Menu Close
കർഷകർ അറിയാൻ : കാർഷിക ക്ഷേമ സർക്കാർ പദ്ധതികൾ
September 1, 2020

2020 September-Page 12

പാരമ്പര്യ കൃഷി സഹായ നിധി
ഈ പദ്ധതിയില്‍ വിത്തുകളും പ ച്ചക്കറി തൈകളും വിതരണ കിറ്റുകളും സൗജന്യമായി ലഭിക്കുന്നു. കൃഷിചെയ്യു ന്ന സ്ഥലത്തിന്‍റെ വലുപ്പത്തിനനുസരിച്ച് ധനസഹായം ലഭിക്കുന്നു.
1.  സ്ഥാപനങ്ങളുടെ നേതൃത്വത്തിലു ള്ള കൃഷിയിടങ്ങള്‍ക്ക് പച്ചക്കറി ഉല്‍ പ്പാദിപ്പി ക്കാന്‍ നാലായിരം രൂപ വീതം ന ല്‍കുന്നു.
2. ഇത്തരം സ്ഥാപനങ്ങളില്‍ ഏതെ ങ്കിലും പ്രോജക്ടിനെ ആധാരമാക്കിയു ള്ള ഉല്പാദനത്തിന് ഒരു ലക്ഷം രൂപവരെയു ള്ള ധനസഹായവും ലഭ്യമാണ്.
3.  അഞ്ച് ഏക്കര്‍ വരെ ഉല്പാദനം നട ത്തുകയാണെങ്കില്‍ അതിനെ ക്ലസ്റ്റര്‍ ആയി കണക്കാക്കുകയും ഒരു ലക്ഷത്തോളം രൂപ വരെ ധനസഹായ വും നല്‍കുകയും ചെയ്യുന്നു.
4. സ്പ്രെ ചെ യ്യാനുള്ള സ്പ്രെ യറിന് ആയിര ത്തി അഞ്ഞൂറു രൂപ വരെ ധനഹാ യം നല്‍കുന്നു.
5. തരിശുഭൂമിയില്‍ കൃഷിയിടുമ്പോ ള്‍ ഒരു ഏക്കറിന് നാല്‍പ്പ തിനായിരം രൂപ ലഭിക്കുന്നു. പാട്ടഭൂമിയാണെങ്കില്‍ മുപ്പത്തിയേഴായിരം രൂപ കര്‍ ഷകനും, ഭൂവുട മക്ക് മൂവായിരം രൂപയും ല ഭിക്കുന്നു.
6. അഞ്ച് ഏക്കര്‍ ഭൂമി ഇല്ലാത്തവര്‍ക്ക് പാവല്‍, പടവലം തുടങ്ങിയ പന്തല്‍ വിളകള്‍ക്ക് ഇരുപത്തി അയ്യായി രം രൂപവരെ ഓരോ എക്കറിനും ലഭിക്കും. പന്തല്‍ ഇല്ലാത്ത വി ളകള്‍ക്കും ഇരുപതിനായിരം രൂപ ഓരോ ഏക്കറിനും ലഭ്യ മാകും. അഞ്ച് ഏക്കര്‍ ഉള്ളവ ര്‍ക്ക് ക്ലസ്റ്റര്‍ ആയി തന്നെ ലഭി ക്കുന്നു.
7. കൂടുതല്‍ സമയം നില്‍ ക്കുന്ന പച്ചക്കറി വിളകളായ (കൊമേഴ്ഷ്യല്‍ കള്‍ട്ടിവേഷ ന്‍ ഫോര്‍ പെരിനിയല്‍ ക്രോപ്പ്സ്) പ രമ്പരാഗത വിളകള്‍ക്ക് ഒരു ഏക്കറിന് ഇ രുപത്തി അയ്യായിരം രൂപ വരെ ലഭിക്കുന്നു.
8. അര്‍ബന്‍ ക്ലസ്റ്ററിന് (നഗര കൃഷിമേഖല) ഗ്രോബാഗുകളും കൊടുക്കുന്നു. ഇ രുപത്തഞ്ച് യൂണിറ്റ് ഗ്രോബാഗിന് എഴു പത്തഞ്ച് ശതമാനം സബ്സിഡി ആയിര ത്തി അഞ്ഞൂറു രൂപയാണ്. അതായത് അ ഞ്ഞൂറു രൂപക്ക് ഇരുപത്തി അഞ്ച് ഗ്രോ ബാഗുകള്‍ ലഭിക്കുന്നു.
9. മിനി ഡ്രിപ്പിന് അമ്പതു ശതമാനം സബ്സിഡിയില്‍ രണ്ടായിരം രൂപ വരെ കൊടുക്കുന്നു.
