‍റെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. 102 അടി വ്യാസത്തിലുള്ള ഡോം ആ യിരുന്നു വലിയ വിസ്മയഹേതു. സോളമന്‍ നിര്‍ മ്മിച്ച ആലയത്തെ താന്‍ പരാജയപ്പെടുത്തി എ ന്നാണ് അദ്ദേഹം വിലയിരുത്തിയത്.
ചരിത്രത്തിന് സാക്ഷിയായി
നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് ഹാഗിയ സോഫിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബൈസ ന്‍റൈന്‍ ചക്രവര്‍ത്തിമാരുടെ കിരീടധാരണങ്ങള്‍ ക്കും തിരുസ്സഭയുടെ സൂനഹദോസുകള്‍ക്കും യുദ്ധങ്ങളില്‍ നേടിയ വിജയത്തിന്‍റെ ആഘോ ഷങ്ങള്‍ക്കും ദേവാലയം വേദിയായി.
726-846 വരെ സഭയില്‍ തീവ്രത പ്രാപിച്ച ‘ഐ ക്കണോക്ലാസ’ത്തിനും ദേവാലയം ഇരയായി. ഐക്കണുകളുടെ ഉപയോഗം ക്രൈസ്തവ വി രുദ്ധമാണെന്ന വാദമാണിത്. നിരവധി ഐക്ക ണുകള്‍ ഇക്കാലത്ത് നശിപ്പിക്കപ്പെട്ടു. കാല ങ്ങ ള്‍ക്കു ശേഷമാണ് അവ പുനരുദ്ധരിക്ക പ്പെട്ടത്.
1054ല്‍ തിരുസ്സഭയിലുണ്ടായ പിളര്‍പ്പിന് കോ ണ്‍സ്റ്റാന്‍റിനോപ്പിള്‍ വേദിയായി. ‘വലിയ ശീശ്മ’ എന്നറിയപ്പെടുന്ന വിഭജനത്തിന്‍റെ ഭാഗമായി കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയാര്‍ക്കീസിന്‍റെ നേതത്വത്തില്‍ ഓര്‍ത്തഡോക്സ് സഭ കത്തോ ലിക്ക സഭയില്‍നിന്ന് വേര്‍പിരിയുന്നതിനും പാത്രിയാര്‍ക്കീസിന്‍റെ ആസ്ഥാന ദേവാലയ മായ ഹാഗിയ സോഫിയ സാക്ഷിയായി. പി ന്നീട് ചെറിയ ഒരു ഇടക്കാലത്ത് റോമന്‍സഭയു ടെ കത്തീഡ്രലായത് ഒഴിച്ചു നിര്‍ത്തിയാല്‍ ഓ ട്ടോമന്‍ ആക്രമണം വരെ ഹാഗിയ സോഫിയ കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആ സ്ഥാന ദേവാലയമായിരുന്നു.
കറുത്ത അധ്യായത്തിലേക്ക്
1453 ല്‍ ഓട്ടോമന്‍ സുല്‍ത്താന്‍ മൊഹമ്മദ് രണ്ടാമന്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പിടിച്ചടക്കി. ദേവാലയത്തിന്‍റെ മനോഹാരിതയില്‍ ആ കൃഷ്ടനായ അദ്ദേഹം, ഹാഗിയ സോഫിയയെ തന്‍റെ രാജകീയ മോസ്ക് ആയി മാറ്റി. ദേവാലയ ചിത്രങ്ങളിലെ മുഖങ്ങള്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് മറച്ചു കളഞ്ഞു. പിന്നീട് അധികാ രത്തില്‍ വന്നവര്‍ മിനാരങ്ങളും ചില അനുബ ന്ധ എടുപ്പുകളും ചേര്‍ത്ത് നിര്‍മിതി, കാഴ്ചയി ലും മോസ്ക്കാണെന്ന് ഉറപ്പുവരുത്തി.
1739 ല്‍ മെഹമൂദ് ഒന്നാമന്‍ ഖുറാന്‍ സ്കൂള്‍, ലൈബ്രറി എന്നിവ അനുബന്ധമായി പണിത് അതിനെ സാമൂഹിക കേന്ദ്രമാക്കി വികസിപ്പിച്ചു. 1934 ല്‍ തുര്‍ക്കി പ്രസിഡന്‍റ് മുസ്തഫാ കമാല്‍ അത്താത്തുര്‍ക്കിന്‍റെ ഭരണകാലത്ത് മോസ്കിനെ ‘അയാ സോഫിയ’ എന്ന പേരില്‍ മ്യൂസിയമാക്കി മാറ്റുകയാണുണ്ടായത്. യു.എന്നിന്‍റെ പൈതൃക പട്ടികയില്‍ ഇടം നേടിയ മ്യൂസിയത്തില്‍ 1993ല്‍ പുനരുദ്ധാരണ നടപടികള്‍ ആരംഭിച്ചു.
റെസവ് തയെബ് എര്‍ദോവാന്‍ പ്രസിഡന്‍റാ യി അധികാരത്തില്‍ എത്തിയതിന് ശേഷം തുര്‍ക്കിയില്‍ ഇസ്ലാം രാഷ്ട്രീയത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചു. ഇത് ഹാഗിയ സോഫിയയിലും പ്രതിഫലിച്ചു. മ്യൂസിയമായി മാറ്റിയ 1934ലെ തീരു മാനം തെറ്റായിരുന്നുവെന്നും അതിനാല്‍ അത് വീണ്ടും മുസ്ലീം പള്ളിയാക്കി മാറ്റണമെന്നും തുര്‍ക്കിയിലെ പരമോന്നത കോടതി, 2020 ജൂലൈ 10 ന് വിധി പ്രസ്താവിച്ചതോടെ പുതിയ ഒരു അധ്യാ യം കുറിക്കപ്പെട്ടു. 2020 ജൂലൈ 24ന്, പ്രസിഡ ന്‍റിന്‍റെ സാന്നിധ്യത്തില്‍ ഹാഗിയ സോഫിയ യില്‍ പ്രാര്‍ഥനകള്‍ നടത്തിക്കൊണ്ട് ആ തീരു മാനം നടപ്പിലായപ്പോള്‍ അത് ക്രൈസ്തവരു ടെ ഇടനെഞ്ചില്‍ വീണ്ടും സഹനക്കനലായി.

Share on facebook
Share on twitter
Share on whatsapp