Menu Close
ബീഗം ഹസ്രത്ത് മഹൽ സ്കോളര്‍ഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം.
October 3, 2020

Janaprakasam

പാലക്കാട് : കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികൾക്കായുള്ള ബീഗം ഹസ്രത്ത് മഹൽ (മൗലാനാ ആസാദ്) സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് സ്കോളര്‍ഷിപ്പിനായി പരിഗണിക്കുന്നത്. അവസാന പരീക്ഷയിൽ 50% ൽ അധികം മാര്‍ക്ക് നേടിയ, വാർഷികവരുമാനം 2 ലക്ഷം രൂപയിൽ താഴെയുള്ളവരായിരിക്കണം അപേക്ഷകർ.
 പ്രസ്തുത സ്കോളര്‍ഷിപ്പിന് അർഹത നേടുന്ന 9,10 ക്ലാസുകളിലെ പെണ്‍കുട്ടികൾക്ക് 5000 രൂപയും, 11,12 ക്ലാസുകളിലെ പെണ്‍കുട്ടികൾക്ക് 6000 രൂപയും ലഭിക്കുന്നതാണ്. മറ്റു സ്കോളര്‍ഷിപ്പുകൾക്ക് അപേക്ഷിച്ചവരേയും, ലഭിക്കുന്നവരേയും ഈ സ്കോളര്‍ഷിപ്പിന് പരിഗണിക്കില്ല. ആധാർ കാർഡിന്റെ കോപ്പി, വരുമാന സർട്ടിഫിക്കറ്റ്, കഴിഞ്ഞ വര്‍ഷത്തെ മാർക്ക് ലിസ്റ്റ്, സ്കൂൾ വെരിഫിക്കേഷൻ ഫോം എന്നീ രേഖകൾ സഹിതം ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 31.
Share on facebook
Share on twitter
Share on whatsapp