Menu Close
വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
October 2, 2020
scholarships for majority

Janaprakasam

വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2020 – 2021 വർഷത്തെ വിദ്യാസമുന്നതി സ്കോളർഷിപ്പ് അപേക്ഷ ക്ഷണിക്കുന്നു
ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്ക് പ്രതിവർഷം 4000 രൂപ ലഭിക്കും. 10500 പേർക്കാണ് മേൽ പ്രസ്താവിച്ച സ്കോളഷിപ്പിന് അർഹത. ബിരുദതലത്തിൽ, നോൺ പ്രൊഫഷണൽ കോഴ്സുകൾക്ക് 6000 രൂപവീതം 3500 പേർക്കും സ്കോളർഷിപ്പിനു അവസരമുണ്ട്. ബിരുദാനന്തര ബിരുദതലത്തിൽ പ്രൊഫഷണൽ കോഴ്സിന് 16000 രൂപയും നോൺ പ്രൊഫഷണലിന് 10000 രൂപയും അനുവദിക്കും
പ്രൊഫഷണൽ കോഴ്സിൽ 250 പേർക്കും നോൺ പ്രൊഫഷണൽ കോഴ്സിൽ 1960 പേർക്കുമാണ് അർഹത ലഭിക്കുക CA, cs, CMA (ICWA) എന്നീ കോഴ്സിലെ 90 വിദ്യാർഥികൾക്ക് 10000 രൂപ വീതമാണ് ലഭിക്കുക
ഡിപ്ലോമ/ സർട്ടിഫിക്കേറ്റ് കോഴ്സു ചെയ്യുന്ന 1000 പേർക്ക് 6000 രൂപ വീതം അനുവദിച്ചിരിക്കുന്നു ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്സുകൾക്ക് പരമാവധി 50,000 രൂപ വരെ 78 വിദ്യാർത്ഥികൾക്ക് ലഭിക്കും
ഗവേഷണ തലത്തിൽ എം.ഫിൽ ചെയ്യുന്ന 10 പേർക്കുo പി.എച്ച്.ഡി ചെയ്യുന്ന 10 പേർക്കും 25000 രൂപവീതം അനുവദിക്കും. 30 -09 – 2020 മുതൽ അപേക്ഷകൾ സമർപ്പിക്കാo . ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 20-10-2020.
നിർദ്ദേശങ്ങൾക്കും അപേക്ഷയ്ക്കും www.kswcfc.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക

Share on facebook
Share on twitter
Share on whatsapp