Menu Close
ക്രൈസ്തവർ ഇന്നും രക്തസാക്ഷികളാകുന്ന ഇറാഖിൻ മണ്ണിനെ തൊട്ട് സഭയുടെ ഇടയൻ
March 5, 2021

Janaprakasam

ഇറാഖ്: ദൈവ നിയോഗത്തിന് ലോകം സാക്ഷി. ഭീകരാക്രമണങ്ങളാൽ തകർത്തെറിയപ്പെട്ട ഇറാഖിൻ മണ്ണിൽ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തി. ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദിലെ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ മാർപാപ്പയെ പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി സ്വീകരിച്ചു. 

റോമിലെ ഫുമിച്ചീനോ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും അവിടുത്തെ പ്രാദേശിക സമയം 7.30 നാണ് പാപ്പ സന്ദര്‍ശനയാത്ര ആരംഭിച്ചത്. ഇതോടെ നാലു ദിവസങ്ങൾ നീളുന്ന യാത്രയ്ക്ക് തുടക്കമായി.
ചരിത്രത്തിൽ ആദ്യമായിട്ടാണ്  ഒരു മാർപാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്. ക്രൈസ്തവ പീഡനങ്ങളിൽ മനസ്സും ജീവിതവും മരവിച്ച ഇറാഖിലെ ക്രൈസ്തവ ജനതയ്ക്ക് മാർപാപ്പയുടെ സന്ദർശനം പുതുജീവൻ പകരുമെന്ന വലിയ പ്രതീക്ഷയിലാണ് അവിടുത്തെ ക്രൈസ്തവസമൂഹം. ആദ്യം ബ്രിട്ടിഷ് ഭരണത്തിലും പിന്നീട് ഫൈസൽ രാജാവിന്റെ കീഴിലും ഇറാഖ് രൂപീകൃതമായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് മാർപാപ്പയുടെ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. ഫ്രാന്‍സിസ് പാപ്പായുടെ മുൻഗാമികളായ ജോൺ പോൾ രണ്ടാമനും ബനഡിക്ട് പതിനാറാമനും ഇറാഖ് സന്ദര്‍ശിക്കാൻ താത്പര്യപ്പെട്ടെങ്കിലും സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. മാർപാപ്പയുടെ സന്ദർശനത്തിനായി വലിയ സുരക്ഷാസംവിധാനങ്ങളാണ് ഇറാഖി ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. 
പിതാവായ അബ്രഹാമിന്റെ പൈതൃകത്തിൽ യഹൂദരും ക്രൈസ്തവരും മുസ്ലീങ്ങളും, എന്തിന് ഇതര മതസ്ഥരും സഹോദര്യത്തിൽ വളരേണ്ട ചരിത്രഭൂമിയിലേയ്ക്കാണ് താൻ യാത്രചെയ്യുന്നതെന്ന് ബാഗ്ദാദിലേക്കു വിമാനം കയറുന്നതിനു മുന്പ് ഇറാക്കിജനതയ്ക്കായി നല്കിയ വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. സമാധാനത്തിന്‍റെ തീർഥാടകനായി, അനുരഞ്ജനവും സാഹോദര്യവും തേടിയാണ് ഇറാക്കിലേക്കു പുറപ്പെടുന്നതെന്നും സംസ്കാരങ്ങളുടെ പിള്ളത്തൊട്ടിലായ ഭൂമിയിലെ സന്ദർശനത്തെയും അവിടുത്തെ ജനങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ ലഭിക്കുന്ന അവസരത്തെയും ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണു നോക്കിക്കാണുന്നതന്നും, അനുരഞ്ജനത്തിന്‍റെ അഭ്യർഥനയോടെയാണ് തന്‍റെ തീർഥാടനയാത്രയെന്നും മാർപാപ്പ വ്യക്തമാക്കി.
 മതപീഡനങ്ങളാൽ രക്തസാക്ഷിയായ ഇറാക്കിലെ സഭയ്ക്കൊപ്പമാകാൻ കഴിയുന്നത് ബഹുമതിയാണ്. തകർക്കപ്പെട്ട പള്ളികളുടെയും ഭവനങ്ങളുടെയും ഓർമകളുമായിട്ടാണ് ഇറാക്കി ക്രൈസ്തവർ ജീവിക്കുന്നത്. വർഷങ്ങൾ തുടർന്ന പീഡനത്തിൽ വീഴാതെ പിടിച്ചുനിന്ന ക്രൈസ്തവർക്കും  മുസ്‌ലിം, യസീദി വിഭാഗങ്ങൾക്കുമൊപ്പം താനുണ്ടെന്നു മാർപാപ്പ പറഞ്ഞു. നിങ്ങളുടെ അനുഗൃഹീതമായ, മുറിവേറ്റ ഭൂമിയിലേക്കു പ്രതീക്ഷയുടെ തീർഥാടകനായിട്ടാണ് ഞാൻ വരുന്നത്. ഇതര മതങ്ങളിലെ സഹോദരീസഹോദരങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനും പ്രാർഥിക്കാനും ആഗ്രഹിക്കുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കു മുന്പ് പിതാവായ ഏബ്രഹാം തുടങ്ങിവച്ച യാത്ര അതേ അന്തഃസത്തയോടെ, സമാധാനത്തിന്‍റെ പാതയിൽ നമുക്കൊരുമിച്ചു തുടരാമെന്ന് മാർപാപ്പ പറഞ്ഞു.
 
