Janaprakasam
പാലക്കാട്: 2020 ഒക്ടോബർ 15 വ്യാഴാഴ്ച 8 മണി മുതൽ 10 മണി വരെ നടത്തപ്പെട്ട വെബിനാറിൽ ഹൈകോടതി അഭിഭാഷകൻ ശ്രീ. അലക്സ് എം സ്കറിയ, കേരള ഇർഡിപെൻഡൻഡ് ഫാർമേഴ്സ് അസ്സോസിയേഷൻ (KIFA) ചെയർമാൻ ശ്രീ. അലക്സ് ഒഴുകയിൽ എന്നിവർ സംസാരിച്ചു. പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്തു പിതാവും മാർ പീറ്റർ കൊച്ചുപുരക്കൽ പിതാവും ബഹുമാനപ്പെട്ട വൈദീകരും സമർപ്പിതരും അൽമായരും ഉൾപ്പെട്ട അറുനൂറോളം പേർ ഇതിൽ പങ്കെടുത്തു.
2015 ലെ ഹൈകോടതി വിധിപ്രകാരം വനാതിർത്തി തിട്ടപ്പെടുത്തലും ബഫർസോൺ പ്രഖ്യാപനവും കർഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും,നമ്മുടെ രൂപതയിൽപ്പെട്ട നെല്ലിയാമ്പതി, മുതലമട , കള്ളമല, പാടവയൽ, പാലക്കയം,അലനല്ലൂർ, മണ്ണാർക്കാട്, കോട്ടോപാടം, തുടങ്ങിയ വില്ലേജുകളിലെ കർഷക കുടുംബങ്ങൾ കുടിയിറക്കപ്പെടേണ്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഈ വെല്ലുവിളികളോട് സഭ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും വെബിനാറിൽ നിർദ്ദേശിച്ചു. കൂടാതെ മലയോര പ്രദേശങ്ങളിൽ താമസിക്കുന്ന നമ്മുടെ കുടുംബങ്ങൾ വന്യജീവികളുടെ ആക്രമണം, കാർഷീക വിളകളുടെ വില തകർച്ച, കാലാവസ്ഥ വ്യതിയാനം എന്നി പ്രതിസന്ധികളെ നേരിട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഈ പ്രഖ്യാപനം ഒത്തിരി പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ആയതിനാൽ ഏവരും ഗൗരവമായി ചിന്തിക്കണമെന്നും
അവർക്ക് ഒരു കൈത്താങ്ങായി നിലകൊള്ളാൻ സന്നദ്ധരാകണമെന്നും ഉദ്ബോധിപ്പിച്ചു