Menu Close
13th Aug 2020
ക്രൈസ്തവരോട് ന്യൂനപക്ഷ വിവേചനം

News Headline

കൊച്ചി: കേരള സംസ്ഥാന സർക്കാരിന്റെ വിവേചന സമീപനങ്ങൾക്കു എതിരെ കത്തോലിക്കാ കോണ്ഗ്രസ് ആഗോള സമിതി. സര്‍ക്കാരിനു കീഴിലുള്ള ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വിവേചനപരവും നീതിരഹിതവുമായ നടപടിയോടുള്ള വിയോജിപ്പ് പൊതുസമൂഹത്തില്‍ വ്യക്തമാക്കും. വിഷയത്തില്‍ ജനാധിപത്യരീതിയിലുള്ള സമരമുറകളുമായി മുന്നോട്ടുപോവുമെന്നും സമിതി കേന്ദ്ര ഭാരവാഹികളുടെ യോഗം മുന്നറിയിപ്പു നല്‍കി.

മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി, സിക്ക്, ജെയിന്‍ വിഭാഗങ്ങള്‍ക്കുള്ള ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ 20 ശതമാനം മാത്രമാണ് മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്കായി വിതരണം ചെയ്യുന്നത്. ബാക്കി ഭൂരിഭാഗവും മുസ്ലിം സമുദായത്തിന് വേണ്ടി മാറ്റി വെച്ചിരിക്കുന്നു. എല്ലാവർക്കും തുല്യ നീതി ഉറപ്പുള്ള ഇന്ത്യയിൽ ഇതു ഭരണഘടനാ അവകാശ ലംഘനത്തിനു തുല്യമാണ്. ഇതു നീതിരഹിതവും പ്രതിഷേധാര്‍ഹവുമാണ്. ഈവിഷയം വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയില്‍ കൊണ്ടുവരാന്‍ പ്രസിഡന്റ് ഉള്‍പ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തി. തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Share on facebook
Share on twitter
Share on whatsapp