10.  ഹരിത ഗ്രൂപ്പുകള്‍: ഓരോ റെസിഡന്‍ ഷ്യല്‍ അസോസിയേഷന്‍സും ഹരിത ഗ്രൂ പ്പുകള്‍ തുടങ്ങിയിട്ടുണ്ട്. അവിടെയുള്ള പ്ര വര്‍ത്തനങ്ങള്‍ക്കായി റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍സിനും അമ്പതിനാ യിരം രൂപ സബ്സിഡി നല്‍കുന്നു.
11. മഴമറ പദ്ധതി (റെയിന്‍ ഷെല്‍ട്ടര്‍ സ് കീം). ഈ പദ്ധതിക്ക് സഹായത്തിനായി എഴുപത്തി അഞ്ച് ശതമാനത്തോളം സ ബ്സിഡിയില്‍ അമ്പതിനായിരം രൂപ വരെ നൂറു സ്ക്വയര്‍ മീ റ്ററിനു നല്‍കുന്നു.
12.  ഫാമിലി ഡ്രി പ്പിന്-(ഗ്രോ ബാഗുകള്‍, വിത്തുകള്‍, പച്ചക്കറിതൈ കള്‍) ഏഴായിരത്തി അഞ്ഞൂറു രൂപ വരെ ഒരു യൂണി റ്റിന് ലഭ്യമാക്കുന്നു.
13. എല്ലാ ക്രോപ്പുകള്‍ക്കും ക്രോപ്പ് ഇന്‍ ഷുറന്‍സ് നല്‍കുന്നു.പ്രകൃതി ദുരന്തങ്ങ ളില്‍ ഇന്‍ഷുറന്‍സിനോടൊപ്പം അതിന്‍റെ പരിരക്ഷയും ലഭിക്കുന്നു. ഉദാ. നെല്‍ക്കൃ ഷി ഒരു ഏക്കറിന് മുപ്പത്തി അയ്യായിരം രൂപ ലഭിക്കും. നാല്‍പത്തഞ്ചു ദിവസത്തി നുശേഷം വിള നശിച്ചാല്‍ മുപ്പത്തി അ യ്യായിരം രൂപയും നാല്‍പത്തഞ്ച് ദിവസ ത്തിനുള്ളിലാണെങ്കില്‍ പതിനയ്യായിരം രൂപയും ലഭിക്കും.
14. സി. ഡി. ആര്‍ (കോമ്പ്രിഹെന്‍സിവ് റൈസ് ഡെവലപ്മെന്‍റ് പ്രോഗ്രാം) പ്രകാ രം നെല്‍കൃഷി ചെയ്യുന്നവര്‍ക്ക് അതിന്‍റെ സുസ്ഥിര വികസനത്തിനുവേണ്ടി (വി ത്ത്, വളം) അയ്യായിരത്തി അഞ്ഞൂറു രൂപ ഒരു ഏക്കറിനു ലഭിക്കുന്നു. പാടശേഖര ങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഓപ്പറേഷ ന്‍ സപ്പോര്‍ട്ട് എന്ന പേരില്‍ മുന്നൂറ്റി അറുപത് രൂപ ഒരു ഏക്കറിന് കൊടുക്കുന്നു.
> തരിശു ഭൂമി കൃഷിക്കായി രണ്ടാം വര്‍ ഷം മുതല്‍ ടാര്‍ജറ്റ് ആയി ഏഴായിരം രൂപ യും മൂന്നാം വര്‍ഷ ടാര്‍ജറ്റ് ആയി നാലാ യിരത്തി അഞ്ഞുറു രൂപയും കിട്ടുന്നു.
15. ഓര്‍ഗാനിക്ക് ഫാമിംഗിനായി പുതി യ ഇക്കോ ഷോപ്പുകള്‍ക്ക് രണ്ട് ലക്ഷം രൂപ കൊടുക്കുന്നു.
16. നിലവിലുള്ള ഇക്കോ ഷോപ്പുകള്‍ പുനര്‍ജീവിപ്പിക്കാന്‍ രണ്ട് ലക്ഷം രൂപ കൊടുക്കുന്നു.
17. സോയില്‍ ആന്‍റ് റൂട്ട് ഹെല്‍ത്ത് മാ നേജുമെന്‍റിന് എഴുപത്തഞ്ച് ശതമാനം സബ്സിഡിയില്‍ അയ്യായിരത്തി നാനൂറു രൂപ വരെ ഓരോ ഏക്കറിനും നല്‍കുന്നു.


