Menu Close
ലോകത്തിന്റെ കണ്ണീരായി ക്രൈസ്തവ സന്യാസിനി
March 1, 2021

Janaprakasam

മ്യാൻമാർ: ജനങ്ങൾക്ക് നേരെ വെടിയുതീർക്കുന്ന മ്യാൻമാറിലെ പട്ടാളത്തെ നോക്കി കണ്ണീരോടെ അരുതേ എനന്ന് പറയുന്ന കന്യസ്ത്രീയുടെ ചിത്രം ലോകത്തിന്റെ കണ്ണീരാകുന്നു. മ്യാൻമറിലെ പട്ടാള അട്ടിമറിക്ക് പിന്നാലെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ പ്രകടനത്തിനിടെ ജനങ്ങൾക്ക് നേരെ വെടിയുതിർക്കരുതേയെന്ന് മുട്ടിന്മേൽ നിന്ന് പോലീസിനോട് അപേക്ഷിക്കുന്ന കത്തോലിക്കാ സന്യാസിനി ഫ്രാൻസിസ് സേവ്യർ ന്യൂ താങ് ലോക ശ്രദ്ധ പിടിച്ചു പറ്റി

                    യംഗൂണ്‍ കർദ്ദിനാൾ ചാൾസ് ബോയാണ് ട്വിറ്ററിലൂടെ കത്തോലിക്ക സന്യാസിയുടെ ചിത്രം പുറത്തുവിട്ടത്. പോലീസ് ആളുകളെ മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും വെടിവെയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

                          ഇന്നലെ ഫെബ്രുവരി 28 ഞായറാഴ്ച രാജ്യത്ത് നടന്ന വിവിധ പ്രതിഷേധ പ്രകടനങ്ങൾക്കു നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ 18 ആളുകൾ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിരിന്നു. കന്യാസ്ത്രീയുടെ ഇടപെടലില്‍ നൂറോളം പ്രതിഷേധക്കാർക്ക് പോലീസിന്റെ കിരാത ആക്രമങ്ങളില്‍ നിന്ന്‍ രക്ഷപ്പെടുവാന്‍ കഴിഞ്ഞെന്നു കര്‍ദ്ദിനാളിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. പ്രതിഷേധ പ്രകടനങ്ങൾക്ക് നേരെ അക്രമസംഭവങ്ങൾ വർദ്ധിക്കുന്നതിനെ കർദ്ദിനാൾ ചാൾസ് ബോ അപലപിച്ചു. സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് നേരെ പട്ടാളം ബലപ്രയോഗം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                   ലോകത്തിന്റെ ശ്രദ്ധ മ്യാൻമാറിലേക്കു കൊണ്ടുവരാൻ ഈ ചിത്രത്തിന് സാധിച്ചു. UN പ്രശ്നത്തിൽ ഇടപെടും എന്നാണ് ലോക രാജ്യങ്ങളുടെ പ്രത്യാശ.

Share on facebook
Share on twitter
Share on whatsapp