Menu Close
കർഷക തൊഴിലാളി ക്ഷേമനിധി
October 3, 2020
kifra mega food parak palakkad

Janaprakasam

കർഷക തൊഴിലാളി ക്ഷേമനിധി: ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കാം
കോവിഡ് 19 മൂലം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 1000 രൂപ വീതം സർക്കാർ ധനസഹായത്തിന് അപേക്ഷിക്കാം. ലോക്ക് ഡൗൺ കാലത്ത് പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാൽ ഭൂരിഭാഗം അംഗങ്ങൾക്കും ജില്ലാ ഓഫീസിലെത്തി അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ www.karshakathozhilali.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
അക്ഷയ കേന്ദ്രങ്ങൾ വഴിയും മൊബൈൽ ഫോൺ വഴിയും ലഭിക്കുന്ന ഈ സേവനം അംഗങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷകൾ ഒരിക്കൽ സമർപ്പിച്ചവർ ഇനി അപേക്ഷിക്കേണ്ടതില്ല. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ്, അംഗത്വ പാസ്ബുക്കിന്റെ ആദ്യ പേജ്, അവസാനം അംശാദായം അടച്ച പേജ്, മേൽ പറഞ്ഞ രേഖകളിലെ പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കിൽ വൺ ആൻഡ് സൈം സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണമെന്ന് തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Share on facebook
Share on twitter
Share on whatsapp