Menu Close
സംസ്ഥാനത്തെ അംഗീകൃതവും / അല്ലാത്തതുമായ അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് പലവ്യഞ്ജന കിറ്റിന് അനുമതി.
October 2, 2020
kifra mega food parak palakkad

Janaprakasam

 തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതിമന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, ക്ഷേമ ആശുപത്രികൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികള്‍ക്ക്, റേഷൻ കാർഡുടമകൾക്ക് പലവ്യഞ്ജന കിറ്റ് ലഭ്യമാക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് നാലു പേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം നടത്തുക. സെപ്റ്റംബർ മുതൽ ഡിസംബർ വരെ മാസങ്ങളിൽ റേഷൻ കട മുഖേന കിറ്റ് വിതരണം ചെയ്യുന്നതിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. പ്രസ്തുത വിതരണത്തിനായി സപ്ലൈകോയെ ചുമതലപ്പെടുത്തി കൊണ്ടും ഉത്തരവിറങ്ങി. അന്തേവാസികളായി കഴിയുന്നവർക്കു കൂടി ഭക്ഷ്യധാന്യങ്ങളും, പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റ് ലഭ്യമാക്കണമെന്ന നിരവധി അപേക്ഷകൾ പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വഹിക്കുന്നതാണ്. പ്രസ്തുത സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് വിതരണം ചെയ്യേണ്ട കിറ്റുകളുടെ എണ്ണം, ഫണ്ടിന്റെ ആവശ്യകത എന്നിവ സംബന്ധിച്ച വിശദമായ ശുപാര്‍ശ അടിയന്തരമായി ലഭ്യമാക്കാൻ സപ്ലൈകോ ചെയർമാൻ & മാനേജിങ് ഡയറക്ടറോടും, സിവിൽ സപ്ലൈസ് ഡയറക്ടറോടും നിർദ്ദേശിച്ചിട്ടുണ്ട്.

Share on facebook
Share on twitter
Share on whatsapp