Janaprakasam
പാലക്കാട് : മുണ്ടൂർ യുവക്ഷേത്രയിൽ വെച്ചു നടന്ന ചടങ്ങ് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന ഫാ. ജോസഫ് ചിറ്റിലപ്പിള്ളി, ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, സിൽവർ ജൂബിലി ആഘോഷിക്കുന്ന ഫാ. ജോസ് ചെനിയറ, ഫാ. ജോജി വടക്കേക്കര, ഫാ. ജേക്കബ് മാവുങ്കൽ, എന്നിവരെ ബിഷപ് അനുമോദിച്ചു.
ഫാ. ജോസഫ് ചിറ്റിലപ്പിള്ളിയേയും ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരനേയും ബിഷപ് പൊന്നാടയണിയിച്ചു. പൊന്നാടയണിയിച്ചു. സാമൂഹിക സേവന മേഖലകളിൽ പ്രശോഭിച്ച അജപാലന ശുശ്രൂഷകളിൽ കഠിനാധ്വാനം ചെയ്ത നല്ലയികയനാണ് ഫാ. ജോസഫ് ചിറ്റിലപ്പിള്ളിയെന്ന് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് പറഞ്ഞു. യുവജന ശാക്തീകരണത്തിന് സ്തുത്യർഹമായ സംഭാവന നൽകുകയും ഇടവകകളിലെ ആത്മീയ ശുശ്രൂഷകളിൽ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുകയും ചെയ്ത കർമ്മധീരനായ വ്യക്തിത്വമാണ് സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ അച്ചനെന്ന് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് പറഞ്ഞു. സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സിൽവർ ജൂബിലേറിയൻസിന് ഉപഹാരം നല്കി. ഫാ. ചെറിയാൻ ആഞ്ഞില മൂട്ടിൽ, ഫാ. ജയ്സൻ വടക്കൻ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.
നവവൈദീകരായ ഫാ. അഖിൽ കണ്ണന്പുഴ, ഫാ. സാജു അറയ്ക്കൽ, ഫാ. ജോണ്സണ് വലിയപാടത്ത്, ഫാ. തോമസ് തുരുത്തേൽപറന്നോലിൽ എന്നിവർക്ക് ഹൃദ്യമായ സ്വാഗതവും നല്കി.
ReplyForward |
Share on facebook
Share on twitter
Share on whatsapp