Menu Close
ഗോസിപ്പ്, കോവിഡിനേക്കാൾ മോശമായ പ്ലേഗ് : ഫ്രാന്‍സിസ് മാര്‍പാപ്പ.
October 4, 2020

Janaprakasam

റോം : ” ഗോസിപ്പാണ് ഏറ്റവും വലിയ പിശാച്, അത് എല്ലായ്പ്പോഴും മറ്റുള്ളവരെക്കുറിച്ച് മോശമായി പറയുന്നു. സഭയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന നുണയാണ് അത്” എന്ന് സെന്റ്. പീറ്റേഴ്സ് സ്ക്വയറിലെ ജാലകത്തിൽ നിന്നുള്ള പൊതുപ്രസംഗത്തിൽ ഫ്രാന്‍സീസ് മാർപാപ്പ. ആഴ്ചതോറും നടത്താറുള്ള പൊതുപ്രസംഗത്തിലാണ് കൊറോണ വൈസിനേക്കാൾ മോശമായ പ്ലേഗാണ് ഗോസിപ്പെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. റോമൻ കത്തോലിക്കാ സഭയെ ഭിന്നിപ്പിക്കാൻ ഗോസിപ്പുകൾ ഉപയോഗിക്കുന്നുവെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു. ഗോസിപ്പുകളൊന്നും ഇല്ലാതാക്കാനുള്ള വലിയൊരു ശ്രമം നമ്മൾ ഏറ്റെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഗോസിപ്പിനെ ‘തീവ്രവാദം’ എന്നാണ് പലതവണ പാപ്പാ വിശേഷിപ്പിച്ചത്. “ഏതെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കിൽ തെറ്റ് ചെയ്യുന്ന സഹോദരനോ, സഹോദരിക്കോ വേണ്ടി നിശബ്‌ദതയും പ്രാർത്ഥനയും അർപ്പിക്കുക, പക്ഷേ ഒരിക്കലും ഗോസിപ്പ് നടത്തരുത്” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റുള്ളവർ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ അവരെ സ്വകാര്യമായി തിരുത്തേണ്ട ആവശ്യകതയെക്കുറിച്ച് സുവിശേഷഭാഗം വിശദീകരിക്കവേയാണ് പിതാവ് ഇത് പറഞ്ഞത്.
കൊറോണ എന്ന മഹാമാരി, ഒരു പുതിയ വഴിത്തിരിവിലേക്കാണ് നമ്മെ എത്തിച്ചിരിക്കുന്നുവെന്നും, ലളിതവും സുസ്ഥിരവുമായ ജീവിതരീതികൾ വീണ്ടും കണ്ടെത്താൻ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈസ് പ്രതിസന്ധിയിൽ മാനവികത മെച്ചപ്പെട്ടതായിരിക്കണമെന്ന് ആവശ്യപ്പെടുകയും, സമ്പന്നർക്ക് ആദ്യം വാക്സിൻ അനുവദിക്കുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.
“ഭൂമിയെ വിശ്രമിക്കാൻ അനുവദിച്ചാൽ എങ്ങനെ സന്തുലിതാവസ്ഥ വീണ്ടെടുക്കാമെന്ന് ഇതിനകം തന്നെ നമുക്ക് കാണാൻ കഴിഞ്ഞു. വായു ശുദ്ധമാവുകയും, ജലം തെളിയുകയും, മൃഗങ്ങൾ അതിന്റെ സ്വാഭാവിക വാസസ്ഥലങ്ങളിലേക്ക് മടങ്ങുകയും ചെയ്തു” എന്ന് രേഖാമൂലമുള്ള സന്ദേശത്തിൽ ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരുന്നു.

Share on facebook
Share on twitter
Share on whatsapp