Janaprakasam
പാലക്കാട് കോവിഡിയന്റ രണ്ടാം തരംഗം മനുഷ്യ ജീവിതത്തിൻറെ സമസ്തമേഖലകളിലും അതിരൂക്ഷമായ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനത്തിന് രൂപതാ തലത്തിൽ സാൻജോ റാപ്പിഡ് ആക്ഷൻ ടീം പ്രവർത്തനമാരംഭിച്ചു.രോഗബാധിതരായി വീടുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ വിവരങ്ങൾ അറിയുക, അവശ്യ സഹായവും പിന്തുണയും നല്കുക, അർഹരായവർക്ക് രോഗ ലക്ഷണങ്ങൾ മുൻകൂട്ടി അറിയുന്നതിനുളള മെഡിക്കൽ കിറ്റ് നൽകുക., കോ വിഡ് ബാധിതരായവരെ വികാരിമാർ ടെലിഫോൺ വഴി ബന്ധപ്പെടുകയും പ്രാർത്ഥിക്കുകയും ചെയ്യുക , വാക്സിൻ രജിസ്ട്രേഷന് സഹായിക്കുക,വീടുകളിൽ താമസ സൗകര്യം ഇല്ലാത്ത കോവിഡ് രോഗബാധിതർക്ക് താമസ സൗകര്യം ഒരുക്കുക, നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ടെലി മെഡിക്കൽ കൺസൾട്ടേഷൻ,ടെലി സൈക്കോളജിക്കൽ കൗൺസിലിംഗ്,ടെലി സ്പിരിച്ചൽ കൗൺസിലിംഗ് തുടങ്ങിയ സൗകര്യങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കുക. പാലിയേറ്റീവ് കെയറിലുളളവർ, പ്രായമായവർ , രോഗബാധിതർ എന്നിവർക്ക് ആവശ്യമായ മരുന്ന് -ഭക്ഷണം ലഭ്യമാക്കുക.ഭക്ഷണം, മെഡിക്കൽ കിറ്റ്, മരുന്ന്, ആംബുലൻസ് സർവീസ് , മരണാനന്തര ദമരണാനന്തര കർമ്മങ്ങൾ തുടങ്ങിയവയ്ക്ക് നിർദ്ദന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം.കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്നതിന് സമരറ്റിൻ സംഘടനയുടെ സഹായം,രൂപതാംഗങ്ങൾക്ക് ആവശ്യമായ ആംബുലൻസ് സൗകര്യം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് രൂപതയുടെ റാപ്പിഡ് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ നടപ്പിലാക്കുക.ഇടവക വികാരി, കൈക്കാരന്മാർ, സിസ്റ്റർ സുപ്പീരിയർ , സംഘടനാ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഇടവകതലത്തിൽ റാപ്പിഡ് ആക്ഷൻ ടീം പ്രവർത്തിക്കുക. രൂപതയിലെ സന്യാസസഭകൾ,ഇടവകകൾ ,സ്ഥാപനങ്ങൾ, സംഘടനകൾ,ആശുപത്രികൾ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടാണ് ആക്ഷൻ ടീം പ്രവർത്തിക്കുക.പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്താണ് റാപ്പിഡ് ആക്ഷൻ ടീമിന് രൂപം നല്കിയത്. രൂപതാ സഹായമെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലാണ് രൂപതാ സാൻജോ റാപ്പിഡ് ആക്ഷൻ ടീമിൻറെ ചെയർമാൻ.പി എസ് പി പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാദർ ജസ്റ്റിൻ കോലങ്കണ്ണി ജനറൽ കൺവീനറായും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡെന്നി തെങ്ങുംബിള്ളിൽ ജനറൽ കോഡിനേറ്ററായും വിവിധ സംഘടനകളുടെ ഡയറക്ടർമാർ , പ്രസിഡൻറുമാർ കോഡിനേറ്റർമാരായും പ്രവർത്തിക്കും..