Menu Close
കാർഷിക ബില്ലിൽ പ്രതിഷേധം ശക്തം. കർഷക അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരേ ജാഗ്രത വേണം : മാർ ആലഞ്ചേരി
September 22, 2020

Janaprakasam

കാർഷിക പരിഷ്കരണത്തിനായി കേന്ദ്രസർക്കാർ കൊണ്ടു വന്നിരിക്കുന്ന പുതിയ നിയമങ്ങളുടെ പേരിൽ കർഷകരുടെ മാനുഷികമായ അവകാശങ്ങളും മൂല്യങ്ങളും നിഷേധിക്കപ്പെടാൻ ഇടയാക്കരുതെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി. കാര്‍ഷിക മേഖലയ്ക്കും കർഷകർക്കും ഗുണകരമായിട്ടുള്ള കാര്യങ്ങളെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.  രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കോർപറേറ്റ് തലത്തിലേക്ക് മാറുമ്പോൾ കൃഷിക്ക് മാത്രമായി വേറിട്ടു നൽക്കാനാവാത്ത അവസ്ഥയാണ് ഇനി സംജാതമാകുന്നത്. കൃഷിയിലേക്കും വ്യവസായവല്‍ക്കരണം കടന്നു വരുന്നു. ലാഭകരമെങ്കിൽ കൃഷിയും കോർപറേറ്റ് തലത്തിലേക്ക് മാറണമെന്നാണ് അനുമാനിക്കേണ്ടത്. എന്നാൽ കാർഷിക മേഖല വ്യവസായവല്‍ക്കരിക്കപ്പെടുമ്പോൾ കർഷകർ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്. ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നും മാർ ആലഞ്ചേരി മുന്നറിയിപ്പ് നല്‍കി.കാര്‍ഷിക പരിഷ്കരണ ബില്ലുകളെക്കുറിച്ചുള്ള വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ലോകസഭയ്ക്കു പിന്നാലെ പ്രതിപക്ഷ ബഹളത്തിനിടയിൽ രാജ്യസഭയും തിരക്കിട്ടു പാസാക്കിയ വിവാദ കാർഷിക ബില്ലുകൾ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമമാകും. ചരിത്രത്തിലാദ്യമായി ഞായറാഴ്ച സമ്മേളിച്ച രാജ്യസഭ, വോട്ടെടുപ്പിനെ അംഗീകരിക്കാതെ ശബ്ദവോട്ടോടെയാണ് ബില്ലുകൾ പാസാക്കിയത്.
Share on facebook
Share on twitter
Share on whatsapp