Editorial-2020 September
തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മതം മാറ്റിയ അതേ ക്രിമിനലിന്‍റെ കൂടെ ‘നല്ല ഭാര്യയായി ജീവിക്കാന്‍’ പതിനാ ല് വയസ്സുള്ള മരിയ ഷഹ്ബാസ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയോട് പാക്കിസ്ഥാന്‍ കോടതിയുടെ വിധി പ്രസ്താവം. കടിച്ച വി ഷപ്പാമ്പിന്‍റെ കൂടെതന്നെ അന്തിയുറങ്ങാന്‍ വിധിക്കുന്ന ഈ നീതിബോധം മതരാഷ്ട്രമായ പാക്കിസ്ഥാന്‍റെ നിയമങ്ങളും ഇസ്ലാം മതമൗലികവാദവും വിശ്വാസപ്രമാണവും ഇഴചേര്‍ത്തപ്പോള്‍ ലാ ഹോര്‍ കോടതിക്ക് ലഭിച്ച ഉള്‍വെളിച്ചമാണത്രേ! നീതിന്യായ കോടതിയും ഇസ്ലാം മതമൗലികവാദികളും കൈകോര്‍ത്തപ്പോള്‍ മരിയ ഷഹ്ബാസിന് സംഭവിച്ചത് തന്നെയാണ് തുര്‍ക്കിയിലെ ‘ഹാഗിയ സോഫിയ’ ക്രൈസ്തവ ദേവാലയത്തിനും സംഭവിച്ചത്.
ഇസ്ലാം മതമൗലികവാദികള്‍ പടികയറിയ ഇടങ്ങളിലെല്ലാം അടിച്ചമര്‍ത്തപ്പെടുകയും ആട്ടിപ്പായിക്കപ്പെടുകയും ചെയ്ത മതസമൂഹങ്ങളുടെയും മഹത്തായ സംസ്കാരങ്ങളുടെയും നീറുന്ന ചരിത്രമുണ്ട്. സിറിയ, തുര്‍ക്കി, ലബനന്‍, ഇറാക്ക് തുടങ്ങി നിരവധി രാഷ്ട്രങ്ങള്‍ ഉദാഹരണങ്ങളാണ്. ഇവയെല്ലാം ക്രൈസ്തവ രാജ്യങ്ങളായിരുന്നു എന്നതും ന്യൂനപക്ഷമായി മാറിയ ക്രൈസ് തവരും ഇതര സമൂഹങ്ങളും കൊടിയ മതപീഡനങ്ങള്‍ക്കും വം ശഹത്യക്കും ഇരയാകുന്നുവെന്നതും ശ്രദ്ധേയമാണ്. ഒന്നിനുപുറകെ ഒന്നായി കത്തിച്ചു ചാമ്പലാക്കിക്കൊണ്ടിരിക്കുന്ന യൂറോപ്പി ലെ പൗരാണിക ക്രൈസ്തവ ദേവലായങ്ങള്‍ യൂറോപ്പില്‍ പിടിമുറുക്കുന്ന ഇസ്ലാം ഭീകരതയുടെ പ്രത്യക്ഷ തെളിവുകളാണ്.
ആഗോള തലത്തില്‍ വളര്‍ന്ന് ശക്തിപ്രാപിക്കുന്ന ഇസ്ലാം ഭീ കരതയുടെ ‘നല്ല ഭാര്യയായി’ കേരളം മാറ്റപ്പെടുന്നു എന്ന ആശങ്ക പ്രസക്തമാണ്. ഐ.എസ് തീവ്രവാദികള്‍ക്ക് കേരളത്തില്‍ താവളങ്ങളുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട്, തീവ്രവാദ സാനിദ്ധ്യത്തെക്കു റിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നല്‍കിയ സൂചനകള്‍, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന്, സിനിമ മഫിയകള്‍ എന്നിവയുമായി ബന്ധപ്പെട്ടു നടന്ന കേസന്വേഷണങ്ങളില്‍ തീവ്രവാദ സ്വഭാവമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വ്യക്തമായ പങ്കുണ്ടെന്ന് കേരള പോലീസിന്‍റെ കണ്ടെത്തലുകള്‍, ലൗജിഹാദ് കുടുങ്ങി കാണാതാവുകയും മതമാറ്റ കേന്ദ്രങ്ങളില്‍ എത്തപ്പെടുകയും ചെ യ്ത നിരവധി ക്രിസ്ത്യന്‍-ഹിന്ദു പെണ്‍കുട്ടികള്‍, ഐ. എസ് ഭീക ര താവളങ്ങളില്‍ മലയാളികളുടെ സാനിദ്ധ്യം തുടങ്ങി കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം പടികയറുന്നതിന്‍റെ നിരവധി തെളിവുകള്‍ നമ്മുടെ മുമ്പിലുണ്ട്.
