Menu Close
കുമരംമ്പത്തൂരിൽ പുതിയ ദേവാലയത്തിന് തറ കല്ലിട്ടു
April 28, 2021

Janaprakasam

മണ്ണാർക്കാട് : മണ്ണാർക്കാട് കുമരമ്പത്തൂരിൽ ആരംഭിക്കുന്ന ലൂർദ് മാതാ ദേവാലയത്തിന്റെ കല്ലിടൽ ശുശ്രൂഷ 27/4/2021 ന് നടന്നു.
കല്ലിടൽ ശുശ്രൂഷയ്ക്ക് പാലക്കാട് രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ. ജേക്കബ് മനത്തോടത്ത് കാർമ്മികത്വം വഹിച്ചു. മണ്ണാർക്കാട് ഫോറോന വികാരി. ഫാ.ജോർജ് തുരുത്തിപ്പള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഷിൻസ് കാക്കാനിയിൽ, ഫാ ജോൺസൻ വലിയപാടത്ത്, ഫോരോനയിലെ മറ്റ് വൈദികർ, ദേവാലയ നിർമ്മാണ കമ്മിറ്റി അംഗങ്ങൾ, ഇടവക കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ദൈവാനുഗ്രഹത്തിന്റ നിമിഷമാണ് ഇതെന്നു മാർ ജേക്കബ് മനത്തോ ടത്ത് സന്ദേശത്തിൽ പറഞ്ഞു

Share on facebook
Share on twitter
Share on whatsapp