Menu Close
നന്മയുടെ കാണാക്കണ്ണികള്‍
September 1, 2020

മൂന്നാം വായന ഡോ. മാത്യു ഇല്ലത്തുപറമ്പില്‍ 2020 September-Page 6

“അവര്‍ പിതാവായ റവുവേലിന്‍റെയടുക്കല്‍ മടങ്ങിച്ചെന്നപ്പോള്‍ അവന്‍ ചോദിച്ചു: നിങ്ങള്‍ ഇന്ന് നേരത്തെ തിരിച്ചെത്തിയതെങ്ങനെ? അ വര്‍ പറഞ്ഞു: ഈജിപ്തുകാരനായ ഒരാള്‍ ഞ ങ്ങളെ ഇടയന്മാരില്‍നിന്ന് രക്ഷിച്ചു. അവന്‍ ഞങ്ങള്‍ക്കുവേണ്ടി വെള്ളംകോരി ആടുകള്‍ ക്ക് കുടിക്കാന്‍ കൊടുക്കുകപോലും ചെയ്തു” (പുറ 2:18-19).
ഒരാളുടെ പാദത്തില്‍ തേള്‍ കുത്തി. അയാള്‍ വേദനകൊണ്ട് പുളഞ്ഞു. തന്‍റെ പാദം വെള്ള ത്തില്‍ മുക്കിവക്കാന്‍ വേണ്ടി അയാള്‍ ഒരു അ രുവിയിലേക്ക് ഓടി. അവിടെയെത്തിയ അയാ ള്‍ കണ്ടത് ആ വെള്ളത്തില്‍ മുങ്ങിത്താഴുന്ന ഒരു കുട്ടിയെയാണ്. അയാള്‍ ആ കുട്ടിയെ പെ ട്ടെന്ന് വെള്ളത്തില്‍നിന്ന് വലിച്ചുകയറ്റി രക്ഷ പ്പെടുത്തി. ആ കുട്ടി പറഞ്ഞു, നിങ്ങളിവിടെ ഈ സമയം വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ശവമായി മാറിയിട്ടുണ്ടാകും. അയാള്‍ പറഞ്ഞു, ശരിക്കും ഞാനല്ല നിന്നെ രക്ഷപ്പെടുത്തിയത്. എന്നെ കുത്തിയ തേളാണ് നിന്‍റെ രക്ഷകന്‍. ആ വേദനയില്‍നിന്ന് കരകയറാന്‍ ഞാന്‍ ഇ വിടെയെത്തിയതുകൊണ്ടാണല്ലോ നീ രക്ഷ പ്പെട്ടത്.
ശല്യക്കാരായ ഇടയന്മാരില്‍നിന്ന് തങ്ങളെ രക്ഷിച്ച മോശയെക്കുറിച്ച് റവുവേലിന്‍റെ പെ ണ്‍മക്കള്‍ പറഞ്ഞു, ഒരു ഈജിപ്തുകാരന്‍ ഞ ങ്ങളെ രക്ഷിച്ചു. മോശ യഥാര്‍ഥത്തില്‍ ഒരു ഈ ജിപ്തുകാരനായിരുന്നില്ല, ഹെബ്രായനായി രുന്നു. പിന്നെ എന്തുകൊണ്ട് ആ പെണ്‍കുട്ടി കള്‍ അങ്ങനെ പറഞ്ഞു? റബ്ബിമാരുടെ പക്ഷമ നുസരിച്ച്, അതിനു കാരണമിതാണ്: ഇടയ ന്മാരില്‍നിന്ന് തങ്ങളെ രക്ഷിച്ച ചെറുപ്പക്കാര നായ മോശയോട് ആ പെണ്‍കുട്ടികള്‍ പറഞ്ഞു, ഈ ആപത്തില്‍ സഹായിച്ച നീ ഇനിയും ശ ക്തനായി മാറട്ടെ. ഇതുകേട്ട മോശ പറഞ്ഞു, ഞാനല്ല, ഞാന്‍ കൊന്ന ഈജിപ്തുകാരനാ ണ് നിങ്ങളെ രക്ഷിച്ചത്. ഈ മറുപടി തെറ്റിദ്ധ രിച്ചാണ് മോശയെ ആ പെണ്‍ കുട്ടികള്‍ ഈജി പ്തുകാരനായി മനസ്സിലാക്കിയതത്രേ. മോശ ആ മറുപടി കൊടുക്കാനുള്ള കാരണം പുറപ്പാ ടു പുസ്തകത്തിലുണ്ട്. ഒരു ഹെബ്രായനെ പ്ര ഹരിച്ച ഈജിപ്തുകാരനെ മോശ അടിച്ചു കൊ ന്നു. അതിന്‍റെ പേരില്‍ പിന്നീട് അവനു ഈജി പ്തു വിടേണ്ടിവന്നു (പുറ 2:11-15). അന്നത്തെ ആ കൊലപാതകം അവനെ മിദിയാനിലെത്തി ച്ചു; അതിപ്പോള്‍ ആ പെണ്‍കുട്ടികളെ സഹായി ക്കാനുള്ള നിമിത്തമായി മാറി; തേളിന്‍റെ കടി യേറ്റത് ഒരു ജീവന്‍ രക്ഷിക്കാന്‍ ഇടയാക്കിയ പോലെ. നന്മയുടെ കാണാക്കണ്ണികള്‍ വെളി പ്പെടുത്തുന്ന സംഭവമാണ് മോശ യുടെ ജീവി തം. സന്ദര്‍ഭം ജനിപ്പിക്കുന്ന നന്മകളുണ്ടെന്ന തിരിച്ചറിവ് വളരെ നല്ലതാണ്. നാം ചെയ്യുന്ന നന്മകളില്‍ വ്യക്തിനിഷ്ഠമായ മഹത്വത്തിന്‍റെ അവകാശമുദ്രകള്‍ വയ്ക്കാതിരിക്കാനും നാം സ്വീകരിക്കുന്ന കാണാനന്മകള്‍ മനസ്സിലാക്കാ നും ഇത് ഉപകരിക്കും.
കൊറോണക്കാലത്ത് വീട്ടിലിരുന്ന് മടുത്ത ഭര്‍ത്താവ് വീടും പരിസ്സരവും തട്ടിന്‍പുറവും മേ ല്‍ക്കൂരയും ടെറസ്സും അടിച്ചുവൃത്തിയാക്കുന്നു എന്ന് കരുതുക. വീട്ടിലിരുന്ന് മടുത്ത ഗൃഹനാ ഥന്‍റെ ഒരു നേരമ്പോക്ക്. സന്ദര്‍ഭം ജനിപ്പിച്ച ന ന്മയാണത്. ഒരു ഇടവക അതിന്‍റെ സുവര്‍ണ്ണ ജൂബിലിയിലേക്ക് പ്രവേശിക്കുന്നു. അപ്പോഴ ത്തെ വികാരിയച്ചന്‍ ജൂബിലി ആഘോഷങ്ങ ള്‍ ഭംഗിയായി നടത്തുന്നു. പിന്നീട് വരു ന്നയാള്‍ ക്ക് ആ അവസരമില്ല. സന്ദര്‍ഭങ്ങളില്‍ കാലവും സ്ഥലവും വ്യക്തിപരമായ അവസ്ഥയും എ ല്ലാം ഉള്‍പ്പെടും. ഇവയെല്ലാം പലപ്പോഴും നമ്മി ലെ നന്മകള്‍ പുറത്തെടുക്കാന്‍ അ വസരമാകും. അനേകം സന്ദര്‍ഭങ്ങളുടെ കാണാക്കണ്ണികള്‍ നമ്മിലെ നന്മ പ്രവൃത്തികള്‍ക്ക് പിന്നിലുണ്ട്. ന മ്മുടെ കേവല നിശ്ചയമോ നമ്മിലെ പുണ്യം മാ ത്രമോ അല്ല കാരണം. എത്ര