ഇസ്ലാം മതമൗലികവാദികളാല്‍ കേരളം ഇസ്ലാമികവത്കരിക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം അറിഞ്ഞിട്ടും നിശബ്ദരായിരിക്കാ ന്‍ ഇവിടുത്തെ ഭരണ പ്രതിപക്ഷങ്ങളെയും മാധ്യമങ്ങളെയും വലിഞ്ഞുമുറുക്കുന്ന ഘടകങ്ങള്‍ എന്താണ്? അധികാരത്തിലേറാനും അധികാരത്തിലിരിക്കാനും ഇവിടുത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു പ്രത്യേക സമുദായത്തിന്‍റെ വോട്ടുബാങ്കില്‍ തങ്ങളുടെ തലച്ചോറും നട്ടെല്ലും ആദര്‍ശങ്ങളും എന്നെന്നേക്കുമായി പണ യം വച്ചിരിക്കുകയാണോ? ഏത് മുന്നണി ഭരിച്ചാലും സ്വാധീനം ചെലുത്താനും താക്കോല്‍ സ്ഥാനങ്ങള്‍ കയ്യടക്കി ഭരണകൂട ങ്ങളെ നിഷ്പ്രഭമാക്കാനും മാധ്യമങ്ങളെ ചൊല്‍പ്പടിയില്‍ നിര്‍ ത്താനും തക്ക പണക്കൊഴുപ്പിന്‍റെയും കൈക്കരുത്തിന്‍റെയും മേ ല്‍കൈ മതമൗലിക ശക്തികള്‍ നേടിക്കഴിഞ്ഞോ? ആര്‍.എസ്.എസിന്‍റെ വര്‍ഗീയതയെ പൊതുശത്രുവായി കണ്ട് എതിരിടുന്ന ഇടതുവലതു മുന്നണികള്‍ക്കൊപ്പം നിന്ന് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഇസ്ലാമിക വര്‍ഗീയതയുടെ ത്വരിത വളര്‍ച്ച നാം ശ്രദ്ധിക്കാതെ പോകുന്നോ? ഇസ്ലാമിക വര്‍ഗീയതയുടെ ആള്‍രൂപമായ തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗന്‍ ഹാഗിയ സോഫിയായെ മോസ്ക്കാക്കി മാറ്റിയപ്പോള്‍ മതേതര പരിവേഷമുള്ള മുസ്ലീം ലീ ഗിന്‍റെ കാണപ്പെട്ട ദൈവം പാണക്കാട് സാദിഖ് അലി തങ്ങള്‍ നടത്തിയ പ്രതികരണങ്ങള്‍ ആഗോളതലത്തില്‍ ശക്തി പ്രാപിക്കുന്ന ഇസ്ലാം ഭീകരതയോട് എത്രമാത്രം സമരസപ്പെട്ടു കഴിഞ്ഞിരിക്കു ന്നു എന്നതിന്‍റെ തെളിവാണ്. മുസ്ലീം ലീഗിന്‍റെ ‘ആത്മാവായ’ ചന്ദ്രിക പത്രത്തില്‍ തങ്ങള്‍ എഴുതിയ ‘അയാ സോഫിയായിലെ ജു മുഅ’ എന്ന ലേഖനം നട്ടാല്‍ കുരുക്കാത്ത നുണകള്‍കൊണ്ട് ഇ സ്ലാം വിശ്വാസികളില്‍ വര്‍ഗീയ ചിന്ത ഉണര്‍ത്തുന്നതും ക്രൈ സ്തവവിരുദ്ധത പ്രകടമാക്കുന്നതും മതമൗലിക വാദികള്‍ ക്ക് ഊര്‍ജ്ജം പകരുന്നതുമായിരുന്നു. ‘ചന്ദ്രികയുടെ നിലാവിലല്ല സൂര്യപ്രകാശത്തിലാണ് ജനം ജീവിക്കുന്നത് എന്ന് തങ്ങള്‍ മനസിലാക്കണം.
മതേതരത്വത്തിന്‍റെ പരിവേഷം ധരിച്ച് ഇടതുവലതു പാര്‍ട്ടികളില്‍ സ്വാധീനം ചെലുത്തി ഭരണത്തിന്‍റെ സുപ്രധാന വകുപ്പുകള്‍ കൈയ്യടക്കി മുസ്ലീംലീഗ് നടപ്പിലാക്കിയ സാമുദായിക ശാക്തീകരണത്തിന്‍റെ ഫലമാണോ കേരളത്തിലെ ന്യൂനപക്ഷക്ഷേമ വകുപ്പ് മുസ്ലീം ക്ഷേമ വകുപ്പായി തുടരുന്നതിന് കാരണം? ഒരു പ്രത്യേക സമൂദായത്തിന് മാത്രമേ ലീഗ് കൈകാര്യം ചെയ്യുന്ന ഭരണവകുപ്പുകളിലൂടെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക- വിദ്യാഭ്യാസ മേഖലകളില്‍ വികസനമുണ്ടാകുന്നുള്ളൂവെങ്കില്‍ ആ ‘കോവണി’യില്‍ വര്‍ഗീയതയുടെ പാമ്പുണ്ട്. അതിനെ ജനാധിപത്യ വിശ്വാസികളും മതേതര പാര്‍ട്ടികളും തിരിച്ചറിഞ്ഞ് ഉന്മൂലനം ചെയ്യണം. ഇന്ന് സജീവമായിക്കൊണ്ടിരിക്കുന്ന ടഉജക, വെ ല്‍ഫെയര്‍ പാര്‍ട്ടി, ജ്മഅത്ത് ഇസ്ലാമി തുടങ്ങിയ മതസ്വഭാവമുള്ള രാഷ്ട്രീയ സംഘടനകള്‍ ലീഗിന്‍റെ പോഷക ഘടകങ്ങളാണെന്ന ആരോപണം ശക്തമാണ്.
