Janaprakasam
മലമ്പുഴ : പാലക്കാട് രൂപതയിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള മൂന്നാമത്തെ മൃതദേഹസംസ്കാരത്തിന് രൂപതയുടെ സമരിറ്റൻസ് പാലക്കാട് എന്ന സന്നദ്ധസംഘടന നേതൃത്വം നല്കി. മലമ്പുഴ മരിയ നഗർ ഇടവകാംഗത്തിന്റെ മൃതദേഹസംസ്കാരമാണ് കഴിഞ്ഞ ദിവസം സംഘടനയുടെ നേതൃത്വത്തിൽ നടത്തിയത്. സമരിറ്റൻസ് പാലക്കാട് എന്ന സന്നദ്ധ സംഘടനയിലെ പാലക്കാട് സോണിലെ പരിശീലനം നേടിയ വൈദികരടക്കമുള്ള അംഗങ്ങളാണ് മൃതദേഹസംസ്കാരത്തിനായ് തയാറായി വന്നത്. ചന്ദ്രനഗർ വൈദ്യുതശ്മശാനത്തിലാണ് മൃതദേഹം ദഹിപ്പിച്ചത്. ദൗതിക അവശിഷ്ടങ്ങൾ പിന്നീട് മലമ്പുഴ ഇടവക സെമിത്തേരിയിൽ അടക്കം ചെയ്യും.
കോവിഡ് ബാധിതരുടെ മൃതദേഹസംസ്കാരവുമായി ബന്ധപ്പെട്ട് കേരളത്തിൽ പലയിടത്തായി എതിര്‍പ്പുകൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് പാലക്കാട് രൂപതയിൽ വൈദികരുടെ നേതൃത്വത്തിൽ അൽമായരുടെ പിൻന്തുണയോടെ സമരിറ്റൻസ് പാലക്കാട് എന്ന സംഘടന രൂപം കൊണ്ടത്. മൃതദേഹങ്ങൾക്കു നൽകേണ്ട ബഹുമാനം നിഷേധിക്കുന്ന സാഹചര്യം ഉടലെടുത്തപ്പോൾ രൂപതയിലെ വൈദികരും അൽമായരും മുന്നോട്ടുവരികയും പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾക്കുള്ള പരിശീലനം നേടുകയും ചെയ്തത്. സമരിറ്റൻസ് പാലക്കാട് രൂപരിച്ചശേഷം മൂന്നാമത്തെ മൃതദേഹസംസ്കാരമാണ് ഇന്നലെ നടന്നത്.
Attachments area
Share on facebook
Share on twitter
Share on whatsapp