 
 
നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാഖിലെത്തുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിരവധി സന്ദര്‍ശന പരിപാടിളാണ് ഉള്ളത്. 
വൈകിട്ട് പ്രസിഡന്റിന്റെ  കൊട്ടാരത്തിൽ സ്വീകരണം നല്‍കും. പ്രസിഡന്റും പ്രധാനമന്ത്രിയുമായി മാർപാപ്പയുടെ കൂടിക്കാഴ്ച. തുടർന്ന് ബഗ്ദാദിലെ രക്ഷാമാതാവിന്റെ കത്തീഡ്രലിൽ മെത്രാന്മാർ, വൈദികർ, സന്യസ്തർ, അത്മായ പ്രതിനിധികളുമായി അപ്പസ്തോലിക കൂടിക്കാഴ്ച. 2010 ൽ കുർബാന യ്ക്കിടെ ഈ കത്തീഡ്രലിൽ നടന്ന ചാവേർ ആക്രമണ ത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു. നാളെ നജഫിലേക്കു പോകുന്ന മാർപാപ്പ ഗ്രാൻഡ് ആയ ത്തുല്ല അൽ സിസ്താനിയെ സന്ദർശിക്കും. തുടർന്ന് നസീറിയയിലേക്കു പോയി ഉറിൽ നടക്കുന്ന സർവ മതസമ്മേളനത്തിൽ സംബന്ധിക്കും. വൈകിട്ട് ബഗ്ദാദിൽ തി രിച്ചെത്തി സെന്റ് ജോസഫ് കൽദായ കത്തീഡ്രലിൽ വി. കുർബാന അർപ്പിക്കും.
 
ഞായറാഴ്ച രാവിലെ ഇർബിലിലേക്കു പോകുന്ന പാപ്പ വിമാന ത്താവളത്തിൽ ഇറാഖി കുർദിസ്ഥാൻ പ്രതിനിധികളുമായി ചർച്ച നടത്തിയശേഷം ഹെലി കോപ്റ്ററിൽ മൊസൂളിൽ എത്തും യുദ്ധത്തിൽ ജീവൻ വെടിഞ്ഞവർക്കായി ഹോസ അൽ ബിയയിൽ (ദേവാലയ ചത്വരം) അദ്ദേഹം പ്രത്യേക പ്രാർഥന നടത്തും. ഹെലിക്കോപ്റ്ററിൽ ഖറഖോഷിലേക്കു പോകുന്ന മാർപാപ്പ അമലോത്ഭവ മാതാവിന്റെ പുതുക്കിപ്പണിത ദേവാലയത്തിൽ ഖറഖോഷ് സമൂ ദായ പ്രതിനിധികളുമായി ചർച്ച നടത്തും . 2014 ൽ ഭീകരർ തകർത്ത ദേവാലയം ഈയിടെ പുതുക്കി പണിതിരുന്നു. 
ഭീകരർ യസീദികളെ കൂട്ടക്കൊല ചെയ്ത നിനവേ താഴ്വര സന്ദർശിച്ച ശേഷം ഉച്ചകഴിഞ്ഞ് ഇർബിലിലെത്തുന്ന മാർപാപ്പ ഫ്രൻസോ ഹരീരി സ്റ്റേഡിയത്തിൽ കുർബാന അർപ്പിക്കും. വൈകിട്ട് ബഗ്ദാദിലേക്കു മടങ്ങുന്ന മാർപാപ്പ തിങ്കളാഴ്ച റോമിലേക്കു തിരിക്കും.
 
 
  
Share on facebook
Share on twitter
Share on whatsapp