വാരിയംകുന്നത്ത് ഹാജിയെ പോലുള്ള വര്‍ഗീയവാദികളെ മഹത്വത്കരിച്ചും മലബാര്‍ കലാപം പോലുള്ള വര്‍ഗീയ ലഹളകളെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളായി വ്യാഖ്യാനിച്ചും കലാസാംസ്കാരിക മേഖലയില്‍ നുഴഞ്ഞുകയറി ചരിത്രം മാറ്റിയെഴുതുകയാണ് മതമൗലിക വാദികള്‍. ജാതിമതഭേദമന്യേ കേരള സമൂഹം നാട്ടിലുണ്ടാകുന്ന ദുരന്തങ്ങളെ ഒറ്റക്കെട്ടായി നേരിടുമ്പോഴും ആസൂത്രിതമായ പി.ആര്‍ വര്‍ക്കുകളിലൂടെ ഒരു സമുദായത്തിന്‍റെ മാത്രം വ്യക്തികളും സംഘടനകളും സൂപ്പര്‍ ഹീറോ പരിവേഷത്തിലേക്ക് ഉയര്‍ത്തപ്പെടുകയും സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും മുഖങ്ങളായി മാറുകയും ചെയ്തു. കേരളത്തിന്‍റെ ഭാവിയും ഭൂതവും വര്‍ത്തമാനവും പി.ആര്‍ വര്‍ക്കുകളിലൂടെ ചിലരുടേത് മാത്രമായി തീരുമോ?
ഇസ്ലാം തീവ്രവാദത്തിന്‍റെ മുഖമുദ്ര ക്രൈസ്തവ വിരുദ്ധതയാണ്. കേരളത്തിലെ ക്രൈസ്തവ സഭയും സമൂഹവും വൈദീകരും സന്യസ്തരും ആത്മീയ ശുശ്രൂഷകരും സ്ഥാപനങ്ഹളും വളരെ ആസൂത്രിതമായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും സിനിമകളിലൂടെയും ഈ കാലഘട്ടത്തില്‍ ആക്രമിക്കപ്പെടുകയുണ്ടായി. സ്വന്തം ലൈംഗിക വൈകൃതങ്ങളുടെയും സമാനതകളില്ലാത്ത ക്രൂരതകളുടെയും ലിംഗ വിവേചനത്തിന്‍റെയും തീവ്രവാദ ചിന്തകളുടെയും ഭാണ്ഡക്കെട്ടുകള്‍ ക്രൈസ്തവ സഭയുടെ മേല്‍ അടിച്ചേല്‍പ്പിച്ച് ചാരിത്ര ശുദ്ധിനേടി നല്ലപിള്ളയാവാനുള്ള മതമൗലികവാദികളുടെ സംഘടിത ശ്രമമായിരുന്നു ഇതിനുപിന്നില്‍.
ക്രിസ്തുവിനെ വിട്ട് മതേതരവാദി ചമയാനും വിശ്വാസം ത്യജിച്ച് പുരോഗമനവാദിയാകാനും ചില കുറവുകളുടെ പേരില്‍ സഭയെ നഖശികാന്തം എതിര്‍ത്ത് ധാര്‍മ്മികവാദിയാകാനും ശ്രമിക്കുന്നവര്‍ ഭാരതത്തിലെയും കേരളത്തിലെയും ക്രൈസ്തവ സഭയുടെ റൂട്ട്മാപ്പ് നോക്കുക. പിന്നിട്ട വഴികളിലെല്ലാം സാഹോദര്യത്തിലും സ്നേഹത്തിലും രാഷ്ട്രത്തെയും സമൂഹത്തെയും മുന്നോട്ട് നയിച്ചവരാണ് ക്രൈസ്തവ സഭയും സമൂഹവും. വഴിയരികില്‍ മുറിവേറ്റു കിടന്നവനോ, മുറിപ്പെടുത്തിയവനോ ആയിട്ടല്ല ജാതിയോ മതമോ നോക്കാതെ മുറിവേറ്റവനെ ശുശ്രൂഷിച്ച ‘നല്ല സമരിയാക്കാരന്‍റെ’ പാരമ്പര്യമാണ് ക്രൈസ്തവ സ മൂ ഹത്തിനുള്ളത്.