Janaprakasam
എഡിന്‍ബര്‍ഗ്: ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് വണക്കത്തിനായി സ്കോട്ട്ലൻഡിലെ ഏറ്റവും വലിയ ജയിലായ എച്ച് എം ബി ബാർലീനിയിലെത്തിച്ചു. ഗ്ലാസ്ഗോ ആർച്ച് ബിഷപ്പ് ഫിലിപ്പ് തർത്താഗ്ലിയ ഭൗതികാവശിഷ്ടത്തെ അനുഗമിച്ച് ജയിലിലെത്തിയിരുന്നു. തടവുപുള്ളികള്‍ക്കും ജയിലിലെ ഉദ്യോഗസ്ഥർക്കുമായി വിശുദ്ധ കുർബാന അര്‍പ്പിച്ച അദ്ദേഹം വിശുദ്ധ തെരേസയെ മാതൃകയാക്കി ദിവസത്തിലുടനീളം ചെറിയ നന്മകൾ ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ചു. ജയിൽജീവിതം മൂലം ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയോട് കുറച്ചു നല്ല വാക്കുകൾ പറയുക, ജയിൽ ഉദ്യോഗസ്ഥരുമായി കൂടുതൽ സഹകരിക്കുക തുടങ്ങിയ കാര്യങ്ങൾ നിസ്സാരമായി അവർക്ക് ചെയ്യാൻ സാധിക്കുമെന്നും ആർച്ച് ബിഷപ്പ് ഫിലിപ്പ് തർത്താഗ്ലിയ പറഞ്ഞു
Share on facebook
Share on twitter
Share on whatsapp