സുഗന്ധ വ്യഞ്ജന വികസന പദ്ധതി


18. കുരുമുളകു ഉല്‍പ്പാദനക്ഷ മതക്കായി ഇരുപതിനായിരം രൂപവരെ നല്‍കുന്നു. ഫാമില്‍ ഉല്‍പ്പാദിപ്പിച്ച തൈകളും കുരു മു ളകു വള്ളികളും കൊടുക്കുന്നു.
19.  ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയ് ക്ക് ഒരു ഏക്കറിന് പന്ത്രണ്ടായിരത്തി അഞ്ഞൂറു രൂപ വ രെ കൊ ടുക്കുന്നു. ജാതിക്കയ്ക്ക് ഇരുപതിനായിരം രൂ പവരെ ഒരു ഏക്കറിന് ലഭി ക്കുന്നു.
20. കുരുമുളക് കൃഷി പുനരുദ്ധാര ണത്തിന് ഓരോ ഏക്കറിനും പതി നായിരം രൂപ നല്‍കുന്നു.
21. കിഴങ്ങ്, സുഗന്ധ വ്യഞ്ജന വിത്തുല് പാദനത്തിന് ഓരോ ഏക്കറിനും ഇരുപ തിനായിരം രൂപ നല്‍കുന്നു.
22. വിത്തുല്പാദന വികസന പദ്ധതിക്ക് ഓരോ ഏക്കറിനും പതിനായിരം രൂപ ല ഭ്യമാക്കുന്നു.
23. കപ്പലണ്ടി കൃഷിക്ക് ഏക്കറിന് പതിനയ്യായിരം രൂപ വരെയും, കരിമ്പ് കൃഷി ക്ക് ഇരുപതിനായിരം രൂപ വരെയും സബ് സിഡി നല്‍കുന്നു.
24. 2 ഏക്കര്‍ വരെയുള്ള കൃഷിഭൂമിക്ക് (കരഭൂമി) സൗജന്യ വൈദ്യുതി നല്‍കുന്നു. പാ ടശേഖരമാണെങ്കില്‍ പരിധിയില്ലാതെ വൈദ്യുതി സൗജന്യമായി ലഭിക്കുന്നു.


കേര ഗ്രാമം പദ്ധതി


25. ഈ പദ്ധതി അനുസരിച്ച് പാലക്കാട് അമ്പത്തി ഒന്‍പത് പഞ്ചായത്തുകളില്‍ ഒ രു വാര്‍ഡിന് എഴുപത്തിഅഞ്ച് തൈകള്‍ എന്ന രീതിയില്‍ അമ്പത് ശതമാനം സബ് സിഡിയില്‍ നല്‍കുന്നു.
26. കേരഗ്രാമം പദ്ധതിയില്‍ ഇരുനൂറ്റമ്പ ത് ഏക്കര്‍ വരുന്ന ഓരോ ക്ലസ്റ്റര്‍ രൂപീകരിക്കുന്നു. ക്ലസ്റ്റര്‍ കേന്ദ്രീകരിച്ചാണ് സഹായങ്ങള്‍ ലഭ്യമാക്കുന്നത്. ആദ്യവര്‍ഷ സമഗ്ര സഹായ പദ്ധതി യുടെ കീഴില്‍ വളം കൃത്യമായി കൊടുക്കാന്‍ ഓരോ ഏക്കറിനും പതിനഞ്ചായിരത്തി ഇ രുനൂറു രൂപ നല്‍കുന്നു. ജലസേചനവു മായി ബന്ധപ്പെട്ട് പമ്പ് സെറ്റ് വാങ്ങാനോ മ റ്റു ആവശ്യങ്ങള്‍ക്കായോ ഒരു ഏക്കറിന് ഇ രുപത്തിഅയ്യായിരം രൂപ കൊടുക്കുന്നു. ജൈവവള നിര്‍മ്മാണത്തിന് ഒരു യൂണിറ്റിന് പതിനായിരം രൂപ യും, തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അമ്പത് ശതമാനം സബ്സിഡിയും നല്‍കുന്നു. തെങ്ങുകയറുന്ന മിഷന് ഒ രു യൂണിറ്റിന് രണ്ടായിരം രൂപയും നല്‍കുന്നു.