ശക്തമായ പ്രകോ പനമുണ്ടായാലും ശാന്തതകൊണ്ട് അതിനെ നേരിടുന്നവരുണ്ട്. ചിലരില്‍ അത് പുണ്യമാ ണ്. ചിലരില്‍ അത് വെറും പ്രകൃതമാണ്. അ തായത്, ദേഷ്യപ്പെടാന്‍ പോലും ജന്മനാ മടിയു ള്ളയാള്‍ കരിങ്കല്ലിനു കാറ്റുപിടിച്ച മട്ടില്‍ ഇരി ക്കുന്നു എന്നേയുള്ളൂ. നമ്മളിലൂടെ നടക്കുന്ന എല്ലാ നന്മകളും നമ്മളുടെ പുണ്യയോഗ്യത യുടെ പട്ടികയില്‍ കയറണമെന്നില്ലെന്ന് ചു രുക്കം. ‘നാം ചെയ്യാന്‍ വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്ര വര്‍ത്തികള്‍ക്കായി യേശുക്രി സ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്”(എഫേ 2: 10). എങ്കില്‍ നമ്മിലെ നന്മകളെല്ലാം സന്ദര്‍ഭങ്ങളുടെ സൃഷ്ടി മാത്രമാണോ? അല്ല. സന്ദര്‍ഭം ഒത്തു വരുമ്പോള്‍ നന്മക്കുവേണ്ടി തീരുമാനം എടു ക്കുന്നതും അത് നന്നായി നിര്‍വഹിക്കുന്നതും വ്യ ക്തികളുടെ യോഗ്യത തന്നെയാണ്. കോറോണ ക്കാലത്ത് അധികസമയം ലഭിച്ച എല്ലാവരും സൃ ഷ്ടിപരമായി ആ സമയം ഉപയോഗിച്ചിട്ടില്ലല്ലോ.
ഇനി, നാം സ്വീകരിച്ചുകൊണ്ടിരിക്കുന്ന കാണാന്മകള്‍ തിരിച്ചറിയുന്നതും നല്ലതാണ്. ഉ ദാഹരണത്തിന്, വിദ്യാലയങ്ങള്‍ ചെയ്യുന്ന പ്രാ ഥമികസേവനമാണ് കുട്ടികളുടെ വിദ്യാഭ്യാസം. അതോടൊപ്പം അവര്‍ ഏറ്റെടുക്കുന്ന കാണാന ന്മയാണ് പകല്‍ മുഴുവനും കുട്ടികളുടെ ചുമതല യേല്ക്കുന്നത്. ഈ കൊറോണക്കാലത്ത് മക്ക ളുടെ തനിസ്വരൂപം സഹിക്കാന്‍ പാടുപെട്ട മാതാ പിതാക്കള്‍, അദ്ധ്യാപകര്‍ ചെയ്യുന്ന ഈ കാണാ നന്മയെ പലവട്ടം നമിച്ചിട്ടുണ്ടാകും. ദേവാലയ ങ്ങളില്‍ പോകുമ്പോള്‍ നാം കാണുന്നത് ദൈവ ത്തെ മാത്രമല്ലല്ലോ; മനുഷ്യരെയുമാണ്. നമ്മിലൂ ടെ സംഭവിക്കുന്ന നന്മകള്‍ ഊതിപ്പെരുപ്പിക്കാ തെയും നാം സ്വീകരിക്കുന്ന കാണാനന്മകള്‍ ഊതിപ്പറത്താതെയുമിരിക്കുന്നവര്‍ മോശയുടെ നവീന പതിപ്പുകളാണ്.

Share on facebook
Share on twitter
Share on whatsapp