Menu Close
August 17, 2020
സയാമീസ് ഇരട്ടകൾക്ക് മാർപാപ്പ ജ്ഞാനസ്നാനം നൽകി

News Headline

വത്തിക്കാൻ: സയാമീസ് ഇരട്ടകളായ ഏർവീനയ്ക്കും പ്രെഫീനക്കും ജ്ഞാനസ്നാനം നൽകി ഫാൻസീസ് മാർപാപ്പ. റോം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാൻഗ്യയിയിൽ ജനിച്ച, സായമീസ്‌ ഇരട്ടകൾക്ക് ശസ്ത്രക്രിയാനന്തരം അമ്മയുടെ ആഗ്രഹപ്രകാരം ഫാൻസീസ് മാർപാപ്പ ജ്ഞാനസ്നാനം നൽകി . 2018 ജൂൺ 29 ന് ബാൻഗ്യയയിൽ ജനിച്ച ഇരട്ടപെൺ കുഞ്ഞുങ്ങളുടെ തലകളും , രക്തക്കുഴലുകളും പിന്നിൽ നിന്ന് ഒട്ടിച്ചേർന്ന നിലയിലായിരുന്നു . റോമിലെ ബംബീനോ ജെസു ആശുപ്രതിയുടെ ഡയറക്ടർ മാരിയെല്ലൊ എനോക് ബാൻഗ്യയിയിൽ വെച്ച് കുട്ടികളെ കണ്ടെത്തുകയും റോമിൽ ശസ്ത്രകിയ നടത്താനായി നിർദ്ദേശിക്കുകയും ചെയ്തു .

മണിക്കൂർ നീണ്ട, ഏറെ സങ്കീർണമായ ശാസ്ത്രകിയ ജൂൺ ആദ്യവാരം ബംബിനോ ജെസ്യ ആശുപതിയിൽ വച്ച് വിജയകരമായി നടത്തിയിരുന്നു . തന്റെ മക്കൾക്ക് മാർപാപ്പ മാമോദിസ നൽകണം എന്ന ആഗ്രഹം കുട്ടികളുടെ അമ്മയായ ഏർമെൻ പ്രകടിപ്പിച്ചിരുന്നു . തുടർന്ന് ഇക്കഴിഞ്ഞ ദിവസം വത്തിക്കാനിലെ സാന്താ മരിയ ഗസ്റ്റ് ഹൗസ് കപ്പേളയിൽ വെച്ച് പരിശുദ്ധ പിതാവിന്റെ കൈവയ്പ്പു വഴി ഏർവിനയും പ്രെഫീനയും മാമോദീസ സ്വീകരിച്ചു . വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ റോമിൽ സ്ഥിതി ചെയ്യുന്ന ബാംബിനോ ജെസു (ഉണ്ണിയേശു) ആശുപ്രതിയിൽ കഴിഞ്ഞ വർഷം മെയ് – ജൂൺ മാസങ്ങളിൽ ആദ്യ 2 ശസ്ത്രക്രിയകൾ വിജയകരമായ് നടത്തിയതിനെ തുടർന്നാണ് 3 -ാം ഘട്ട ശസ്ത്രകിയ ജൂൺ 5 ന് നടത്തപ്പെട്ടത് .

Share on facebook
Share on twitter
Share on whatsapp