സുഭിക്ഷ കേരളം പദ്ധതി (സമൃദ്ധി )


27. തരിശു ഭൂമി കൃഷിക്ക് പഞ്ചായത്ത് മു ഖേനയും കൃഷി വകുപ്പ് മുഖേനയും സാമ്പത്തിക സഹായം ലഭ്യമാക്കുന്നു. പാ ട്ട വ്യവസ്ഥയില്‍ വരുന്ന തരിശുഭൂമി കൃഷിക്കും ഈ ആനുകൂല്യം ലഭ്യമാണ്. ഇത്തരത്തില്‍ കൃഷിചെയ്യുമ്പോ ള്‍ ഉടമയ്ക്കും കര്‍ഷകനും ആനുകൂ ല്യം ലഭിക്കുന്നു. നെല്ല്- 40000 രൂപ/ഏ ക്കര്‍ (കര്‍ഷകന്- 35000 രൂപ, ഉടമയ്ക്ക് – 5000 രൂപ), പച്ചക്കറി- 40,000 രൂപ/ഏ ക്കര്‍ (കര്‍ഷകന് – 37,000 രൂപ, ഉടമയ് ക്ക്- 3000 രൂപ), പയര്‍-30000 രൂപ/ഏ ക്കര്‍ (കര്‍ഷകന്- 27,000 രൂപ, ഉടമ യ്ക്ക്-3000 രൂപ), വാഴ-35000 രൂപ/ഏ ക്കര്‍ (കര്‍ഷകന്- 32,000 രൂപ, ഉടമയ് ക്ക്- 3000 രൂപ, ചെറുധാന്യം-30,000 രൂ പ/ഏക്കര്‍ (കര്‍ഷകന്- 27000 രൂപ, ഉ ടമക്ക്- 3000 രൂപ), കിഴങ്ങുവര്‍ഗ്ഗം- 30,000 രൂപ/ഏക്കര്‍ (കര്‍ഷകന്- 27000 രൂപ, ഉടമക്ക്- 3000 രൂപ). മുകളില്‍ പ രാമര്‍ശിക്കാത്ത വിളവുകള്‍ക്ക് 10,000 രൂപയും ലഭിക്കും.

.
ഫല വൃക്ഷ വിതരണ പദ്ധതി


28. പാലക്കാട് ജില്ലയില്‍ പതിനൊന്ന് ല ക്ഷം ഫലവൃക്ഷ തൈകള്‍ സൗജന്യമായി, അതാത് കൃഷിഭവന്‍ മുഖേ ന വിതരണം ചെയ്യുന്നു. ഗ്രാഫ്റ്റ്, ലെയേഴ്സ് തുടങ്ങിയവ എഴുപത്തി അഞ്ച് ശതമാനം സബ്സിഡിയില്‍ നല്‍കുന്നു.


ജൈവ ഗൃഹ പദ്ധതി.


29. അഞ്ചു മുതല്‍ മുപ്പത് സെന്‍റ് വരെ കൃ ഷിഭൂമിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വി ധേയമായി മുപ്പതിനായിരം രൂപ വരെ സബ്സിഡി ലഭിക്കുന്നു.
30. മുപ്പത്തൊന്നു മുതല്‍ നാല്‍പ്പത് സെന്‍റ്വരെ ഉള്ളവര്‍ക്ക് നാല്‍പ്പതിനാ യിരം രൂപ വരെ സബ്സിഡി നല്‍കുന്നു.
31. നാല്‍പ്പത് മുതല്‍ രണ്ട് ഏക്കര്‍ സ്ഥലം വരെയുള്ളവര്‍ക്ക് അമ്പതി നായിരം രൂപ വരെ സബ്സിഡി നല്‍ കുന്നു. പ്ലാന്‍ തയ്യാറാക്കി നല്‍കുന്ന ഭൂവുടമകള്‍ക്ക് ബാങ്കുകളുടെ സഹായത്തോടെ ധനസഹായം നല്‍കുന്നു.
ഓരോ പഞ്ചായത്തിനെയും പ്രത്യേ കം തിരഞ്ഞടുത്താണ് പദ്ധതികള്‍ വി ഭാവനം ചെയ്തിരിക്കുന്നത്. ഓരോ മേ ഖലകളിലെയും കൃഷി സാഹചര്യങ്ങള്‍ പരിഗണിച്ചുള്ള ആനുകൂല്യങ്ങളും നി ര്‍ദേശങ്ങളും അവരവരുടെ കൃഷി ഭവനി ല്‍ നിന്നു ലഭിക്കും. മേല്‍പറഞ്ഞ പദ്ധതികള്‍ക്കുള്ള അപേക്ഷകള്‍ അതത് കൃഷിഭ വനിലാണ് സമര്‍പ്പിക്കേണ്ടത്.
കടപ്പാട്: മിനി ജോര്‍ജ്ജ്,
അസിസ്റ്റന്‍റ് പ്രിന്‍സിപാള്‍,
കൃഷിവകുപ്പ്

Share on facebook
Share on twitter
Share on whatsapp